രാഷ്ട്രപതിയുടെ അധികാരം പോലെയല്ല ഗവർണറുടെ അധികാരമെന്ന് സുപ്രീം കോടതി

രാഷ്ട്രപതിയുടെ അധികാരം പോലെയല്ല ഗവർണറുടെ അധികാരമെന്ന് സുപ്രീം കോടതി. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്റെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.നിയമസഭ രണ്ടാമത് അയച്ച ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയക്കാമോ എന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എൻ രവി ഇന്നാണ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത്.

പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. എന്നാൽ ഗവർണർ അങ്ങനെയല്ല, കേന്ദ്രസർക്കാരിന്റെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത്. അതിനാല് രാഷ്ട്രപതിയുടെ വിപുലമായ അധികാരം ഗവര് ണര് മാര്ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

01-Dec-2023