വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ;കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജയ്സൺ മുകളേൽ. ആപ്പ് തയ്യാറാക്കിയത് തന്റെ നിർദ്ദേശ പ്രകാരമെന്ന് ജയ്സൺ മുകളേൽ സമ്മതിച്ചു. വ്യാജ ഐഡി കാർഡ് തയ്യാറാക്കിയത് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടിയെന്നും ജയ്സൺ മൊഴിനൽകി. കാസർകോട് വെച്ചാണ് സി ആർ കാർഡ് ആപ്പ് തയ്യാറാക്കിയത്.

കേസിലെ ആറാം പ്രതിയായ ജയ്സൺ യൂത്ത് കോൺഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ്. കോടതി വിലക്ക് കാരണം ജയ്സണെ അറസ്റ്റ് ചെയ്തിട്ടില്ല. കാസർഗോഡ് സ്വദേശി രവീന്ദ്രനാണ് ജയ്സൺ മുകളേലിനെതിരെ പരാതി നൽകിയത്. കേസ് സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റവാളികളെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.

മ്യൂസിയം പൊലീസ് സ്റ്റേഷനിലും സമാനമായി ജയ്സൺ മുകളേലിനെതിരെ പരാതിയുണ്ട്. ഇയാളുടെ ഓഫീസിൽ അന്വേഷണസംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കാഞ്ഞങ്ങാട്ടെ ഓഫീസിലാണ് പൊലീസ് പരിശോധന നടത്തിയത്. ഓഫീസിൽ നിന്ന് ഹാർഡ് ഡിസ്ക് ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.

03-Dec-2023