യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പൊതു തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന കുറ്റകൃത്യം: ഡി ജി പി
അഡ്മിൻ
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചുവെന്ന് പറയുന്ന വ്യാജ തിരിച്ചറിയാല്‍ കാര്‍ഡ് പൊതു തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ഭാരവാഹി തിരഞ്ഞെടുപ്പിന് വേണ്ടി വ്യാപകമായി സംസ്ഥാനത്ത് വ്യാജ തിരഞ്ഞെടുപ്പ് കാര്‍ഡുകള്‍ തെയ്യാറാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എടുക്കുന്ന തിരുമാനം നിര്‍ണ്ണായകമായിരിക്കും.
സംസ്ഥാന ഡി ജി പിയുടെ റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. പത്തനം തിട്ട കേന്ദ്രീകരിച്ച് തിരിച്ചറിയാല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയ എം ജെ രജ്ഞു എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒളിവില്‍ പോയതായും പൊലീസ് പറഞ്ഞു. ഇന്ന് നിയുക്ത യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലിനായി മ്യുസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു.
എന്നാല്‍ വ്യാജ കാര്‍ഡുകള്‍ നിര്മിച്ചുവെന്നരാപിക്കുന്ന രജ്ഞു മാത്യു പൊലീസ് വിളി്പ്പിച്ചിട്ട് ഇതുവരെ ഹാജരായിട്ടില്ല. അതേ സമയം ഈ സംഭവത്തില്‍ അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.