ഇന്ത്യന്‍ മരുന്നുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിര്‍ദേശം

നിലവാരമില്ലാത്ത ഇന്ത്യൻ മരുന്നുകള്‍ക്കെതിരെ ജാഗ്രതാനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന. നിലവാരമില്ലാത്ത മരുന്നുകള്‍ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും മരണവും ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന നിര്‍ദേശവുമായി രംഗത്ത് എത്തിയത്.ഇന്ത്യൻ മരുന്നുകളുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയങ്ങള്‍ ഗൗരവതരമാണെന്നും കടുത്ത നടപടിയെടുക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.

നിലവാരമില്ലാത്ത മരുന്നുകളുടെ കയറ്റുമതിയില്‍ ഇന്ത്യയ്ക്കൊപ്പം ഇന്തോനേഷ്യയുമുണ്ട്. മുന്നൂറിലേറെ കുട്ടികളുടെ മരണത്തിന് കാരണമായ മരുന്നുകളിന്മേല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടു ലഭിക്കുന്നമുറക്ക് നടപടിയുണ്ടാകുമെന്നും മാര്‍ഗരറ്റ്‌ ഹാരിസ് അറിയിച്ചു.

ചുമമരുന്ന് കഴിച്ചുള്ള മരണത്തെത്തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യൻ മരുന്നുകള്‍ക്കെതിരെ വിമര്‍ശനമുണ്ടായതോടെ രാജ്യത്തെ 18 കഫ്സിറപ്പ് നിര്‍മാണക്കമ്ബനികള്‍ പൂട്ടാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടിരുന്നു. 71 കമ്പനികൾക്ക് കാരണംകാണിക്കല്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

23-Jun-2023