ഇംഗ്ലണ്ടിൽ നാട്ടുകാരായ വിശ്വാസികള്‍ പള്ളിയില്‍ പോകുന്നില്ല:എംവി ഗോവിന്ദൻ മാസ്റ്റർ

ഇംഗ്‌ളണ്ടില്‍ പള്ളിയില്‍ പോകാന്‍ ആളില്ലാത്തത് കൊണ്ട് അവയെല്ലാം വില്‍പ്പന വച്ചേക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . തളിപ്പറമ്പ് ബ്‌ളോക്ക് പഞ്ചായത്തിലെ നവീകരിച്ച ഹാളുകള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് എം വി ഗോവിന്ദന്‍ മാസ്റ്റർ തന്റെ ഇംഗ്‌ളണ്ട് യാത്രാനുഭവങ്ങള്‍ പങ്കുവച്ചത്.

അവിടെ നാട്ടുകാരായ വിശ്വാസികള്‍ പള്ളിയില്‍ പോകുന്നില്ല. യുവതീയുവാക്കളാണ് പ്രത്യേകിച്ചും പോകാത്തത്. ഇതോടെയാണ് പള്ളികള്‍ പൂട്ടിത്തുടങ്ങിയത്. എന്നാല്‍ കേരളത്തില്‍ നിന്നും എത്തുന്നവര്‍ അവിടെ പള്ളിയില്‍ പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറിയ പള്ളിക്ക് ആറരക്കോടിയാണ് വില.

ശമ്പളക്കൂടതല്‍ ആവശ്യപ്പെട്ട് അവിടെ അച്ചന്മാർ സമരം നടത്തുകയാണ്. കന്യാസ്ത്രീകളുടെ സേവനവും അവിടെ തൊഴില്‍ പോലെ ആയിരിക്കുകയാണ്. സിഖുകാര്‍ തങ്ങളുടെ ക്ഷേത്രമാക്കാന്‍ പള്ളി വാങ്ങി. മലയാളികള്‍ ചേര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ ആരാധനാ കേന്ദ്രമാക്കാനും പള്ളി വാങ്ങിയിട്ടുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

06-Jul-2023