സുരേഷ് ​ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ​ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടന്നത്. ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി സുരേഷ് ​ഗോപിയെ വിട്ടയക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. ഇന്ന് സുരേഷ് ഗോപിയെ രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. സ്‌റ്റേഷനു പുറത്തേക്കു കാറിലെത്തിയ സുരേഷ് ഗോപി സൺറൂഫ് തുറന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തു.

15-Nov-2023