കേരളത്തിന് ലഭിക്കേണ്ട കോടികൾ ഓരോ കാരണം പറഞ്ഞ് കേന്ദ്രം മുടക്കുന്നു : മന്ത്രി കെഎൻ ബാലഗോപാൽ

കേരളത്തിലെ ജനങ്ങളെ വി മുരളീധരൻ മണ്ടന്മാരാക്കാൻ ശ്രമിക്കുന്നു എന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് ലഭിക്കേണ്ട കോടികൾ ഓരോ കാരണം പറഞ്ഞ് കേന്ദ്രം മുടക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മന്ത്രി ഈക്കാര്യം പറഞ്ഞത്.

2020 മുതലുള്ള സാമൂഹ്യക്ഷേമ പെൻഷനിൽ കേന്ദ്ര വിഹിത കുടിശിയായ 600 കോടിയാണ് കേന്ദ്രം നൽകിയത്. യു ജി സി – കേരളം നൽകാനുള്ള രേഖകളും വിവരങ്ങളും കൃത്യമായി കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രവും കേരളവും തമ്മിൽ വേണ്ടത് അടിമ ഉടമ ബന്ധമല്ല.

സംസ്ഥാനത്തെ മണ്ഡല പുനർവിഭജനം ജനസംഖ്യാനുപാതികമായി നടത്തിയാൽ കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം 12 ആയി കുറയും. ഇത് മുരളീധരൻ അംഗീകരിക്കുമോ എന്നും കെ എൻ ബാലഗോപാൽ ചോദിച്ചു.

കേന്ദ്ര സർക്കാർ വാർഷിക ചിലവിൻ്റെ 40% കടം വാങ്ങുന്നതാണ്. സംസ്ഥാനത്തിൻ്റെ വാർഷിക ചിലവിൻ്റ 20% മാത്രമാണ് വായ്പ വാങ്ങുന്നത്. ധനകാര്യ കമ്മീഷൻ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു.ഇതിലൂടെ കേരളം കടുത്ത വിവേചനം നേരിടുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

13-Nov-2023