എസ്എഫ്‌ഐയെ ദുര്‍ബലപ്പെടുത്താനുള്ള ഏത് ശ്രമവും ചെറുക്കും: മന്ത്രി മുഹമ്മദ് റിയാസ്

സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററിനും എസ്എഫ്‌ഐക്കെതിരേയും നടക്കുന്നത് ബോധപൂര്‍വമായ ആക്രമണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇത് കൃത്യമായ രാഷ്ടീയ അജണ്ടയുടെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ മതസൗഹാര്‍ദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഭാവി തലമുറയെ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണ് കലാലയങ്ങള്‍. ഇതില്‍ നിര്‍ണായക പങ്കാണ് എസ്എഫ്‌ഐ വഹിക്കുന്നത്. എസ്എഫ്‌ഐ പ്രൊട്ടക്ടറാണ്. എസ്എഫ്‌ഐയെ ദുര്‍ബലപ്പെടുത്താനുള്ള ഏത് ശ്രമവും ചെറുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേപോലെതന്നെ, വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ ശക്തമായ നിലപാടാണ് സിപിഐഎമ്മും സര്‍ക്കാരും സ്വീകരിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ പ്രവര്‍ത്തകരെയാകെ മോശക്കാരായി ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

22-Jun-2023