ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി

ഡിസംബർ 13 ന് മുമ്പ് ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി. വീഡിയോയിലൂടെയാണ് ഖലിസ്ഥാൻ നേതാവ് ഗുർപത് വന്ത് സിംഗ് പന്നു ഭീഷണി മുഴക്കിയത്. ശൈത്യകാല സമ്മേളനം നടക്കുന്നതിനിടെയാണ് ഭീഷണി. ഡിസംബർ രണ്ടിനാണ് ശൈത്യകാല സമ്മേളനം ആരംഭിച്ചത്. ഇത് ഡിസംബ‍ർ 22 വരെ തുടരും. 22 വർഷങ്ങൾക്ക് മുമ്പ് 2001 ൽ പാർലമെന്റ് ആക്രമിക്കപ്പെട്ടത് ഡിസംബർ 13നാണ്.

ഡൽഹി ഖലിസ്ഥാൻ ആക്കുമെന്ന മുദ്രാവാക്യം എഴുതിയ പോസ്റ്ററും പാ‍ർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റിയ അഫ്സൽ ​ഗുരുവിന്റെ ചിത്രവും വീഡിയോയിലുണ്ട്. ഇന്ത്യൻ ഏജൻസി തന്നെ കൊല്ലാൻ ​ഗൂഢാലോചന നടത്തിയെന്നും ഇത് പരാജയപ്പെട്ടുവെന്നും പന്നു ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് ആക്രമണ ഭീഷണി മുഴക്കിയിരിക്കുന്നത്.

വീഡിയോ പുറത്തുവന്നതോടെ ‍ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ നിരോധിച്ച, അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് സംഘടനയായ സിഖ്സ് ഫോ‍ർ ജസ്റ്റിസിന്റെ ( Sikhs for Justice ‌-SFJ) തലവനാണ് പന്നു. ഇന്ത്യൻ അന്വേഷൺ ഏജൻസികൾ ഇയാൾക്കായി വലവിരിച്ചിരിക്കുകയാണ്.

 

06-Dec-2023