ഷുക്കൂർ വധത്തിൽ സിപിഐഎം നേതാക്കളെ കുടുക്കിയതിന് പിന്നിൽ കെ സുധാകരൻ

ഷൂക്കൂർ കേസിൽ കോൺഗ്രസ്സ് നേതാവ് ബിആർഎം ഷഫീറിന്റെ നിർണായക വെളിപ്പെടുത്തൽ. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പോലീസിനെ വിരട്ടി എഫ്ഐത്തർ ഇടീച്ചു എന്നാണ് കോൺഗ്രസ് നേതാവ് ബി.ആർ.എം ഷഫീർ വ്യക്തമാക്കിയത് .

അതേപോലെ തന്നെ പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കിയതിന് പിന്നിലും സുധാകരനാണെന്നും ഷഫീർ വെളിപ്പെടുത്തി .സിബിഐ അന്വേഷണത്തിനായി കെ സുധാകരൻ ദില്ലിയിൽ പോയി എന്നും ഷഫീർ പറഞ്ഞു.

പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ രംഗത്തെത്തി. ഈ വെളിപ്പെടുത്തലുകളിലൂടെ കെ.സുധാകരന്‍റെ ആർഎസ്എസ് ബന്ധം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നുവെന്ന് പി.ജയരാജന്‍ പറഞ്ഞു. ബിജെപി യുടെ കാലത്തും സുധാകരൻ അന്വേഷണ ഏജൻസിയെ സ്വാധീനിച്ചെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

01-Jul-2023