ഏക സിവിൽ കോഡ് ഭിന്നത ഉണ്ടാക്കാൻ: സീതാറാം യെച്ചൂരി

കേന്ദ്രസർക്കാർ ഏക സവിൽ കോഡ് കൊണ്ടുവരുന്നത് ഭിന്നത ഉണ്ടാക്കാനാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തി നിയമങ്ങളിൽ പരിഷ്കരണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കാൻ കോഴിക്കോട് എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പക്ഷേ ഓരോ ജനവിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ട് ആവണം പരിഷ്കരണം. ഏക സിവിൽ കോഡ് ഭിന്നത ഉണ്ടാക്കാൻ ആണ്. ഒരുമിച്ച് അതിനെ എതിർക്കുമ്പോൾ, നിലപാട് പറയേണ്ടത് കോൺഗ്രസാണെന്നും യെച്ചൂരി പറഞ്ഞു. സിപിഎം സംഘടിപ്പിക്കുന്ന സെമിനാർ കോഴിക്കോട് സ്വപ്നനഗരയിലെ ട്രേഡ് സെൻററിൽ വൈകീട്ട് നാല് മണിക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് പ്രതിനിധിയും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.

 

15-Jul-2023