മൈ ലോർഡ് എന്ന സംബോധന നിർത്തിയാൽ തന്റെ പകുതി ശമ്പളം നൽകാമെന്ന് ജസ്റ്റിസ് നരസിംഹ

കോടതി നടപടികൾക്കിടെ 'മൈ ലോർഡ്' 'യുവർ ലോർഡ്‌ഷിപ്' തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നതിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പി എസ് നരസിംഹ. മൈ ലോർഡ് എന്ന സംബോധന നിർത്തിയാൽ തന്റെ പകുതി ശമ്പളം നൽകാമെന്ന് പറഞ്ഞാണ് ജസ്റ്റിസ് നരസിംഹ അതൃപ്തി അറിയിച്ചത്.

ഈ വാക്കുകൾക്ക് പകരം സർ എന്നുപയോഗിക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. "മൈ ലോർഡ് എന്ന് നിങ്ങൾ എത്ര തവണ പറയും? ഇത് പറയുന്നത് നിർത്തിയാൽ, എന്റെ ശമ്പളത്തിന്റെ പകുതി ഞാൻ നിങ്ങൾക്ക് തരാം. എന്തുകൊണ്ട് പകരം 'സർ' എന്ന് ഉപയോഗിച്ച് കൂടാ? " ജസ്റ്റിസ് പിഎസ് നരസിംഹ ഒരു വാദത്തിനിടെ ഒരു അഭിഭാഷകനോട് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ജസ്റ്റിസ് ബൊപ്പണ്ണയുൾപ്പെടെയുള്ള ബെഞ്ച് വാദം കേൾക്കുന്നിതിനിടെയായിരുന്നു ജസ്റ്റിസ് നരസിംഹയുടെ പരാമർശം.

 

03-Nov-2023