മാധ്യമങ്ങള്‍, സാമ്രാജ്യത്വ ശക്തികളുടെ ഉപകരണങ്ങള്‍
പ്രീജിത്ത് രാജ്
അമേരിക്കന്‍ സാമ്രാജ്യത്വം ശീതയുദ്ധകാലത്ത്കമ്യൂണിസത്തിനെതിരായി നടത്തിയതും സോവിയറ്റ് യൂണിയന്റെതകര്‍ച്ചക്കുശേഷംഭീകരവിരുദ്ധയുദ്ധത്തിന്റെ മറവില്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തരാജ്യങ്ങള്‍ക്കെതിരായിനടത്തിയതുമായആക്രമണങ്ങളിലൊക്കെമാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നിര്‍ലോഭം ഉപയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച പല രേഖകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇന്നും സാമ്രാജ്യത്വം മാധ്യമങ്ങളെ തങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിന് വേണ്ടി യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. മുതലാളിത്ത ശക്തികളുടെ കൈകളിലെ തോല്‍പ്പാവകളെ പോലെയാണ് ലോകത്തിന്‍റെ എല്ലാ ഭാഗത്തുമുള്ള മിക്ക മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലും കേരളത്തിലും അത്തരം മാധ്യമങ്ങളെ കാണാനാവും.
ഐക്യകേരളത്തില്‍ 1957ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള ഇ എം എസ് സര്‍ക്കാരിനെ പുറത്താക്കാനായി മലയാളമനോരമയടക്കമുള്ള മാധ്യമങ്ങളെ സാമ്രാജ്യത്വം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷരാഷ്ട്രീയപാര്‍ട്ടികള്‍ വഴി മലയാളത്തിലെ പല പത്രപ്രവര്‍ത്തകരെയും വിലക്കെടുക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സി ഐ എയ്ക്ക് സാധിച്ചിരുന്നു. ഇ എം എസ് സര്‍ക്കാരിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുമെതിരായനുണപ്രചരണങ്ങള്‍ വ്യാപകമാക്കാനും വിമോചന സമരം ആളിപ്പടര്‍ത്താനും അക്കാലത്ത് ചില മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും സി ഐ എയുടെ അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തനം നടത്തി.
സമീപകാലത്ത് കേരളത്തില്‍ മാധ്യമങ്ങള്‍ സംഘടിതമായി അഴിച്ചുവിട്ടിരിക്കുന്ന ഇടതുപക്ഷവിരുദ്ധപ്രചാരണത്തിനുംഹിന്ദുത്വാനുകൂലആശയനിലപാടുകള്‍ക്കുംപിന്നിലുള്ളത്സാമ്രാജ്യത്വ ശക്തികളാണ്.കേരളത്തെ അവര്‍ പുതിയൊരു പരീക്ഷണകേന്ദ്രമായി ഇപ്പോള്‍ പരിഗണിച്ചിരിക്കയാണ്. കോര്‍പ്പറേറ്റ് ശക്തികളും വലതുപക്ഷവും കേരളത്തിലെ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരേയും വരുതിയിലാക്കി, പഴയ വിമോചനസമരകാലത്തെ ഓര്‍മ്മപ്പെടുത്തും വിധത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായാണ്സിപിഐഎം നേതൃത്വത്തിലുള്ള സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുന്നത്. ഈ സര്‍ക്കാരാവട്ടെ രാജ്യത്തെ മറ്റ് വലതുപക്ഷ സര്‍ക്കാരുകളില്‍ നിന്ന് വിഭിന്നമായി ജനപക്ഷത്ത് നില്‍ക്കുന്നതാണ്. ഭരണവും ഭരണകൂടവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി ഇടതുപക്ഷ ബദലുകളില്‍ ഊന്നി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയാണ്. പാര്‍ശ്വവല്‍കൃതജനവിഭാഗങ്ങള്‍ക്ക് കരുതലായി മാറുകയാണ്. മുതലാളിത്ത ശക്തികളുടെ കടന്നുകയറ്റത്തെ, സാമ്രാജ്യത്വ ശക്തികളുടെ താല്‍പ്പര്യങ്ങളെ പ്രതിരോധിക്കുകയാണ്. ഇടതുപക്ഷ ബദലുകളിലൂന്നിയുള്ള പുതിയ കേരളമോഡലുകള്‍ ലോകമാകെ ചര്‍ച്ചയാവുമ്പോള്‍, മാതൃകയായി അംഗീകരിക്കപ്പെടുമ്പോള്‍ അവ ഇല്ലാതാക്കേണ്ടത് സാമ്രാജ്യത്വത്തിന്‍റെ ആവശ്യകതയാണ്. അത്തരമൊരു പശ്ചാത്തലത്തിലാണ് മുതലാളിത്ത ശക്തികള്‍ കേരളത്തിലെ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരേയും വിലക്കെടുത്തുകൊണ്ട് വലതുപക്ഷത്തിന് കരുത്തുിപകരുന്നത്. ഇടതുപക്ഷത്തേയും ഇടതുപക്ഷ സര്‍ക്കാരിനേയും ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്നത്. മാധ്യമങ്ങളെ മുന്നില്‍ നിര്‍ത്തി കേരളത്തില്‍ നടപ്പിലാക്കുന്ന അട്ടിമറി ശ്രമങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ ചാരസംഘടനയായ സി ഐ എയുടെ സാന്നിധ്യം ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വിമോചന സമരത്തിന് പിന്നില്‍ സി ഐ എ ഉണ്ടായിരുന്നു എന്ന വസ്തുത പാട്രിക് മൊയ്നിഹാന്‍ വഴി പുറത്തുവന്നത് വളരെയേറെ കാലത്തിന് ശേഷമാണ്. അതുപോലെ ഇപ്പോള്‍ നടത്തുന്ന ഇടപെടലിന്‍റെ വിശദാംശങ്ങളും വൈകാതെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
സാമ്രാജ്യത്വം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും തങ്ങളുടെ രാഷ്ട്രീയത്തിന് മേല്‍ക്കൈ ഉണ്ടാക്കാനും സാമ്പത്തികാധികാരംഊട്ടിയുറപ്പിക്കാനുംലോകരാജ്യങ്ങള്‍ക്കുമുകളിലുള്ളമേധാവിത്തം നിലനിര്‍ത്താനും ഒന്നാം ശക്തിയായി വാഴാനും മാധ്യമങ്ങളെ ഉപയോഗിക്കുന്ന രീതി ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. 1950കള്‍ മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ ചാരസംഘടനയായ സി ഐ എയുടെ നേതൃത്വത്തില്‍ മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരേയും ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇത് സംബന്ധിച്ച് പ്രസിദ്ധ അമേരിക്കന്‍ പത്രപ്രവര്‍ത്തകനായിരുന്ന കാള്‍ ബേണ്‍സ്റ്റീന്‍ റോളിങ്ങ്സ്റ്റോണിലെഴുതിയ പ്രസിദ്ധവും ദീര്‍ഘവുമായ ലേഖനം പ്രസക്തമാണ്.
1953ല്‍ അമേരിക്കയിലെ പ്രമുഖകോളമിസ്റ്റായിരുന്നജോസഫ് അസ്ലോപ് ഒരു തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി ഫിലീപ്പിന്‍സിലേക്ക് പോയി. അദ്ദേഹംകോളങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമങ്ങള്‍ ആവശ്യപ്പെട്ടല്ലായിരുന്നുആ യാത്ര. സിഐഎയാണ് അസ്ലോപ്പിനെവിലക്കെടുത്തിരുന്നത്. സിഐഎ ആസ്ഥാനത്തെ രേഖകള്‍ വെളിപ്പെടുത്തുന്നത് പ്രകാരം ആ കാലത്ത് സിഐഎക്കുവേണ്ടിരഹസ്യചുമതലകള്‍ നിര്‍വ്വഹിച്ചുവന്ന400 പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നുഅസ്ലോപ്. അന്നുമുതലേപത്രപ്രവര്‍ത്തകര്‍ രഹസ്യമായി, നിയമവിരുദ്ധമായി ഒട്ടേറെ കാര്യങ്ങള്‍ സാമ്രാജ്യത്വത്തിന് വേണ്ടി ചെയ്തുകൊടുക്കാറുണ്ട്. സാധാരണ രഹസ്യവിവരശേഖരണം മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തിയുള്ള രാജ്യങ്ങളിലെ ചാരന്‍മാര്‍ക്കിടയിലെ കണ്ണികളായി വരെ മാധ്യമ പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിച്ചു.
സാമ്രാജ്യത്വത്തിന് വേണ്ടി പ്രവര്‍ത്തിച്ചമാധ്യമപ്രവര്‍ത്തകരില്‍ പ്രമുഖരും അല്ലാത്തവരുമുണ്ട്. സിഐഎരേഖകള്‍ വ്യക്തമാക്കുന്നത് പലസന്ദര്‍ഭങ്ങളിലും പ്രമുഖ വാര്‍ത്താസ്ഥാപനങ്ങളുടെമാനേജുമെന്റുകളുടെസമ്മതത്തോടെയായിരുന്നു പത്രപ്രവര്‍ത്തകരുടെ സേവനം സി ഐ എയ്ക്ക് ലഭിച്ചിരുന്നത് എന്നാണ്.
കാള്‍ ബേണ്‍സ്റ്റീന്‍ റോളിങ്ങ്സ്റ്റോണിലെഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു. : “സിഐഎയുടെ രഹസ്യാന്വോഷണത്തിന്റെ ഏറ്റവും ഫലപ്രദമായിട്ടുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പത്രപ്രവര്‍ത്തകരെ ഉപയോഗിച്ചുള്ള പ്രവര്‍ത്തനം.അത് സംബന്ധിച്ച് നടത്തിയ തുടരന്വേഷണത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമലോകത്തെ ശക്തരായ പല വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സിഐഎയുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ പരമ്പരതന്നെ ഉണ്ടെന്ന് ചാരസംഘടനയുടെഉദ്യോഗസ്ഥര്‍ തന്നെ എന്നോട് വ്യക്തമാക്കി…”
തങ്ങളോട് സഹകരിക്കുന്ന പത്രപ്രവര്‍ത്തകരോട് അവരെ നിയോഗിച്ചിരിക്കുന്ന രാജ്യത്തിലെ അല്ലെങ്കില്‍ പ്രദേശത്തെ എല്ലാ കാര്യങ്ങളും വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ സി ഐ എ ആവശ്യപ്പെടും. കേരളത്തിലെ അവസ്ഥ, യൂഗോസ്ലാവിയയിലെ തെരുവ് തുടങ്ങി എവിടെയുള്ള വിവരമാണോ ആവശ്യം അത് ശേഖരിക്കുകയും ആ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യാറാണ് പതിവ്. ഇതിന് സഹായിക്കുന്ന പ്ത്രപ്രവര്‍ത്തകര്‍ക്ക് സാമ്പത്തികമായി നല്ല സഹായം ലഭ്യമാക്കാന്‍ സി ഐ എ ശ്രദ്ധിച്ചിരുന്നു.
ചില സന്ദര്‍ഭങ്ങളില്‍ പേനക്ക് വാളിനേക്കാള്‍ ശക്തിയുണ്ടെന്നതിരിച്ചവ്സി ഐ എക്ക് ഉണ്ട്. മാധ്യമങ്ങളില്‍ നുണക്കഥകള്‍ നട്ടുപിടിപ്പിക്കുന്നതിന് അവര്‍ നിര്‍ദേശം നല്‍കിയിരുന്നത് ആ അറിവിന്‍റെ പുറത്താണ്. സോവിയറ്റ് യൂണിയനെ അസ്വസ്ഥമാക്കുവാനും ലാറ്റിനമേരിക്കയില്‍ അട്ടിമറികള്‍ക്ക് വഴിമരുന്നിടാനും കേരളത്തില്‍ വ്യാപകമായി നുണപ്രചരിപ്പിക്കാനും അവര്‍ക്ക് സാധിച്ചത് ഈ തിരിച്ചറിവിന്‍റെ പുറത്താണ്. സി ഐ എ യുടെ മിക്ക ഗൂഢപദ്ധതികളിലുംതെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍ ഒരു പതിവ് ഉപകരണമാണ്.
“ഭീകരവിരുദ്ധയുദ്ധ”ത്തിലെഅമേരിക്കന്‍ സാമ്രാജ്യത്വ ലക്ഷ്യങ്ങള്‍ക്ക് അനുകൂലമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊതുജനാഭിപ്രായമുണ്ടാക്കാന്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയത് ഈ വിധത്തിലാണ്. 1979 ല്‍ യു.എസ്.എസ്.ആര്‍.അഫ്ഗാനിസ്ഥാനെ ആക്രമിച്ച ശേഷം, സോവിയറ്റ് എംബസികളില്‍ ആക്രമണവാര്‍ഷികാഘോഷം സംഘടിക്കുന്നുവെന്ന് സോവിയറ്റ് സൈന്യത്തിന്റെസീല്‍ സഹിതം മുസ്ലീം രാജ്യങ്ങളിലെ പത്രങ്ങളില്‍ എല്ലാവര്‍ഷവും സിഐഎയുടെഗൂഡാലോചനയില്‍ കള്ളവാര്‍ത്തകള്‍ നല്‍കുമായിരുന്നുവെന്ന് സി ഐ എ രേഖകളില്‍ നിന്നും മനസ്സിലാക്കാം.
ഇറാനിലെ പ്രധാനമന്ത്രിയെ പുറത്താക്കാനായി ഷാ മുഹമ്മദ് റേസാപഹിലാവിയെപ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സി ഐ എയുടെ 1953ലെഗൂഢപ്രവര്‍ത്തനം സംബന്ധിച്ച ഔദ്യോഗിക രഹസ്യങ്ങള്‍2000ത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുകൊണ്ടുവരികയുണ്ടായി. ലേഖനങ്ങളും എഡിറ്റോറിയലുകളുംകാര്‍ട്ടൂണുകളുമൊക്കെ ഇതിനായി തയ്യാറായി നല്‍കിയിരുന്നു. 1954ല്‍ ഗ്വാട്ടിമാലയിലെജേക്കോബോഅര്‍ബന്‍സിന്റെഗവണ്‍മെന്റിനെ അട്ടിമറിക്കാനായി വോയ്‌സ് ഓഫ് ലിബറേഷന്‍ എന്ന പേരിലുള്ള റേഡിയോ പ്രക്ഷേപണം വഴി വ്യാപകമായ നുണപ്രചരണം നടത്തിയതിന് പിന്നിലും സി ഐ എ തന്നെയായിരുന്നു. ചിലിയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ്സാല്‍വദോര്‍ അലിന്‍ഡേക്കെതിരേയും ഇതേ തന്ത്രം പ്രയോഗിച്ചു.
ഇന്ത്യോനേഷ്യന്‍ പ്രസിഡന്റായിരുന്നസുകാര്‍ണോ കമ്മ്യൂണിസ്റ്റ് അനുകൂലിയാണോ എന്ന് സംശയിച്ച അമേരിക്ക, സുക്കാര്‍ണോയോട് സാദൃശ്യമുള്ള ഒരാളെ വെച്ചുകൊണ്ട് അശ്ലീല വീഡിയോ നിര്‍മിച്ചു. സി ഐ എയാണ് അത് തയ്യാറാക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ചുരുക്കി പറഞ്ഞാല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വശക്തികള്‍ തങ്ങള്‍ക്കെതിരായിനില്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ എന്ത് മാരണവും ചെയ്യും. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും മദ്ധ്യ പൗരസ്ത്യദേശത്തുംഏഷ്യയിലുമെല്ലാംഹിംസാത്മകവും നിയമവിരുദ്ധവുമായ രാഷ്ട്രീയ ഇടപെടലുകളുടെ സുദീര്‍ഘചരിത്രം അമേരിക്കയ്ക്കുണ്ട്. ഇതിന്‍റെ ഭാഗമായുണ്ടായ രക്തചൊരിച്ചലുകളും ആഭ്യന്തര സംഘര്‍ഷങ്ങളും രാഷ്ട്രീയമായ പ്രക്ഷോഭങ്ങളും മറ്റും നിരവധിയാണ്. കേരളത്തില്‍പോലുംഅതുണ്ടായി. “തെക്കുതെക്കൊരു ദേശത്ത്, തിരമാലകളുടെ തീരത്ത്,ഗ്ലോറിയെന്നൊരുഗര്‍ഭിണിയെ, വെടിവെച്ചിട്ടൊരുസര്‍ക്കാരെ…” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉണ്ടാക്കിയ മസ്തിഷ്കങ്ങള്‍ക്ക് പിറകില്‍ തിരഞ്ഞുനോക്കിയാല്‍ സി ഐ എ എറിഞ്ഞുകൊടുത്ത ഡോളറുകളുടെ കിലുക്കം കാണാനാവും.
ഇന്ന് കേരളത്തില്‍ നടക്കുന്ന മാധ്യമ പ്രവര്‍ത്തന രീതി കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല. സംസ്ഥാനത്തിന്‍റെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ളതല്ല. മറുനാടന്‍ മലയാളി മുതല്‍ ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും വരെ ഒരൊറ്റ ലക്ഷ്യമാണ് ഉന്നം വെക്കുന്നത് അത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ പതനമാണ്. ഒപ്പം ഇടതുപക്ഷ രാഷ്ട്രീയധാരയൊന്നടങ്കംശരിയല്ലെന്നുള്ളപൊതുബോധനിര്‍മിതിക്കായുള്ള കഠിനമായ പരിശ്രമങ്ങളും അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നു.
കേരളത്തിലെ മാധ്യമങ്ങള്‍ നിഷ്കളങ്കമായ പ്രവര്‍ത്തനങ്ങളിലല്ല ഏര്‍പ്പെടുന്നത്. കോര്‍പ്പറേറ്റുകള്‍ വിലക്കെടുത്ത മാനേജ്മെന്‍റുകളും മാധ്യമപ്രവര്‍ത്തകരും വലതുപക്ഷത്തോടൊപ്പം നില്‍ക്കുന്നത് സാമ്രാജ്യത്വ താല്‍പ്പര്യത്തിന്‍റെ പുറത്താണ്. സാമ്രാജ്യത്വ ശക്തികള്‍ക്ക് കേരളത്തെ മികച്ച വിപണിയാക്കി മാറ്റണമെങ്കില്‍, തങ്ങളുടെ ചൂഷണ രീതികള്‍ തടസ്സങ്ങളേതുമില്ലാതെപ്രയോഗിക്കണമെങ്കില്‍, കൂടുതല്‍ ലാഭം കുന്നുകൂട്ടാനുള്ള പ്രദേശമായി കേരളത്തെ മാറ്റിയെടുക്കണമെങ്കില്‍ ഇടതുപക്ഷ ബദലുകള്‍ ഇല്ലാതായേ മതിയാവുകയുള്ളു.
സാമൂഹ്യക്ഷേമ പെന്‍ഷനും തൊഴിലാളി ക്ഷേമനിധികളുംലൈഫ്മിഷന്‍ ഭവനങ്ങളും വിശപ്പുരഹിതകേരളമാക്കാനുള്ള പരിശ്രമവും അഴിമതിരഹിതമായ സമൂഹമാക്കി മാറ്റാനുള്ള ശ്രമങ്ങളും വാതില്‍പ്പടി സേവനങ്ങളും സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും മാലിന്യമുക്ത കേരളമെന്ന സങ്കല്‍പ്പവും ജ്ഞാന സമൂഹവും സമ്പദ് വ്യവസ്ഥയും തുടങ്ങി സാധാരണക്കാരായ, പാവപ്പെട്ട ജനവിഭാഗങ്ങളെ പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു സര്‍ക്കാര്‍ കേരളത്തിലുള്ള കാലത്തോളം മുതലാളിത്ത ശക്തികളുടെ അജണ്ടകള്‍ ഇവിടെ നടപ്പിലാക്കിയെടുക്കാനാവില്ല. മാത്രമല്ല, കേരളം ഈ വിധത്തില്‍ ഇനിനും മുന്നേറിയാല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കേരള മാതൃകയെന്തുകൊണ്ട് ഇവിടെ പകര്‍ത്തിക്കൂടാ എന്ന ചോദ്യവുമായി വരാനുള്ള സാധ്യതയുമുണ്ട്. അത്തരമൊരു പശ്ചാത്തലത്തില്‍ കേരളത്തിലെ സര്‍ക്കാരിനെയും ഇടതുപക്ഷത്തേയും താറടിച്ചുകാണിക്കാനും ഇടതുപക്ഷം ശരിയല്ലെന്നപൊതുബോധം സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാനും മാധ്യമങ്ങളെ ഉപയോഗിക്കുന്ന രീതിയാണ് കേരളത്തില്‍ അവലംബിക്കുന്നത്. മുതലാളിത്ത ശക്തികളുടേയും വലതുപക്ഷത്തിന്‍റേയും രാഷ്ട്രീയ ചട്ടുകങ്ങളായി മാറിയ മാധ്യമങ്ങളെ തുറന്നുകാട്ടുകയും ജനങ്ങളെ അണിനിരത്തി അവയുടെ വിധ്വംസകതയെ എതിര്‍ത്ത് തോല്‍പ്പിക്കുകയും ചെയ്തുകൊണ്ടേ പുരോഗമന കേരളത്തിന് മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു.
07-Jul-2023
പ്രീജിത്ത് രാജ്
എസ് ആര്‍ പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്