രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുകയാണ്: എംഎ ബേബി
അഡ്മിൻ
മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേട്ടമുണ്ടാക്കിയെന്ന് എം എ ബേബി. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തീവ്രവലതുപക്ഷത്തിന് അടിയറവ് വയ്ക്കാതിരിക്കാനുള്ള രാഷ്ട്രീയ വിവേകം കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടാകാതെ പോയി എന്നും എം എ ബേബി ഫേസ്ബുക്കില്‍ എഴുതി .
എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേട്ടമുണ്ടാക്കി. തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകള്‍ രൂപീകരിക്കുന്ന സാഹചര്യമാണ്. ഇതില്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുകയാണ്.
കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങളിലേക്കാണ് ഈ ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയില്‍ നിലവിലുള്ള അര്‍ദ്ധ ഫാസിസ്റ്റ് സര്‍ക്കാരിനും ആര്‍എസ്എസിന്റെ രാഷ്ട്രീയത്തിനും എതിരെ അര്‍ത്ഥവത്തായ ഒരു രാഷ്ട്രീയപ്രതിരോധം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തീവ്രവലതുപക്ഷത്തിന് അടിയറവ് വയ്ക്കാതിരിക്കാനുള്ള രാഷ്ട്രീയ വിവേകം കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടാകാതെ പോയി.
2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നില്‍ നടന്ന ഈ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് രാഷ്ട്രീയത്തിന് എതിരായ എല്ലാ കക്ഷികളെയും ഒരുമിച്ച് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കേണ്ടതായിരുന്നു. ഇടതുപക്ഷം ശക്തമായ കേരളത്തില്‍ കോണ്‍ഗ്രസ് ആണ് മുഖ്യ എതിരാളി. അത് പരിഗണിക്കാതെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയെ പരാജയപ്പെടുത്തുവാന്‍ കോണ്‍ഗ്രസ്സുമായി ആവശ്യമായ നീക്കുപോക്കുകള്‍ക്ക് സി പി ഐ (എം) ഇടതുപക്ഷം തയ്യാറായിരുന്നു. തികച്ചും നിരുത്തരവാദപരമായാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വം പ്രതികരിച്ചത്. പാവപ്പെട്ടവര്‍ക്ക് എതിരായ രാഷ്ട്രീയത്തില്‍ ബിജെപിയില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നും ഇല്ലാത്ത കോണ്‍ഗ്രസ് അതുകൊണ്ടുതന്നെയാകാം ഇത്തരം സഹകരണത്തിന് തയ്യാറാകാതിരുന്നത്. രാജസ്ഥാനിലുള്‍പ്പെടെ ഇടതുപക്ഷത്തിന് പ്രസക്തമായ ശക്തിയുണ്ടായിരിക്കെയാണിത്.
ഈ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസ് ഒരു പാഠം പഠിക്കുമെന്നും മറ്റു പ്രതിപക്ഷ കക്ഷികളെ ഗൗരവത്തില്‍ എടുക്കുമെന്നും പ്രതീക്ഷിക്കുന്നു. സീറ്റ് എണ്ണത്തില്‍ കുറവാണെങ്കിലും വോട്ട് ശതമാനത്തില്‍ രണ്ടോ മൂന്നോ ശതമാനത്തിന്റെ കുറവേ കോണ്‍ഗ്രസിന് ഛത്തീസ്ഗഢിലും രാജസ്ഥാനിലും ഉള്ളൂ. പ്രതിപക്ഷ ഐക്യം ഈ വിടവ് നികത്തുമായിരുന്നു എന്നത് വ്യക്തമാണല്ലോ. ബിജെപി മെച്ചമുണ്ടാക്കിയത് ആപാര്‍ട്ടിക്ക് ജനങ്ങള്‍ക്കുമുന്നില്‍ എന്തെങ്കിലും അവതരിപ്പിക്കാനായതുകൊണ്ടല്ല; (വര്‍ഗ്ഗീയകുതന്ത്രങ്ങളല്ലാതെ) പ്രതിപക്ഷത്തെകോണ്ഗ്രസ്സിന്റെ പിടിപ്പുകേടിനെ അവര്മുഖ്യമായിമുതലെടുക്കുകയായിരുന്നു
03-Dec-2023
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ