ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടന വിരുദ്ധം : എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് മുന്നിൽ ചാടി പ്രതിഷേധിച്ചിട്ടില്ല. റോഡിന് അരികിൽ നിന്നാണ് പ്രതിഷേധിച്ചത്. ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടനാ വിരുദ്ധമാണ്. ഗവർണർക്കെതിരെ എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധം തുടരുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ബോധപൂർവമായ ശ്രമം ഗവർണർ നടത്തുകയാണ്. ആർഎസ്എസ് പ്രവർത്തകരെ മാത്രം സർവകലാശാലയിലേക്ക് നോമിനേറ്റ് ചെയ്യുന്നു.ഒരു യോഗ്യതയും ഇല്ലാത്തവരെ കുത്തിക്കയറ്റുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊലക്കേസ് പ്രതിയുടെ ഭാര്യയെ ആർഎസ്എസ് ആയതുകൊണ്ട് മാത്രം നോമിനേറ്റ് ചെയ്തു. പ്രതിഷേധത്തിനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അക്രമികളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്ന് ഇന്ന് രാവിലെ ഗവർണർ ആരോപിച്ചിരുന്നു. അക്രമികളെ എത്തിച്ചത് പൊലീസ് വാഹനത്തിലാണ്. എസ്എഫ്ഐ ആക്രമണത്തിൽ തന്റെ കാറിന്റെ ഗ്ലാസിൽ പോറൽ ഉണ്ടായി. സംഭവത്തിൽ കേസെടുക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.