കൃഷിനാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി: മന്ത്രി പി പ്രസാദ്

കേരളത്തിൽ കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ കൃഷിവകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നുവെന്ന് മന്ത്രി പി പ്രസാദ്. കൃഷിനാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃത്യമായ കണക്ക് ഇതുവരെ എടുത്തിട്ടില്ല.

മഴ തുടര്‍ന്നാല്‍ ഓണം കണക്കാക്കിയുള്ള കൃഷി അവതാളത്തില്‍ ആകുമെന്നും മന്ത്രി പറഞ്ഞു. മെയ് 15ന് ശേഷം ശേഖരിച്ച നെല്ലിന്റെ പണം നല്‍കാനുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി ഇടപെടും. ശാശ്വത പരിഹാരം കണ്ടെത്താന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

06-Jul-2023