മാധ്യമങ്ങൾ അന്വേഷണ പുരോഗതി ജനങ്ങളിൽ എത്തിക്കുമ്പോൾ കുറ്റവാളികൾക്ക് സഹായമാകരുത് : മുഖ്യമന്ത്രി
അഡ്മിൻ
രാജ്യത്തിനാകെ സന്തോഷം പകർന്ന ദിനമായിരുന്നു ഇന്നലെ. രണ്ട് ആശ്വാസ വാർത്തകളാണ് നമുക്ക് മുന്നിലുള്ളത്. ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിൽ എല്ലാവരേയും രക്ഷപ്പെടുത്താനായി എന്നതാണ് ഒരു കാര്യം. 400 മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിജയകരമായി ഇന്നലെ പൂർത്തിയായി.
മനസ്ഥൈര്യം കൈവിടാതെ പ്രതിസന്ധിയെ അതിജീവിച്ച തൊഴിലാളികൾക്കും അതിസാഹസികമായ രക്ഷാപ്രവർത്തനം കൃത്യതയോടെ നടപ്പാക്കിയ ഉത്തരാഖണ്ഡ് അധികൃതർക്കും അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ മാധ്യമങ്ങൾ കരുതലോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതുപോലെ തന്നെ വല്ലാത്ത ദുഃഖം അനുഭവിക്കുന്നവരുടെ മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യവുമായി പോകരുത്. മാധ്യമങ്ങൾ അന്വേഷണ പുരോഗതി ജനങ്ങളിൽ എത്തിക്കുമ്പോൾ കുറ്റവാളികൾക്ക് സഹായമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ അതിക്രമം കാട്ടുന്നവർക്ക് എതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല എന്നും മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞു.