ജപ്തി

മുകില്‍ട്രാക്റ്ററോട്ടിവന്ന
പുലരിക്കാറ്റ്
ഒരു മണ്‍സൂണ്‍ പ്രസാദത്താല്‍
കുളിര്‍ത്തിരുന്നു.

മഴവിത്തുവാരിവാരി
എറിഞ്ഞുപോകെ
നിറചിരി മിന്നലായി
പടര്‍ന്നിരുന്നു

അടുത്ത കൊയ്ത്തുകാലത്ത്
നരിബാങ്കുകള്‍
പ്രളയജപ്തിയുമായി
പകപോക്കുന്നു.

 

കുരീപ്പുഴ ശ്രീകുമാര്‍
കരിംഗന്നൂര്‍ പി ഒ,
കൊല്ലം, 691516
ഫോണ്‍ : 04742466505
kureeppuzhasreekumar@gmail.com
www.facebook.com/kureeppuzhasreekumar

01-Jan-2017

നഗ്നം മുന്‍ലക്കങ്ങളില്‍

More