കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജോണ്‍ ബ്രിട്ടാസ് എം പി

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജോണ്‍ ബ്രിട്ടാസ് എം പി. കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനെതിരെയാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. 81 കോടി ഇന്ത്യക്കാരുടെ വളരെ സെന്‍സിറ്റീവായ സ്വകാര്യ വിവരങ്ങല്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ സാമുദായിക പൊരുത്തക്കേടും സാമൂഹിക മണ്ഡലവും മലിനമാക്കാന്‍ കേരളത്തില്‍ പര്യടനം നടത്തുകയാണോ കേന്ദ്ര ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖറെന്ന് ജോണ്‍ ബ്രിട്ടാസ് എം പി ‘എക്സില്‍’ കുറിച്ചു.

ജോൺ ബ്രിട്ടാസ് എക്സില്‍ കുറിച്ചത് ഇങ്ങിനെ:

എന്താണ് ബഹു.മന്ത്രി രാജീവ് ചന്ദ്രശേഖര്‍ 81 കോടി ഇന്ത്യക്കാരുടെ വളരെ സെന്‍സിറ്റീവായ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍. സാമുദായിക പൊരുത്തക്കേടും സാമൂഹിക മണ്ഡലവും മലിനമാക്കാന്‍ കേരളത്തില്‍ പര്യടനം നടത്തുകയാണോ?

31-Oct-2023