ദുശ്ശകുനം എത്തിയതോടെ കളി തോറ്റു; പ്രധാനമന്ത്രിക്കെതിരെ രാഹുൽ

ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്റ്റേഡിയത്തിൽ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.

ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ രം​ഗത്തെത്തിയിരിക്കുന്നത്. മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു, എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റു-രാഹുൽഗാന്ധി വിമർശിച്ചു.

ഫൈനൽ മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്‍റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്‍റെയും ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.

21-Nov-2023