എസ്.എഫ്.ഐയെ പഴിപറയാനെ മാധ്യമങ്ങളുടെ നാക്കിന് ശക്തിയുള്ളൂ: എംവി ഗോവിന്ദൻ മാസ്റ്റർ

പ്രിയ വർഗീസിനെതിരെ മാധ്യമങ്ങൾ നടത്തിയത് ആസൂത്രിതമായ നീക്കമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്റ്റർ. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഗോവിന്ദൻമാസ്റ്ററുടെ പ്രതികരണം.

പ്രിയ വർഗീസിന്റെ വിധി മൂലം തിരിച്ചടിയുണ്ടായത് മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനുമാണ്. എസ്.എഫ്.ഐയെ പഴിപറയാനെ മാധ്യമങ്ങളുടെ നാക്കിന് ശക്തിയുള്ളൂ. സുധാകരനെതിരെയും വ്യാജരേഖയുണ്ടാക്കിയ കെ.എസ്.യു നേതാവിനെതിരെയും മാധ്യമങ്ങൾ മിണ്ടിയിട്ടില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണം മാധ്യമങ്ങൾ തന്നെ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐയെ തകർക്കണമെന്ന ഏകപക്ഷീയമായ നിലപാട് പുലർത്തിക്കൊണ്ടാണ് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നത്. പ്രിയ വർഗീസ് കേസ് വിധിയിലെ മാധ്യമങ്ങൾക്കെതിരെ പറയുന്ന ഖണ്ഡികകൾ മാധ്യമങ്ങൾ വായിച്ചുപഠിക്കണമെന്നും ഗോവിന്ദൻമാസ്റ്റർ കൂട്ടിച്ചേർത്തു.

23-Jun-2023