തനിക്കെതിരെ നടന്നത് ഗൂഢാലോചനയെന്ന് പ്രിയ വര്‍ഗീസ്

കണ്ണൂര്‍ സര്‍വകലാശാല അസോഷ്യേറ്റ് പ്രഫസര്‍ നിയമ ശുപാര്‍ശ ഹൈക്കോടതി അംഗീകരിച്ചതില്‍ പ്രതികരിച്ച് പ്രിയ വര്‍ഗീസ്. നീതീപീഠത്തില്‍നിന്ന് നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. ചാരിനില്‍ക്കാന്‍ ഒരു മതിലുണ്ട് എന്ന് ബോധ്യമാക്കുന്ന വിധിയാണിത്. മാധ്യമങ്ങള്‍ വിവാദങ്ങളുണ്ടാക്കിയത് അഭിമുഖ പരീക്ഷയുടെ തലേന്നുമുതലാണ്. തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്നും വ്യക്തിപരമായി നേരിട്ടത് വേട്ടയെന്നും പ്രിയ വര്‍ഗീസ് പറഞ്ഞു.

യുജിസി മാനദണ്ഡമനുസരിച്ച്‌ അസോസിയേറ്റ്‌ പ്രൊഫസർ നിയമനത്തിന്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയിൽ എട്ടുവർഷത്തെ അധ്യാപനപരിചയം ആവശ്യമാണ്‌. അത്‌ പ്രിയ വർഗീസിന്‌ ഇല്ലെന്നായിരുന്നു സിംഗിൾബെഞ്ച് വിധി.

യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ചപറ്റിയെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. സീനിയർ അഡ്വക്കറ്റ് രഞ്ജിത്ത് തമ്പാൻ, അഡ്വ. കെ എസ് അരുൺകുമാർ തുടങ്ങിയവരാണ് പ്രിയക്ക് വേണ്ടി ഹാജരായത്.

22-Jun-2023