കെ. സുധാകരന് മോൻസനെ പേടിയാണ്: എ എ റഹിം

തൊണ്ടി സഹിതം പിടിക്കപ്പെട്ട പ്രതിയുടെ അവസ്ഥയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെന്ന് എഎ റഹിം എം.പി പ്രതികരിച്ചു. ഭയം ഭരിക്കുന്നത് സർക്കാരിനേയല്ല, മറിച്ച് സുധാകരനെയാണ്. കെ. സുധാകരന് മോൻസനെ പേടിയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അദ്ദേഹത്തിനെതിരായ കേസിനെയാണ് പേടി. ജനം ഇതെല്ലാം കാണുന്നുണ്ട്.

കെ സുധാകരനെതിരായ നിയമനടപടിയിൽ എംവി ഗോവിന്ദൻ മാഷ് എവിടെ നിൽക്കുന്നു, മോൺസന്റെ സുഹൃത്തായ സുധാകരൻ എവിടെ നിൽക്കുന്നു. സുധാകരൻ എംവി ഗോവിന്ദൻ മാസ്റ്ററെ എന്ത് നിയമ നടപടിക്ക് വിധേയനാക്കാനാണെന്നും റഹിം പരിഹസിച്ചു.

25-Jun-2023