ബിജെപിയിലെ ഉന്നത നേതാക്കളുമായി ഷാഫി പറമ്പിലിന് രഹസ്യ ബന്ധം
അഡ്മിൻ
ഷാഫി പറമ്പിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ രംഗത്ത്. പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനാണ് സംസ്ഥാന അധ്യക്ഷനായ ഷാഫി പറമ്പിലിനെതിരെ രംഗത്തെത്തിയത്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ തന്റെ നോമിനേഷൻ ഷാഫി മനപ്പൂർവ്വം തള്ളിയെന്നും ഇത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രവണതയാണെന്നും സദ്ദാം ആരോപിച്ചു.
ബിജെപിയിലെ ഉന്നത നേതാക്കളുമായി ഷാഫി പറമ്പിലിന് രഹസ്യ ബന്ധമുണ്ടെന്നും സദ്ദാം ഹുസൈൻ വിമര്‍ശിച്ചു. ബിജെപിക്കെതിരെ സമരം ചെയ്യരുതെന്ന് പ്രവർത്തകർക്ക് ഷാഫി നിർദേശം നൽകിയിരുന്നു. പാലക്കാട് നഗരസഭ ബിജെപിക്ക് നൽകി മണ്ഡലം നിലനിർത്താൻ ധാരാണയുണ്ടാക്കിയെന്നും സദ്ദാം ഹുസൈൻ ആരോപിച്ചു.
ഷാഫി പറമ്പിലിന്റെ സാമ്പത്തിക ഉറവിടം പരിശോധിക്കണമെന്നും സദ്ദാം ഹുസൈൻ പറഞ്ഞു. വിഷയത്തിൽ കെപിസിസിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകുമെന്നും നീതിക്കായി കോടതിയെയും സമീപിക്കുമെന്നും സദ്ദാം ഹുസൈൻ അറിയിച്ചു.