മഹുവ മൊയ്ത്ര ലോക്‌സഭയിൽ നിന്ന് പുറത്തായേക്കും

ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാൻ ശുപാര്‍ശ ചെയ്ത് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി. എംപിയുടെ പ്രവര്‍ത്തി അസ്സന്മാര്‍ഗികവും ഹീനവുമാണെന്ന് സമിതി വിലയിരുത്തിയതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു.

മൊയ്ത്രയുടെ ഭാഗത്തുനിന്ന് ‘ഗുരുതരമായ വീഴ്ച’യുണ്ടായതായി അവര്‍ പറഞ്ഞു. വിഷയത്തില്‍ സമിതി വ്യാഴാഴ്ച കരട് റിപ്പോര്‍ട്ട് സമർപ്പിക്കും.

09-Nov-2023