നവകേരള സദസ്സിന് ഒരു ലക്ഷം രുപ അനുവദിച്ചതിനുള്ള കാരണം വ്യക്തമാക്കണം
അഡ്മിൻ
നവകേരള സദസിന് തുക അനുവദിച്ചതിന് പറവൂർ നഗരസഭ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്. നഗരസഭയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഒരു ലക്ഷം രൂപയാണ് നവകേരള സദസിന്റെ നടത്തിപ്പിനായി സെക്രട്ടറി അനുവദിച്ചത്.സ്ഥിരമായി ആബ്‌സെന്റ് ആകുന്നു. നവകേരള സദസ്സിന് ഒരു ലക്ഷം രുപ അനുവദിച്ചതിനുള്ള കാരണം വ്യക്തമാക്കണം. എന്നതടക്കമുള്ള ഇരുപതോളം കുറ്റങ്ങൾ ചുമത്തികൊണ്ട് നഗരസഭ ഭരണസമിതി സെക്രട്ടറിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.
കോൺഗ്രസ് ഭരിക്കുന്ന പറവൂർ നഗരസഭ നവകേരളസദസ്സിന് ഒരു ലക്ഷം രൂപ അനുവദിച്ചു നൽകിയത് വലിയ രീതിയിൽ വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മണ്ഡലത്തിലെ നഗരസഭ കൂടിയാണ് പറവൂർ. ഇതിനെ തുടർന്ന് അടിയന്തിര കൗൺസിൽ യോഗം ചേർന്ന് തുക നൽകാനുള്ള തീരുമാനം ഭരണസമിതി പിൻവലിച്ചിരുന്നു.
ഇതു ലംഘിച്ചു കൊണ്ട് നഗരസഭാ സെക്രട്ടറി ജോ ഡേവിസ് ഒരു ലക്ഷം രുപയുടെ ചെക്ക് ഒപ്പിട്ട് നൽകുകയായിരുന്നു. ഇതും വലിയ രീതിയിൽ ചർച്ചയായിരുന്നു. നഗരസഭ അധികൃതർ സെക്രട്ടറിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നഗരസഭയുടെ നടപടി.