ആറ് വയസ്സുകാരിക്കും സഹോദരനും അവാർഡ് നൽകി പൊലീസ്

കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസിൽ വളരെ സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിലേക്ക് എത്താൻ നിർണ്ണായകമായത് കുട്ടികൾ നൽകിയ മൊഴിയാണ്. അതിനിടെ കുട്ടികൾക്ക് പൊലീസ് അവാർഡ് നൽകി. ആറ് വയസ്സുകാരിക്കും സഹോദരനുമാണ് അവാർഡ് നൽകിയത്. കുട്ടികൾക്ക് മൊമന്റോ നൽകിയെന്ന് എഡിജിപി പറഞ്ഞു.

കുട്ടിയെ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം അതുകൊണ്ടാണ് പ്രതികളിലേക്ക് എത്താൻ വൈകിയത്. കൊല്ലം ജില്ലയിൽ നിന്നുള്ളവരാണ് പ്രതികളെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.ആ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്നും എഡിജിപി പറഞ്ഞു.

02-Dec-2023