കേരളത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ വലിയ പാര്‍ട്ടി മുസ്ലിം ലീഗ്: ഇപി ജയരാജൻ
അഡ്മിൻ
സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന ലീഗിന്റെ തീരുമാനം അവസാന വാക്കാണെന്ന് കരുതുന്നില്ല എന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. കേരളത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ വലിയ പാര്‍ട്ടി മുസ്ലിം ലീഗ്. ഇത്തരമൊരു വിഷയത്തില്‍ ലീഗിന് പൂര്‍ണമായും മാറിനില്‍ക്കാന്‍ ആകില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
റാലി നടത്തി ലീഗ് നിലപാട് വ്യക്തമാക്കിയതിനല്ല സിപിഐഎം ക്ഷണിച്ചത്. ലീഗ് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ ഇസ്രയേലിന് വേണ്ടി വാദിച്ചു. ലീഗ് റാലിയുടെ ശോഭ കെടുത്തിയവര്‍ ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകും. സിപിഐഎം റാലിയില്‍ പങ്കെടുക്കേണ്ടെന്ന ലീഗ് തീരുമാനത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ് ആണ്. അത് കോണ്‍ഗ്രസിന് നഷ്ടമുണ്ടാക്കും.
മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരുപാട് സീറ്റ് ലഭിക്കും. കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചാല്‍ ഒറ്റ സീറ്റും കിട്ടില്ല. കോണ്‍ഗ്രസ് ലീഗിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നു എന്നും ഇ പി ജയരാജന്‍ പറഞ്ഞു.