ബിജെപി ഭരണകാലത്ത് നടന്ന മുഴുവൻ അഴിമതികളും അന്വേഷിക്കും: സിദ്ധരാമയ്യ

കർണാടകയിൽ ബിജെപി ഭരണകാലത്ത് നടന്ന മുഴുവൻ അഴിമതികളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുമ്പുള്ള എല്ലാ വാഗ്ദാനങ്ങളും സർക്കാർ നിറവേറ്റുമെന്നും അദ്ദേഹം ഉറപ്പുനൽകി.

"ഞങ്ങൾ ബിജെപി ഭരണകാലത്ത് നടന്ന മുഴുവൻ അഴിമതികൾ അന്വേഷിക്കും. നാല് മെഡിക്കൽ കോളേജുകൾ നിർമ്മിച്ചത്തിലുള്ള ക്രമക്കേടുകളും അന്വേഷിക്കും. കോവിഡ് കാലത്ത് ആരോഗ്യ സംബന്ധിയായ സംഭരണങ്ങളിൽ ക്രമക്കേടുകൾ ഉണ്ടായിരുന്നു. ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, ബിറ്റ്കോയിൻ അഴിമതി എന്നിവയെല്ലാം അന്വേഷിക്കും," സിദ്ധരാമയ്യ പറഞ്ഞു.

പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) റിക്രൂട്ട്‌മെന്റ് അഴിമതിയെക്കുറിച്ച് സിഐഡി അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാൻഡെമിക് സമയത്ത് ഓക്‌സിജൻ ലഭ്യതക്കുറവ് മൂലം ചാമരാജനഗരയിലെ ആശുപത്രിയിലുണ്ടായ മരണങ്ങളും അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

28-Jun-2023