സി കെ ജാനുവിന് ബിജെപി കോഴ നല്‍കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് ബിജെപി കോഴ നല്‍കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 348 പേജുള്ള കുറ്റപത്രത്തില്‍ 83 സാക്ഷികളും, 62 ഡോക്യുമെന്റുകളും, 12 മൊബൈല്‍ ഫോണും ഉള്‍പ്പെടുന്നു.

വളരെ ശക്തമായ ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളുമുള്ളതാണ് കുറ്റപത്രം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സി കെ ജാനുവും ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തതോടെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായിരുന്നു.

ക്രിമിനല്‍ നടപടി 41 എ പ്രകാരം നോട്ടീസ് അയച്ച് പ്രതികളെ വിളിപ്പിച്ച് ചോദ്യം ചെയ്തതോടെ സാങ്കേതികമായി അറസ്റ്റ് നടപടികളും കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. അന്വേഷണ സംഘം ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

15-Nov-2023