ബിജെപി വിട്ട നടന്‍ ഭീമന്‍ രഘു ഇന്ന് എകെജി സെന്ററിലെത്തി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, മന്ത്രി വി.ശിവന്‍കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കൃത്യമായ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐ(എം). ബിജെപിയില്‍ താന്‍ വലിയ പ്രയാസം അനുഭവിച്ചു. പുതിയ മാറ്റത്തില്‍ സന്തുഷ്ടനാണെന്നും ഭീമന്‍ രഘു വ്യക്തമാക്കി.
പുതിയ മാറ്റത്തില്‍ സന്തുഷ്ടനാണെന്നും സിപിഎമ്മിൽ വരാനുള്ള പ്രധാന കാരണം അടിസ്ഥാനപരമായി തീരുമാനമുള്ള പാർട്ടിയാണ് എന്നതാണെന്നു ഭീമൻ രഘു പറഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. അതിനുള്ള ഉദാഹരണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. ഒന്നാം പിണറായി സർക്കാർ വന്നു. ഇപ്പോൾ രണ്ടാം പിണറായി സർക്കാർ ഭരിക്കുന്നു. ഇനി മൂന്നാം പിണറായി സർക്കാർ വരും. അതിന് യാതൊരു സംശയവും വേണ്ട. ബിജെപി രക്ഷപ്പെടില്ല.
പാർട്ടിയിൽ എന്ത് റോൾ വഹിക്കണമെന്നുള്ള നിർദേശമൊന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ നൽകിയില്ല. ചുവന്ന ഷോൾ അണിയിച്ചു. ഓൾ ദി ബെസ്റ്റ് പറയുകയും ചെയ്തു. ബാക്കിയൊക്കെ അവരുടെ തീരുമാനങ്ങളാണ്. വിജയിക്കാൻ വേണ്ടിയല്ല ബിജെപിയിൽ ചേർന്നത്. പാർട്ടിയിലേക്ക് ഒരാൾ വന്നുകഴിഞ്ഞാൽ അവരെ ജനങ്ങൾക്ക് ഉപയോഗപ്പെടുന്ന സ്ഥാനത്തേക്ക് കൊണ്ടുവരണം. അത് ചിന്തിക്കാനുള്ള കഴിവ് കേരള ബിജെപിയിൽ ആർക്കും തന്നെയില്ല. അതുതന്നെയാണ് ഞങ്ങളെപ്പോലുള്ള ആൾക്കാർ ഇതിൽ നിന്ന് കൊഴിഞ്ഞുപാേകാന്നുള്ള കാരണം. നരേന്ദ്രേമോദിയോട് ആരാധനയില്ല. ചിന്തിക്കുന്നവർക്ക് നിൽക്കാനുളള ഒരു തട്ടല്ല ബിജെപിയെന്നും അദേഹം പറഞ്ഞു.