കോൺ​ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

മുഖ്യമന്ത്രിയേയും സ്വപ്ന സുരേഷിനേയും ചേർത്ത് പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസ്. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് പൊലീസ് കേസെടുത്തത്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട് എന്നായിരുന്നു കോൺ​ഗ്രസ് നേതാവിന്റെ പ്രയോഗം.

സിപിഎം പ്രവർത്തകനായ പികെ ബിജു പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോൺഗ്രസ് നേതാവിൻ്റെ പരാമർശം മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും കലാപം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നും പരാതിയിൽ‌ പറയുന്നു.

കെപിസിസി ആഹ്വാനം ചെയ്ത സമരത്തിൻ്റെ ഭാഗമായി കണ്ണൂർ എസ്പി ഓഫീസിലേക്ക് ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് വിശ്വനാഥ പെരുമാളിൻ്റെ പ്രസംഗം.വിശ്വനാഥ പെരുമാളിനൊപ്പം ഡിസിസി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി എന്നിവർക്കെതിരെയും പരാതിയുണ്ട്.

06-Jul-2023