കോൺഗ്രസിന് ദിശാ ബോധം നഷ്ടപ്പെട്ടിരിക്കുന്നു: മന്ത്രി വീണ ജോർജ്
അഡ്മിൻ
കോൺഗ്രസിന് ദിശാ ബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പി ആർ ഏജൻസികൾ നിയന്ത്രിക്കുന്ന സംഘടനയായി കോൺഗ്രസ് മാറിയെന്നും മന്ത്രി. വടക്കാഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു വീണാ ജോർജ്. കേരളത്തിലും പ്രതിഛായ നന്നാകാൻ പി ആർ ഏജൻസിയെ ഏല്പിച്ചു.
വ്യാജ ഐഡികൾ നിർമിച്ചു കോൺഗ്രസ് യുവജന സംഘടനയും അധികാരം കിട്ടാൻ നോക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെയും ആരോഗ്യമന്ത്രി വിമർശനം ഉന്നയിച്ചു. ആരോഗ്യ മേഖലയിൽ ഒരു രൂപയുടെ സഹായം കേന്ദ്രം തന്നിട്ടില്ല. നിർമല സീതാരാമൻ പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധമാണ്. കേരളത്തിൽ വന്ന് മറുപടി പറയാൻ അവർ നിർബന്ധിതയായെന്നും മന്ത്രി വിമർശിച്ചു.
ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂർ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടക്കുന്നത്. രാവിലെ മുളങ്കുന്നത്തുകാവ് കിലയിൽ ചര്‍ച്ച നടന്നു. ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടു.