ചീഞ്ഞ് നാറുന്ന കോണ്‍ഗ്രസ്

ഓമനക്കുട്ടനെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ആലപ്പുഴയിലെ ഒരു ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമുള്ള സാധനങ്ങളും വാങ്ങി ഒരു ഓട്ടോ പിടിച്ച് ക്യാമ്പിലേക്ക് വന്നപ്പോള്‍ ഓട്ടോ കാശ് തികയാതെ വന്നു. ക്യാമ്പില്‍ കഴിയുന്ന ഒരു സ്ത്രീയുടെ കൈയ്യില്‍ നിന്നും നാല്‍പ്പത് രൂപ വാങ്ങി ഓട്ടോയ്ക്കുള്ള പണം കൊടുത്തപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ വലിയ അഴിമതിയായി ആ സംഭവത്തെ ഉയര്‍ത്തിക്കാണിക്കുകയും അത് അന്തിചര്‍ച്ചയാക്കുകയും ചെയ്തു. ഇപ്പോഴിതാ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ വീടിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നു. 14500 സ്ക്വയര്‍ഫിറ്റ് വരുന്ന ഒരു വീടാണത്. വീട് നിര്‍മാണത്തിനുള്ള സിവില്‍ വര്‍ക്കിന്‌ പുറത്ത് അവിടെ ഉപയോഗിച്ചിരിക്കുന്ന ഫര്‍ണിച്ചറുകളും ഇലക്ട്രോണിക്‌സ് സാധനങ്ങളും ഒക്കെയായി 6 കോടിയോളം രൂപ ആ വീടിന് വേണ്ടി ചിലവഴിച്ചിട്ടുണ്ടാകും. കെ പി സി സി പ്രസിഡന്‍റ് ഒരു ബിസിനസുകാരനല്ല, ഒരു ജോലിയും അദ്ദേഹത്തിനില്ല. ഭാര്യ ഒരു ടീച്ചറാണ്. മക്കള്‍ക്കുള്ള വരുമാനം കൊണ്ടല്ല വീടെടുത്തിട്ടുള്ളത്. എങ്ങിനെയാണ് കെ പി സി സി പ്രസിഡന്‍റിന് ഇത്രയും വലിയൊരു ആഡംബര സൗധം പടുത്തുയര്‍ത്താനായത് ? ഈ സംശയം എന്തുകൊണ്ട് നാല്‍പ്പതുരൂപയുടെ അഴിമതി ചര്‍ച്ചയാക്കിയ മാധ്യമങ്ങള്‍ മുന്നോട്ടുവെക്കുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. നേരത്തെ പിണറായി വിജയന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന കാലത്ത് ഒരു പ്രവാസിയുടെ മണിമന്ദിരം പിണറായിയുടെ വസതിയാണെന്ന് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കെ പി സി സി പ്രസിഡന്‍റിന്‍റെ സ്വന്തം മണിമാളിക കണ്ടില്ലെന്ന് നടിക്കുന്നതിന് പിന്നിലുള്ള രാഷ്ട്രീയം കോണ്‍ഗ്സിന്‍റെ അഴിമതിയെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും വേണ്ടിയുള്ളതാണ്.

ഈ മാധ്യമങ്ങക്ക്‌ മറകെട്ടി  മൂടിവയ്‌ക്കാനാകാത്തവിധം കോഗ്രസ്‌ നേതൃത്വത്തിന്റെ ജീണതക അറപ്പുളവാക്കുന്നതായി കവിഞ്ഞൊഴുകുകയാണ്‌. അതിനിന്നുയരുന്ന ദുഗന്ധം കേരളത്തിന്റെ രാഷ്‌ട്രീയമണ്ഡലത്തെ നിരന്തരം മലീമസമാക്കുന്നു. വമ്പ അഴിമതിയുടെയും അവസരവാദത്തിന്റെയും തട്ടിപ്പ്‌കള്ളക്കടത്ത്‌ മാഫിയയുടെയും പ്രതീകമായി കോഗ്രസ്‌ നേതൃത്വം വിലകെട്ടുനില്‍ക്കുന്നു. കള്ളങ്ങളുടെയും  സ്‌ത്രീവിരുദ്ധതയുടെയും നിലവാരശൂന്യതയുടെയും വികസനവിരുദ്ധതയുടെയും പ്രതിലോമ ചിന്തയുടെയും പ്രതിരൂപമായി അവരെ വിലയിരുത്തപ്പെടുന്നു. ഇത്തരം സംസ്കാരങ്ങളുടേയും നിലപാടുകളുടേയും വക്താക്കളായി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും അടയാളപ്പെടുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പാരമ്പര്യം ആര്‍ക്കും തള്ളിക്കളയാന്‍ പറ്റഉന്നതല്ല. രാജ്യത്തിന്‍റഎ സ്വ്ാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ് അത്. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളുടെ മുന്നില്‍ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന് മുന്നില്‍ ആദ്യഘട്ടത്തിലെ കോണഇ്‍ഗ്രസ് പാര്‍ട്ടി ഉണ്ടായിരുന്നു. ടി കെ മാധവനും പി കൃഷ്മപിള്ളയും കെ കേളപ്പനും എ കെ ജിയും ഇ എ എസും കെ പി  കേശവമേനോനും മുഹമ്മദ്‌ അബ്ദുറഹ്‌മാനുമൊക്കെ കോണ്‍ഗ്സരിന്‍റെ നേതൃത്വത്തിലുണ്ടായിരുന്നു. ഇവരില്‍ പലരും കോണ്‍ഗ്രസ് സോഷ്യലിസ്റ്റഅ പാര്‍ട്ടിയിലൂടെ കമ്യൂണഇസ്റ്റഅ പ്രസ്ഥാനത്തിലേക്കെത്തി. ചിലര്‍ കോണ്‍ഗ്രസില്‍ തന്നെ നിലയുറപ്പിച്ചു. അക്കാലം മുതല്‍ കോണ്‍ഗ്രസിന് സംഭവിച്ച മൂല്യശോഷണം കെ സുധാകരനിലേക്കെത്തുമ്പോള്‍ സമാനതകളില്ലാത്ത രീതിയില്‍ പതനത്തിലേക്കെത്തുന്നു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന സര്ഡ‍ക്കാരുകളെല്ലാം അഴിമതിയുടെ ദുര്‍ഗന്ധം വമിപ്പിക്കുന്നവയായിരുന്നു. പല മന്ത്രിമാരും അഴിമതിയെ തുടര്‍ന്ന രാജിവെച്ചു. സ്വജനപക്ഷപാതവും സ്തീവിരുദ്ധതയും മുഖമുദ്രയാക്കിയ രാഷ്ട്രീയപാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. കെ സുധാകരനിലേക്കും വി ഡി സതീശനിലേക്കും എത്തുമ്പോള്‍ മാധ്യമങ്ങളുടെ സഹായത്തോടെ കൊടിയ അഴിമതികള്‍ നടത്തുന്ന സംസ്കാരമാണ് നടപ്പിലാക്കുന്നത്.

കഴിഞ്ഞ ഏഴു വഷമായി കേരള്തതില്‍ അഴിമതി നടത്താന്‍ സാധിക്കാത്തതിന്‍റെ അങ്കലാപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വമുള്ളത്. ഇവരുടെ അഴിമതിയില്‍ പങ്കുപറ്റുന്ന  കോര്‍പ്പറേറ്റുകള്‍ നയിക്കുന്ന മാധ്യമങ്ങള്‍ കോണ്ഡ‍ഗ്രസിനെയും അവരുടെ മുന്നണിയെയും തിരികെ കൊണ്ടുവരാനുള്ള നുണമഹായജ്നത്തിലാണുള്ളത്.

വി ഡി സതീശനും കെ സുധാകരനുമൊക്കെ അഴിമതിക്കേസുകളി അന്വേഷണം നേരിടുന്നവരാണ്‌. അഴിമതിപോലെതന്നെയാണ്‌ ഈ നേതാക്കളുടെ ബിജെപി ആഭിമുഖ്യവും. പറവൂരി മത്സരിക്കുമ്പോഴൊക്കെ ബിജെപി വോട്ടുക സ്വന്തമാക്കുന്ന സതീശ ആഎസ്‌എസ്‌ സ്ഥാപകരിലൊരാളായ ഗോവാക്കറെ അനുസ്‌മരിക്കുന്ന   2006ലെ  ഗുരുജി ജന്മശതാബ്ദി ചടങ്ങി ഒരു മനഃസ്‌താപവുമില്ലാതെ പങ്കെടുത്തിരുന്നു. സുധാകരന്റെ ആഎസ്‌എസ്‌ ആഭിമുഖ്യം പലവട്ടം ചച്ച ചെയ്യപ്പെട്ടതാണ്‌.  ബിജെപിക്കൊപ്പം പോകാ മടിയില്ല എന്ന്‌ ആവത്തിച്ചത്‌ കേരളം എത്രവട്ടം കണ്ടു. ഇതിന്‌ ന്യായം കണ്ടെത്താ  നെഹ്റുപോലും ആഎസ്‌എസ്സുമായി സന്ധി ചെയ്‌തിട്ടുണ്ടെന്ന്‌ പറയാന്‍ പോലും സുധാകരന്‌ മടിയുണ്ടായിരുന്നില്ല. രാഷ്‌ട്രീയ അവസരവാദത്തോടൊപ്പം സാമ്പത്തികത്തട്ടിപ്പും ഒരനുഷ്‌ഠാനംപോലെ  കൊണ്ടുനടക്കുന്നവരാണ്‌ ഇരുവരും. പുനജനി എന്ന പദ്ധതിക്കായി അനധികൃതമായി വിദേശത്തുനിന്ന്‌ പണംപിരിച്ചതിന്റെ പേരിലുള്ള വിജിലസ്‌ കേസ്‌ നേരിട്ടുകൊണ്ടിരിക്കയാണ്‌ പ്രതിപക്ഷ നേതാവ്‌. സമീപകാലത്ത്‌ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരനായ മോ മാവുങ്ക തന്റെ സുഹൃത്താണെന്നും ആ സൗഹൃദം നഷ്ടപ്പെടുത്താ ആഗ്രഹിക്കുന്നില്ലെന്നും അയാ ബന്ധങ്ങ ഉപയോഗിച്ച് തനിക്ക് പല കാര്യങ്ങളും ചെയ്തുതന്നെന്നും കെ പി സി സി പ്രസിഡന്‍റ് കെ സുധാകര അഭിമാനപൂവം പ്രഖ്യാപിക്കുമ്പോ കേരളം ലജ്ജിച്ച്‌ തലതാഴ്‌ത്തുകയാണ്‌.

പോക്‌സോ കേസി ജീവിതാവസാനം വരെ കഠിനതടവിന്‌ ശിക്ഷിക്കപ്പെട്ട  മോന്‍സണ്‍ എന്ന തട്ടിപ്പുകാര ഒരു ദയയും അഹിക്കുന്നില്ലെന്ന്‌ കോടതി പറഞ്ഞതിനു പിന്നാലെയാണ്‌ സുധാകര അയാളെ ന്യായീകരിച്ച് സംസാരിച്ചതും സൗഹൃദം ഒഴിവാക്കാനാവില്ലെന്ന് പ്രഖ്യാപിച്ചതും. പോക്‌സോ കേസി ജീവിതാന്ത്യംവരെ ജയിലി കിടക്കാ ശിക്ഷിക്കപ്പെട്ടയാളിന്‍റെ കൂട്ടുപ്രതിയായി കോഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്‌ അറസ്റ്റിലായിട്ടും വാത്തക ലഘൂകരിച്ച്‌ വലിയ പ്രാധാന്യമില്ലാതെ ഒതുക്കാ ഭൂരിപക്ഷം മാധ്യമങ്ങളും ശ്രമിക്കുന്നു.

തട്ടിപ്പുകേസില്‍ അറസ്റ്റിലായി ജാമ്യത്തി ഇറങ്ങിയപ്പോള്‍ പോലും മോ മാവുങ്ക എന്റെ മിത്രമാണെന്ന്‌ പറയുന്ന കെപിസിസി പ്രസിഡന്റിനെയാണ്‌ കേരളം കണ്ടത്. തട്ടിപ്പി താ കൂട്ടുപ്രതിയാണെന്ന്‌ സ്വയം വിളിച്ചുപറയുന്ന ഒരാളെ പ്രസിഡന്റാക്കി നിലനിര്‍ത്തുന്ന എ ഐ സി സി നേതൃത്വം കേരളത്തിലെ കോണ്‍ഗ്രസിന് ചരമക്കുറിപ്പ് എഴുതുകയാണ്.

കേസ്‌ കോടതിയി വാദിച്ച് ജയിക്കുമെന്ന എ കെ ആന്റണിയുടെ അറസ്റ്റിനു പിന്നി രാഷ്‌ട്രീയമാണെന്ന്‌ വരുത്തിത്തീക്കാനുള്ള വൃഥാ ശ്രമങ്ങളുമൊക്കെ കൊഴുക്കുമ്പോഴും എവിടെയാണ്‌ രാഷ്‌ട്രീയമെന്ന്‌ വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് ക്യാമ്പിന് സാധിക്കുന്നില്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റുചെയ്‌തത്‌ എന്നാണ്‌ പുറത്തുവന്നിട്ടുള്ള വിവരങ്ങ. പരാതി കിട്ടി പിറ്റേ ദിവസമല്ല കെപിസിസി പ്രസിഡന്റായ പാലമെന്റ്‌ അംഗത്തെ ക്രൈംബ്രാഞ്ച്‌ അറസ്റ്റുചെയ്‌തത്‌. ഒരു വഷത്തോളമായി നടക്കുന്ന അന്വേഷണത്തിനൊടുവി കൃത്യമായ തെളിവുക ശേഖരിച്ചാണ്‌ നടപടി. കള്ളന്മാരെയും തട്ടിപ്പുകാരെയും പിടിക്കാ പൊലീസിന്‌ ഇപ്പോ ആധുനിക സംവിധാനങ്ങ ഉണ്ടെന്ന്‌ എല്ലാവക്കും അറിയാം. ഈ സംവിധാനമെല്ലാം ഫലപ്രദമായി ഉപയോഗിച്ചാണ്‌ തെളിവുക ശേഖരിച്ചത്‌. എത്ര കള്ളം പറഞ്ഞാലും അതിനെയൊക്കെ പൊളിക്കാ കഴിയുന്ന ശക്തമായ തെളിവുകളാണ്‌ മുന്നിലുള്ളത്‌. ഇതൊക്കെ കോഗ്രസിനെ പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തിക്കുന്നു.

അടിയന്‍ ലച്ചിപ്പോം എന്ന് പറഞ്ഞുകൊണ്ട്  കോഗ്രസിന്റെ രക്ഷകരായി നിലയുറപ്പിക്കുന്ന മാധ്യമങ്ങക്കുപോലും വെളുപ്പിച്ചെടുക്കാ പറ്റാത്ത തെളിവുകളുമായാണ്‌ പൊലീസ്‌ സുധാകരനെതിരായ നടപടികളുമായി മുന്നേറുന്നത്. തുടക്കംമുത സുധാകര പറയുന്നത് കള്ളങ്ങളാണ്. ഒരു തവണ മാത്രമേ മോസണിന്റെ വീട്ടി പോയിട്ടുള്ളൂവെന്നു പറഞ്ഞ സുധാകരന്ഡിജിറ്റ തെളിവുകളും  പരാതിക്കാരുടെയും സാക്ഷികളുടെയും രഹസ്യമൊഴികളും നിരത്തിയപ്പോ 12 തവണ പോയിട്ടുണ്ടെന്ന്‌ സമ്മതിച്ചു. ഫോ വിളി വിവരങ്ങടവ ലൊക്കേഷഫോ സംഭാഷണങ്ങളുടെയും ശബ്ദസന്ദേശങ്ങളുടെയും റെക്കോഡുകവീഡിയോ ദൃശ്യങ്ങള്‍, തുടച്ചയായ സന്ദശനത്തിന്റെ ചിത്രങ്ങ തുടങ്ങിയവയെല്ലാം നിരത്തി ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്‌തപ്പോ സുധാകരന്റെ കള്ളങ്ങക്കൊന്നും നിക്കക്കള്ളിയില്ലാതായി. വഞ്ചനവഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമയ്‌ക്കയഥാഥ രേഖയെന്ന മട്ടി വ്യാജരേഖ ഉപയോഗിക്ക എന്നീ കുറ്റങ്ങളാണ്‌ ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്‌. ഇതി എവിടെയാണ്‌ രാഷ്‌ട്രീയമെന്ന് പറയാന്‍ കോണ്‍ഗ്രസിനും അവരുടെ സഖ്യകക്ഷികളായ മാധ്യമങ്ങള്‍ക്കും സാധിക്കുന്നില്ല.

സുധാകരനെതിരെ പരാതി കൊടുത്തത് ഇടതുപക്ഷത്തുള്ളവരല്ല. സാക്ഷികളും ഇടതുപക്ഷക്കാരല്ല. പ്രധാന സാക്ഷിക മോസണിന്റെതന്നെ ജീവനക്കാരായിരുന്നു. സുധാകരന്‌ പണം കൈമാറുന്നത്‌ കണ്ടെന്ന്‌ കോടതിയി മൊഴി നകിയത്‌ മു ജീവനക്കാരായ അജിത്‌ജയ്‌സജോഷി എന്നിവരാണ്‌. ആരും ഇതുവരെ മൊഴി മാറ്റിയിട്ടുമില്ല. പരാതിക്കാരെ ഭീഷണിപ്പെടുത്തി കേസിനിന്ന്‌ ഒഴിവാകാ  സുധാകര ശ്രമിച്ചത്‌ തന്റെ പിഎ എന്ന്‌ സാക്ഷ്യപ്പെടുത്തിയിട്ടുള്ള എബി എബ്രഹാമിനെ ഉപയോഗിച്ചാണെന്ന്‌ തെളിവും പോലീസിന്‍റെ കൈകളിലുണ്ട്. മോ പെകുട്ടികളെ പീഡിപ്പിച്ച കാലത്തും സുധാകര ആ വീട്ടിലെ സന്ദശകനായിരുന്നെന്ന്‌ മൊഴിയുണ്ട്‌. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സണ്‍ പീഡിപ്പിച്ചതും സുധാകരനുമായുള്ള ബന്ധവും പുറത്തുവന്നപ്പോള്‍ രഹസ്യമൊഴി എവിടുന്ന്‌ കിട്ടിയെന്നാണ് പലരും ചോദിച്ചത്. പീഡനക്കേസി പെരുമ്പാവൂ കോടതിയി പെകുട്ടി കൊടുത്ത മൊഴിയി ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. നേരത്തെ പല കേസുകളിലും മാധ്യമങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷവും പല രഹസ്യമൊഴികളുമെടുത്ത് അമ്മാനമായിടപ്പോള്‍ ഇവിടാര്‍ക്കും പൊള്ളിയിട്ടില്ലായിരുന്നു. ഇപ്പോഴെന്താണിത്ര വേദന എന്നതിനുള്ള ഉട്ടരത്തില്‍ രാഷ്ട്രീയമാണ് ഉള്ളടങ്ങിയിട്ടുള്ളത്.

ക്രിമിന പ്രവത്തനത്തിലൂടെ സ്ഥാനമാനങ്ങ കൈയടക്കിയ ആളാണ് സുധാകരനെന്നത് കണ്ണഊരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പരസ്യമായി പറഞ്ഞിട്ടുണ്ട്. സുധാകരനെതികരെ ഇതിനുമുമ്പും സാമ്പത്തികത്തട്ടിപ്പ്‌ പരാതികള്‍  ഉണ്ടായിട്ടുണ്ട്‌. കെ കരുണാകരന്റെ പേരി ട്രസ്റ്റുണ്ടാക്കി 16 കോടിയോളം രൂപ പിരിച്ചെടുത്ത്‌ മുക്കി.െന്ന് ആരോപിച്ചത്‌ കോഗ്രസ്‌ നേതാക്കതന്നെയാണ്‌. വളപട്ടണം പുഴയില്‍ നിന് ്പൂഴി വാരി വില്‍പ്പന നടത്തുന്ന കാര്യം ആരോപിച്ചത് പി രാമകൃഷ്ണനെന്ന കോണ്‍ഗ്രസ് നേതാവാണ്. ഇത്തരമൊരാളെ കെപിസിസി അധ്യക്ഷനാക്കാന്‍ നടന്ന കളികളും വൈകാതെ പുറത്തുവരിക തന്നെ ചെയ്യും. കോണ്‍ഗ്രസ് ചീഞ്ഞ് നാറുകയാണ്. ആ ദുഷിച്ച ശരീരത്തില്‍ നിന്നും അന്തസ്സുള്ള കോണ്‍ഗ്രസുകാര്‍ പുറത്തുവരണം.

 

 

07-Jul-2023