മണിപ്പൂരില്‍ 9 മെയ്‌തേയി സംഘടനകളെ നിരോധിച്ച് കേന്ദ്രസർക്കാർ
അഡ്മിൻ
മണിപ്പൂരില്‍ ഒമ്പത് മെയ്‌തേയി തീവ്രവാദ സംഘടനകളെ അഞ്ച് വര്‍ഷത്തേക്ക് വിലക്കി ആഭ്യന്തര മന്ത്രാലയം. ഇവയെ യുഎപിഎയ്ക്ക് കീഴില്‍ 'നിയമവിരുദ്ധ സംഘടനകള്‍' ആയി കണക്കാക്കിയാണ് കേന്ദ്രത്തിന്റെ തീരുമാനം. വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് നിരോധനം. ഈ സംഘടനകള്‍ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.
'1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ടിന്റെ (1967 ലെ 37) സെക്ഷന്‍ 3-ന്റെ ഉപവകുപ്പ് (1) നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച്, എട്ട് മെയ്‌തേയ് തീവ്രവാദ സംഘടനകളെ നിരോധിച്ചതായി പ്രഖ്യാപിക്കുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (PLA), അതിന്റെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട് (RPF), യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (UNLF), അതിന്റെ സായുധ വിഭാഗമായ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മി (MPA), പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലീപാക് (PREPAK), അതിന്റെ സായുധ വിഭാഗമായ 'റെഡ് ആര്‍മി', കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (കെസിപി) അതിന്റെ സായുധ വിഭാഗമായ 'റെഡ് ആര്‍മി', കംഗ്ലേയ് യോള്‍ കന്‍ബ ലുപ് (കെവൈകെഎല്‍), കോര്‍ഡിനേഷന്‍ കമ്മിറ്റി (കോര്‍കോം), അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലീപാക്ക് (ASUK) അവരുടെ മുന്നണി സംഘടനകള്‍ എന്നിവയെ നിയമവിരുദ്ധ സംഘടകളായി പ്രഖ്യാപിക്കുന്നു.', വിജ്ഞാപനത്തില്‍ പറയുന്നു.
'സായുധ സമരത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും അത്തരം വേര്‍പിരിയലിന് മണിപ്പൂരിലെ തദ്ദേശീയരെ പ്രേരിപ്പിക്കുകയും ചെയ്യുക' എന്നതാണ് ഈ സംഘടനകളുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു.
കൂടാതെ, മെയ്‌തേയി തീവ്രവാദ സംഘടനകളെ ഉടനടി തടയുകയും നിയന്ത്രിക്കുകയും ചെയ്തില്ലെങ്കില്‍ ഇവ വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കാന്‍ തങ്ങളുടെ കേഡര്‍മാരെ അണിനിരത്തുമെന്നാണ് വിലയിരുത്തലെന്നും മന്ത്രാലയം വ്യക്തമാക്കി.
'ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായ ശക്തികളുമായി ഒത്തുചേര്‍ന്ന് അവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുകയും സാധാരണക്കാരെ കൊലപ്പെടുത്തുകയും പോലീസിനെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് രാജ്യാന്തര അതിര്‍ത്തിക്കപ്പുറത്ത് നിന്ന് അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുകയും കയറ്റി അയക്കുകയും ചെയ്യും. അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് വന്‍ തുക ശേഖരിക്കും,' വിജ്ഞാപനം കൂട്ടിച്ചേര്‍ത്തു.
13-Nov-2023
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ