കെ സുധാകരന് എതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു
അഡ്മിൻ
കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ ഗുരുതര ആരോപണങ്ങളുമായി വിജിലന്‍സ് അന്വേഷണത്തിന് പരാതി നല്കിയ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു.സുധാകരന്റെ വീക്ക്നസ് പണമാണ്. വനംമന്ത്രിയായ ശേഷം കെ സുധാകരന് നിരന്തരം അഴിമതി നടത്തിയെന്നും ഇക്കാര്യങ്ങള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും പ്രശാന്ത് ബാബു പറഞ്ഞു.
2021 ജൂണിലാണ് വിജിലന്‍സില്‍ പ്രശാന്ത് ബാബു പരാതി നല്‍കിയത്. സുധാകരന്റെ പ്രധാന വീക്ക്നെസ് പണമാണെന്ന് പ്രശാന്ത് ബാബു മാധ്യമങ്ങളോട് പറഞ്ഞു. 'വനംമന്ത്രിയായ ശേഷം സുധാകരന് നിരന്തരം അഴിമതി നടത്തി. ഇക്കാര്യങ്ങള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അന്വേഷണം നടത്താമെന്ന് പറഞ്ഞെങ്കിലും പിന്നീട് തുടര്‍ ചലനമുണ്ടായില്ല.
താന്‍ നഗരസഭാ കൗണ്‍സിലറായിരിക്കേ സുധാകരന് വന്‍ അഴിമതിക്ക് ശ്രമിച്ചു. പലനാള്‍ കള്ളന് ഒരു നാള് പിടിക്കപ്പെടും, ഇപ്പോള്‍ പിടിക്കപ്പെട്ടു. രാജാസ് സ്കൂള്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടന്നത് വന്‍ അഴിമതിയാണ്.പലരില്‍ നിന്നും സുധാകരന് പണം വാങ്ങി'- പ്രശാന്ത് ബാബു പറഞ്ഞു. നാളെ മൊഴിയെടുക്കാന്‍ വിജിലന്‍സ് വിളിച്ചിട്ടുണ്ടെന്നും കൃത്യമായ കാര്യങ്ങള്‍ പറയുമെന്നും പ്രശാന്ത് ബാബു കൂട്ടിച്ചേര്‍ത്തു.