സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷന്‍

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി. പത്ര പ്രവര്‍ത്തക യൂണിയനും വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസിനോട് വസ്തുനിഷ്ടപരമായി വിഷയം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കും. ഈ മാസം 31നു കോട്ടയത്ത് വെച്ച് പബ്ലിക് ഹിയറിങ് നടക്കുമെന്നും സതീദേവി പറഞ്ഞു.

സുരേഷ് ഗോപി മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല. വനിത കമ്മീഷന്‍ ഈ വിഷയത്തെ ഗൗരവതരമായി കാണുന്നു. പരാതി നല്‍കും എന്ന് പറഞ്ഞതിനാലാണ് കമ്മീഷന്‍ സ്വമേധയാ ഇടപെടാതിരുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവെന്നും സതീദേവി പറഞ്ഞു. അതേസമയം, സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തകയും പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

28-Oct-2023