ഏക സിവില്‍ കോഡിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ നിലപാടില്ല: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
ഈ കാലഘട്ടത്തിലെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ പാര്‍ലമെന്ററി സംവിധാനത്തേയും ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കണമെങ്കില്‍ ഹിന്ദുത്വ അജണ്ടയിലൂടെ ഫാസിസത്തിലേക്കുള്ള യാത്ര തടയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.ംവി ഗോവിന്ദന്‍ മാസ്റ്റര്‍.
അതിന് വേണ്ടയിള്ള ഫലപ്രദമായ ഇടപെടലാണ് സിപിഐഎം സാധിക്കുന്ന രീതിയില്‍ എല്ലാ മേഖലകളിലും നടത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ എല്ലാവരുടേയും പരിപൂര്‍ണമായ പിന്തുണ വേണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇന്ത്യയെ വര്‍ഗീയ ദ്രുവീകരണത്തിലൂടെ ഒരു ഹിന്ദുത്വരാഷ്ടമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഏക സിവില്‍കോഡെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഏക സിവില്‍ കോഡിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ നിലപാടില്ല. അവര്‍ക്ക് ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണ്. അങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതുകൊണ്ട്, അതൊഴിച്ചുള്ള മറ്റെല്ലാ പാര്‍ട്ടികള്‍ക്കും സെമിനാറില്‍ പങ്കെടുക്കാം.
ഒരു സെമിനാറല്ല ഉദ്ദേശിക്കുന്നത്. നിരവധി സെമിനാറുകള്‍ നടത്തും. കേരളത്തില്‍ ബോധവത്കരണത്തിന്റെ ഭാഗമായി നിരവധി സെമിനാറുകള്‍ നടക്കാന്‍ പോവുകയാണ്. അതില്‍ പങ്കെടുക്കാവുന്ന എല്ലാവരേയും അണിനിരത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേർത്തു.