അയോഗ്യയാക്കിയ നടപടിയെ ചോദ്യം ചെയ്ത് മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ

ലോക്‌സഭയിൽ നിന്ന് അയോഗ്യരാക്കിയ നടപടിയെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ.തന്നെ പുറത്താക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും മൊയ്ത്ര ഹർജിയിൽ പറഞ്ഞു. ഡിസംബർ എട്ടിനാണ് കൈക്കൂലി ആരോപണക്കേസിൽ മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്നും അയോഗ്യയാക്കിയത്.

കൈക്കൂലി കേസിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് എത്തിക്‌സ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയ്‌ത്ര രംഗത്തെത്തിയത്. എത്തിക്‌സ് കമ്മിറ്റിയുടെ നടപടി തെളിവില്ലാതെയാണെന്നും പ്രതിപക്ഷത്തെ തകർക്കാനുള്ള ആയുധമാണെന്നും മഹുവ പറഞ്ഞു. എംപി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മഹുവ, എത്തിക്‌സ് കമ്മിറ്റിയും അതിന്റെ റിപ്പോർട്ടും എല്ലാ നിയമങ്ങളും ലംഘിച്ചുവെന്നും ആരോപിച്ചു.

11-Dec-2023