ചെങ്കോല്‍ സ്ഥാപിച്ച സഭയില്‍ മനുസ്മൃതിയും സ്ഥാപിക്കുമോ: എം എ ബേബി

വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് ബിജെപി സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സിവില്‍ കോഡിനായി ആര്‍ എസ് എസ് കച്ചമുറുക്കി ഇറങ്ങുന്നത് എന്തിനാണെന്ന് എംഎ ബേബി ചോദിച്ചു.

വിലക്കയറ്റം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ഏകസിവില്‍ കോഡ് കൊണ്ട് വരുന്നതെന്നും ചെങ്കോല്‍ സ്ഥാപിച്ച സഭയില്‍ മനുസ്മൃതിയും സ്ഥാപിക്കുമോയെന്നും ബേബി ചോദിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എംഎ ബേബി.

ഏക വ്യക്തി നിയമത്തിനെതിരെ മുസ്ലിംലീഗുമായി സഹകരിക്കും. ആര്‍എസ്എസ് സ്വഭാവമില്ലാത്ത എല്ലാ സംഘടനകളുമായും സഹകരിക്കും. സാഹിത്യഅക്കാദമി പുസ്തക പ്രകാശന വിവാദത്തില്‍ കരുതലും ജാഗ്രതയും വേണമായിരുന്നുവെന്നും എം എ ബേബി പറഞ്ഞു.

06-Jul-2023