ഷാഫി പറമ്പില്‍ എംഎല്‍എയെ നവകേരള സദസ്സിലേക്ക് ക്ഷണിച്ച് മന്ത്രി സജി ചെറിയാന്
അഡ്മിൻ
ഷാഫി പറമ്പില്‍ എംഎല്‍എയെ നവകേരള സദസ്സിലേക്ക് ക്ഷണിച്ച് മന്ത്രി സജി ചെറിയാന്. ഒരു മണ്ഡലത്തിലെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ അവിടെ ഉളള എംഎല്‍എയെ തന്നെ ക്ഷണിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമെന്നും മന്ത്രി. നവകേരള സദസ്സില്‍ നിന്ന് പ്രതിപക്ഷം പൂര്‍ണമായി വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഷാഫി പറമ്പിലിനെ മന്ത്രി സജി ചെറിയാന് ക്ഷണിക്കുന്നത്. മാധ്യമങ്ങളാണ് നവകേരള സദസ്സിന്റെ ബസ്സിന് പ്രചാരണം നല്‍കിയത്. അതിന് മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും സജി ചെറിയാന് പറഞ്ഞു.
കോണ്‍ഗ്രസ് വിമത നേതാവ് എ വി ഗോപിനാഥ് നവ കേരള സദസ്സിന്റെ പ്രഭാത ഭക്ഷണ യോഗത്തില്‍ പങ്കെടുക്കാനെത്തി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന് ഒപ്പമാണ് എ വി ഗോപിനാഥ് നവകേരള സദസ്സില്‍ പങ്കെടുക്കാനായി എത്തിയത്. പാലക്കാട് വികസന കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനാണ് പരിപാടിക്ക് എത്തിയതെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കി.
നവകേരള സദസ്സിന്റെ പ്രഭാതഭക്ഷണ യോഗത്തില്‍ മുന്‍ വനിത ലീഗ് നേതാവും പങ്കെടുത്തു. മണ്ണാര്‍ക്കാട് മുന്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണും, വനിത ലീഗ് നേതാവുമായിരുന്ന എം കെ സുബൈദയാണ് നവകേരള സദസ്സിന്റെ പ്രഭാതഭക്ഷണ യോഗത്തില്‍ പങ്കെടുത്തത്.