വി ഡി സതീശനെതിരെ വീണ്ടും വിജിലൻസിൽ പരാതി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പുനർജനി തട്ടിപ്പ് കേസിൽ അന്വേഷണം പുരോ​ഗമിക്കവേ വീണ്ടും വിജിലൻസിൽ പരാതി. ക്രമവിരുദ്ധമായി എംഎൽഎ ഫണ്ട് ചെലവഴിച്ചുവെന്നാണ് ആരോപണം. പറവൂർ സ്വദേശി എ എസ് ദിലീഷാണ് പരാതി നൽകിയത്.

പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഇല്ലാത്ത റോഡിനു വേണ്ടി 21 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ക്രമവിരുദ്ധമായി എംഎൽഎ ഫണ്ട് ഉപയോഗിച്ചതിനു പിന്നിൽ സതീശന് നിക്ഷിപ്ത താത്പര്യമെണെന്നും പരാതിയിൽ ആരോപിക്കുന്നു

വിഡി സതീശന്റെ പിഎയുടെ ഭാര്യയുടെ പേരിലുള്ള സ്ഥലത്തേക്കാണ് റോഡ് നിർമ്മിച്ചതെന്നും പരാതിയിൽ പറയുന്നു. വിജിലൻസ് മധ്യമേഖല സൂപ്രണ്ടിനാണ് ദിലീഷ് പരാതി നൽകിയത്. അതേസമയം, പറവൂർ മണ്ഡലത്തിലെ പുനർജനി ഭവനപദ്ധതിയുടെ പേരിൽ നിയമംലംഘിച്ച് വിദേശത്ത് നിന്ന് പണംപിരിച്ചെന്നാണ് സതീശനെതിരെയുള്ള മുൻപുള്ള പരാതി.

28-Jun-2023