കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാട്: എളമരം കരീം

സ്ലീം ലീഗിനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കാനല്ല ഏകീകൃത സിവില്‍ കോഡിനെതിരായ സെമിനാറെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. കോണ്‍ഗ്രസിനെ സഹകരിപ്പിക്കാന്‍ സിപിഐഎമ്മിന് ബുദ്ധിമുട്ടില്ല. എന്നാല്‍ ഏകീകൃത സിവില്‍ കോഡിന് കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ല. ഉണ്ടായിരുന്നെങ്കില്‍ അവരെയും സെമിനാറിലേക്ക് ക്ഷണിച്ചേനെയെന്നും എളമരം കരീം പറഞ്ഞു.

കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ അവ്യക്തതയാണ്. മൃദു ഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് അവരെ ക്ഷണിക്കാത്തത്. കോണ്‍ഗ്രസിന്റെ നിലപാടില്‍ മതനിരപേക്ഷ കക്ഷികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആശങ്കയുണ്ടെന്നും കളമരം കരീം പറഞ്ഞു.

09-Jul-2023