പാലോട് രവി പുനഃസംഘടന അട്ടിമറിച്ചു എന്ന് ആരോപണം

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നഗരത്തിൽ പോസ്റ്റർ പ്രചാരണം നടക്കുന്നതായി കൈരളി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിന്റെ പല ഭാഗത്തും കെപിസിസി ആസ്ഥാനത്തിന് മുന്നിലുമായാണ് പാലോട് രാവിലെ പുറത്താക്കണമെന്നും കോൺഗ്രസ്സിനെ രക്ഷിക്കണമെന്നുമെഴുതിയ പോസ്റ്ററുകൾ പ്രചരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

പാലോട് രവി പുനഃസംഘടന അട്ടിമറിച്ചു എന്നാരോപിച്ചാണ് പുറത്താക്കണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത് . പുനഃസംഘടനയിൽ ജില്ലാ ഉപസമിതിയുടെ തീരുമാനം അട്ടിമറിച്ചു എന്നും ആരോപണമുണ്ട്. ഡിസിസിയിൽ വിഭാഗീയത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പോസ്റ്റർ പ്രചാരണം.

14-Nov-2023