മോദിയുമായി വേദി പങ്കിടില്ലെന്ന് മിസോറാം മുഖ്യമന്ത്രി
അഡ്മിൻ
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിസോറാം സന്ദർശിക്കാനുള്ള തീരുമാനത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്മാറി. ഈ മാസം 30-ന് മോദി മിസോറാമിലെ മാമിത് ജില്ലയിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. യാത്ര റദ്ദാക്കിയതായി മുതിര്‍ന്ന ബിജെപി നേതാവ് അറിയിച്ചു.
മോദിയുമായി വേദി പങ്കിടില്ലെന്ന് മിസോറാം മുഖ്യമന്ത്രിയും എം എന്‍ എഫ് നേതാവുമായ സൊറംതങ്ക നേരത്തേ പ്രഖ്യാപിച്ചിരുന്നു. മണിപ്പുരില്‍ കുക്കികള്‍ക്കും ക്രൈസ്തവാരാധനാലയങ്ങള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.
ഇതിനു പിന്നാലെയാണ് മോദി സംസ്ഥാനത്തേക്കുള്ള യാത്ര റദ്ദാക്കിയതായുള്ള പ്രഖ്യാപനം വന്നത്. എന്നാൽ, കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മിസോറമില്‍ പ്രചാരണത്തിനെത്തും. തീയതി തീരുമാനിച്ചിട്ടില്ലെന്ന് ബി ജെ പി മീഡിയ കണ്‍വീനര്‍ പറഞ്ഞു.