ബിജെപി തനിക്കെതിരെ ഉയർത്തിയ കൈക്കൂലി ആരോപണം പരാജയപ്പെട്ടെന്ന് മഹുവ മൊയ്ത്ര

ബിജെപി എംപി തനിക്കെതിരെ ഉയർത്തിയ കൈക്കൂലി ആരോപണം പരാജയപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പറഞ്ഞു. കേസിൽ തെളിവുകളൊന്നുമില്ലെന്നും, അദാനിക്ക് തുറമുഖങ്ങളും വിമാനത്താവളങ്ങളും വാങ്ങാനുള്ള അനുമതി എങ്ങനെ ലഭിച്ചുവെന്നും മൊയ്ത്ര ചോദിച്ചു. എക്സിലൂടെയായിരുന്നു മൊയ്ത്രയുടെ പ്രതികരണം.

രാജ്യത്തെ പ്രധാന വ്യവസായിയായ അദാനി ഗ്രൂപ്പിനെക്കുറിച്ചു പാർലമെന്റിൽ ചോദ്യം ചോദിക്കാൻ ഹിരനന്ദാനിയിൽ‍നിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണവുമായി രം​ഗത്തെത്തിയ‌ത്.

29-Oct-2023