സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക പൊലീസിൽ പരാതി നൽകി

സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക പൊലീസിൽ പരാതി നൽകി.കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തെന്നുമാണ് പരാതിയിലുള്ളത്.

അതേസമയം, സുരേഷ് ഗോപിയ്ക്കെതിരെ മാധ്യമപ്രവർത്തക രം​ഗത്ത് വന്നു. സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിൽ അല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവർത്തക പ്രതികരിച്ചു. തനിക്ക് തെറ്റായി തോന്നിയെങ്കിൽ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടത്.

സുരേഷ് ഗോപിയുടേത് മോശമായ സ്പർശനം ആയിട്ടാണ് അനുഭവപ്പെട്ടത്. അത് കൊണ്ടാണ് ആ രീതിയിൽ പ്രതികരിച്ചതെന്നും മാധ്യമ പ്രവർത്തക പറഞ്ഞു.

28-Oct-2023