ഞാന്‍ കണ്ട ഫാസിസ്റ്റ് തീചൂളകള്‍
സുധീഷ് മിന്നി/പ്രീജിത്ത് രാജ്
ഞാന്‍ ഒരു ആര്‍ എസ് എസ് പ്രചാരകനായിരുന്നു. ഹിന്ദുരാഷ്ട്രം എന്നത് ഞാനും കുറെയേറെ കാലം സ്വപ്നം കണ്ടു. പക്ഷെ, ഒരിക്കലും അത് സാധ്യമാകില്ല എന്ന ബോധ്യം എനിക്കുണ്ടായി. ഹിന്ദുക്കളില്‍ സവര്‍ണ വിഭാഗത്തിന് ഹിന്ദുക്കളിലെ അവര്‍ണ വിഭാഗത്തെ ചൂഷണം ചെയ്യാനും പഴയ രാജഭരണത്തേക്കാള്‍ മോശപ്പെട്ട ഒരു കാലാവസ്ഥയിലേക്ക് രാജ്യത്തെ തിരിച്ചു നടത്തിക്കാനും മാത്രമേ ഈ കാവി രാഷ്ട്രീയം ഗുണപ്പെടുകയുള്ളു. ഹിന്ദു മതത്തിലെ തുലോം തുച്ഛമായ വിഭാഗത്തിന്റെ ചൊല്‍പ്പടിക്ക് കാര്യങ്ങളൊന്നും ഗ്രഹിക്കാത്ത കുറെയേറെ മനുഷ്യര്‍ നില്‍ക്കുന്നു. അപകടകരമാണ് ആ അവസ്ഥ. എനിക്ക് തിരിച്ചറിവുണ്ടായി. ഒരു പ്രചാരകനായിട്ടുപോലും എനിക്ക് കയറി ചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങള്‍ സംഘത്തിലുണ്ടായിരുന്നു. സ്ത്രീകളെയും ദളിതരെയും എത്ര നിന്ദ്യമായാണ് ഈ സംഘടന കൈകാര്യം ചെയ്യുന്നത്. ഒന്ന് വിതുമ്പാന്‍ പോലുമാവാതെ പിടഞ്ഞു തീര്‍ന്ന ഒരുപാട് ജീവിതങ്ങളെ ഞാന്‍ കണ്ടു. മതിയായി. മനുഷ്യന്‍ എന്നുള്ള അവസ്ഥയില്‍ തന്നെ എനിക്ക് ജീവിക്കണം. അതാണ് ഞാന്‍ മാനവീകതയുടെ പക്ഷത്തേക്ക് വന്നത്. സിപിഐ എമ്മിനൊപ്പം ചേര്‍ന്ന് നടക്കുന്നത്. |
1942ല്‍ രണ്ട് ആര്‍ എസ് എസ് പ്രചാരകന്‍മാര്‍ കേരളത്തിലേക്ക് വന്നു. ഡി ബി ഠേംഗ്ടിയും മധുകര്‍ ഓകും. 1940ല്‍ രണ്ടാം സര്‍സംഘ്ചാലക് ആയ എം എസ് ഗോള്‍വാക്കര്‍ ആണ് അവരെ കേരളത്തിലേക്ക് നിയോഗിച്ചത്. ജനസംഖ്യയുടെ 58 ശതമാനം ഹിന്ദുക്കളായിട്ടും ആര്‍ എസ് എസിനെ ഉള്‍ക്കൊള്ളാന്‍ കേരളത്തിന് വിമ്മിട്ടമായിരുന്നു. കേരളം പ്രബുദ്ധമായിരുന്നു. അയിത്തമടക്കമുള്ള ജാത്യചാരങ്ങളില്‍ നിന്ന് നവോത്ഥാന പ്രസ്ഥാനത്തിലൂടെ, കമ്യൂണിസ്റ്റ് ബോധത്തിലേക്ക് വന്ന കേരള സമൂഹത്തിന്റെ പുരോഗമന മനസ് ആര്‍ എസ് എസിന്റെ ഫാസിസ്റ്റ് സ്വഭാവത്തെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തി. എന്നാലും തിരിച്ചറിവില്ലാത്ത, ചരിത്രബോധമില്ലാത്ത, വിവേചന ശേഷിയില്ലാത്ത, മാനവീകതയില്ലാത്ത കുറച്ചാളുകള്‍ കാക്കി ട്രൗസറില്‍ ഹിന്ദുവിനെ ഉണര്‍ത്താന്‍ കവാത്ത് നടത്തി. സുധീഷ് മിന്നിയും കുട്ടിക്കാലത്തിന്റെ തിരിച്ചറിവില്ലായ്മയില്‍ സംഘത്തോട് ചേര്‍ന്ന് നിന്നു. അഞ്ചാം വയസില്‍ ശാഖയില്‍ പോകാന്‍ തുടങ്ങി. സംഘത്തിന്റെ പ്രചാരകനായി 'വളര്‍ന്നു'.
ഹിന്ദു മിത്തോളജിയില്‍ തീര്‍ത്തും വിശ്വസിക്കുന്നൊരു കുടുംബമായിരുന്നു സുധീഷിന്റേത്. ആയിത്തറയിലെ രാജകുടുംബമാണ് സുധീഷിന്റെ കുടുംബത്തിന് ഭൂമി നല്‍കിയത്. അതിനാല്‍, അവരോടുള്ള വല്ലാത്തൊരു പ്രതിബന്ധത കുടുംബത്തില്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. രാജഭക്തിയും ദൈവഭക്തിയുമൊക്കെ സുധീഷിനെ ആര്‍ എസ് എസില്‍ തളച്ചിട്ടു. യൗവനത്തിലേക്ക് കടക്കുമ്പോഴേക്കും ആര്‍ എസ് എസിന്റെ പ്രചാരകനാവാന്‍, രാജ്യമൊട്ടാകെ സംഘത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനായി യാത്രകള്‍ ചെയ്യാന്‍ സുധീഷിന് സാധിച്ചു. കേരളം വിട്ട് സഞ്ചരിക്കുമ്പോഴാണ് ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ എത്രമാത്രം ജാതിജന്യവും സവര്‍ണ മേധാവിത്വ പരവും പൈശാചികത്വപരവുമാണെന്ന് സുധീഷ് മിന്നിക്ക് മനസിലായത്. ആ തിരിച്ചറിവ് സുധീഷിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ദളിതുകളെയും സ്ത്രീകളെയും സംഘം കാണുന്നത് എത്രമാത്രം നികൃഷ്ടമായാണ് എന്നത് സുധീഷിനെ ചിന്തിപ്പിച്ചു. സംഘത്തിന്റെ പ്രേരക് അവിടെ നിന്നും ഒഴിഞ്ഞുപോവുക എന്നത് ഒരിക്കലും നടക്കുന്ന കാര്യമല്ല. ആര്‍ എസ് എസിന്റെ രഹസ്യങ്ങളുമായി, സംഘം വിട്ട് പുറത്ത് പോയി ജീവിക്കല്‍ നടക്കാത്ത കാര്യമാണ്. അങ്ങനെ പോകുന്നവരൊക്കെ ഒന്നുകില്‍ ജീവിച്ചിരിക്കുന്ന ശവങ്ങള്‍ പോലെ നിശബ്ദരായി ഇരിക്കും. അല്ലെങ്കില്‍ പി പി മുകുന്ദനെ പോലെ ജീവിതാവസാനം വരെ സംഘത്തിന്റെ ബ്ലാക്ക്‌മെയിലിംഗിന് കീഴില്‍ മിണ്ടാതിരിക്കേണ്ടിവരും. ഇതൊന്നുമല്ലെങ്കില്‍ ആത്മഹത്യ രൂപത്തിലോ, റോഡപകട രൂപത്തിലോ മരണത്തിന് കീഴടങ്ങേണ്ടി വരും. പക്ഷെ, സുധീഷ് മിന്നിക്ക് ആര്‍ എസ് എസിനെ കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ ഈ ലോകത്തിനോട് വിളിച്ചുപറയണമെന്നുണ്ട്. തന്നില്‍ ചുരത്താതിരുന്ന മാനവീകതയെ ഹൃദയത്തിലേറ്റണമെന്നുണ്ട്. അതിനുള്ള ഒരു ലാവണം. അതാണ് സുധീഷ് മിന്നിക്ക് സിപിഐ എം. പൈശാചികത്വമാര്‍ന്ന ആര്‍ എസ് എസ് മനുഷ്യാവസ്ഥയില്‍ നിന്നും മാനവീകത ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വമാനവനാവാനുള്ള പരിശ്രമം. അതാണ് ഇനിയുള്ള ജീവിതമെന്ന് സുധീഷ് മിന്നി പറയുന്നു.
കേരളത്തില്‍ ആര്‍ എസ് എസ് സംഘപരിവാരങ്ങള്‍ ബി ജെ പി നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിടുകയാണ്. കൊലപാതകങ്ങളുടെ ശൃംഘലകള്‍ തീര്‍ത്തുകൊണ്ട് അവര്‍ നാട്ടില്‍ ഭീതി വിതക്കുന്നു. കണ്ണൂരില്‍ വടിവാളുകളും ബോംബുകളുമായി തെരുവുകളിലൂടെ ആര്‍ എസ് എസുകാര്‍ റോന്ത് ചുറ്റുന്നു. ആര്‍ എസ് എസ് ശക്തികേന്ദ്രമായ ഡയമണ്ട് മുക്ക് പോലുള്ളിടങ്ങളില്‍ റോഡരികില്‍ വെച്ച് പരസ്യമായി ബോംബ് നിര്‍മാണം നടത്തുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ കൊല്ലാനുള്ള വാള്‍, മഴു എന്നൊക്കെ ഗീര്‍വാണങ്ങള്‍ നടത്തി ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ആര്‍ എസ് എസ് ഗുജറാത്തില്‍ വംശഹത്യ സംഘടിപ്പിക്കുന്നതിന് മുന്നെ നടത്തിയ ചുരമാന്തലിന്റെ അതേ രീതിശാസ്ത്രമാണ് കണ്ണൂരിലും പ്രയോഗിക്കുന്നത്. സുധീഷ് മിന്നി ആര്‍ എസ് എസിന്റെ താവളത്തിലെ അന്തേവാസിയായതുകൊണ്ട് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ മനസിലാക്കാന്‍ സാധിക്കുന്നു. കണ്ണൂരിലെ ആര്‍ എസ് എസ് കേന്ദ്രങ്ങളിലൂടെ സുധീര്‍ മിന്നിയോടൊപ്പം നടത്തിയ രഹസ്യ യാത്ര, ആര്‍ എസ് എസ് നേതൃത്വത്തില്‍ സംഘപരിവാരം ഈ നാട്ടില്‍ നടത്തുന്ന, നടത്താനിരിക്കുന്ന ഫാസിസ്റ്റ് പ്രയോഗങ്ങളെ കുറിച്ച് മനസിലാക്കാന്‍ ഏറെ ഉപകരിച്ചു. യാത്രക്കിടയില്‍ നടത്തിയ സംഭാഷണങ്ങളില്‍ ചിലത് തീര്‍ച്ചയായും പങ്കുവെക്കപ്പെടേണ്ടതാണ്.
ചോദ്യം : കണ്ണൂരിനെ ഒരു പരീക്ഷണശാലയായി മാറ്റാന്‍ ആര്‍ എസ് എസ് തീരുമാനിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. സംഘത്തിന്റെ എല്ലാ പരിവാര സംഘടനകളും കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളില്‍ തങ്ങളാല്‍ കഴിയും വിധം ഏര്‍പ്പെട്ടിരിക്കുകയാണ്. എന്നാല്‍, താങ്കളടക്കമുള്ള പല ഹാര്‍ഡ്‌കോര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരും മാനവീകതയുടെ പക്ഷത്തേക്ക് വരുന്നു. സംഘപരിവാരത്തിന്റെ അടിത്തറ തകരുന്നു എന്ന തിരിച്ചറിവില്‍ നിന്നല്ലേ ഈ അതിക്രമങ്ങളിലേക്ക് ആര്‍ എസ് എസ് സംഘപരിവാരം പോകുന്നത്?
ഉത്തരം : തീര്‍ച്ചയായും. വല്ലാത്ത വിഭ്രാന്തിയിലാണ് കണ്ണൂരില്‍ ഇപ്പോള്‍ സംഘമുള്ളത്. പലപ്പോഴും സംഘത്തിന്റെ പിടിയില്‍ പരിവാരസംഘടനകള്‍ നില്‍ക്കുന്നില്ല. അരാജകത്വത്തിന്റെ അങ്ങേയറ്റത്താണ് സംഘപരിവാരം ഇപ്പോഴുള്ളത്. ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന പല സ്ഥലങ്ങളില്‍ നിന്നും സംഘം പ്രവര്‍ത്തകര്‍ മാനവീകതയുടെ പക്ഷത്തേക്ക് കടന്നുവരികയാണ്. കാവിക്കൊടിയില്‍ നിന്നും ജനാധിപത്യവും മനുഷ്യ സ്‌നേഹവും ഉണ്ടാവില്ല എന്ന് അവര്‍ തിരിച്ചറിയുന്നു. എന്നാല്‍, എല്ലാ അരാജകത്വങ്ങളും അക്രമണങ്ങളും ഇഷ്ടപ്പെടുന്ന ഒരു കൂട്ടം, ആര്‍ എസ് എസ് സംഘപരിവാരത്തില്‍ തന്നെ കടിച്ചു തൂങ്ങുന്നു. അവര്‍ പേടിക്കേണ്ടവരാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത കൂട്ടര്‍. ഗുജറാത്തില്‍ ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും ഭ്രൂണം ശൂലത്തില്‍ കൊരുത്തെടുത്ത് തീയില്‍ കത്തിച്ച ജനുസുകള്‍. അവര്‍ക്ക് ആര്‍ എസ് എസ് വേണം. സംഘം ഉണ്ടെങ്കിലേ ഇത്തരത്തിലുള്ള പൈശാചികത്വങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളു. നമ്മുടെ രാജ്യത്ത് ആര്‍ എസ് എസിന്റെ ഫാസിസ്റ്റ് സ്വഭാവം തിരിച്ചറിഞ്ഞ്, അതിനെ ആശയപരമായി പ്രതിരോധിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് സിപിഐ എം തന്നെയാണ്. കമ്യൂണിസ്റ്റുകളെയും കൃസ്ത്യാനികളെയും മുസ്ലീംങ്ങളെയും ഇല്ലായ്മ ചെയ്യുക എന്ന സംഘത്തിന്റെ ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സിപിഐ എം പ്രവര്‍ത്തകരെ ഏത് വിധേനയും നിര്‍മാര്‍ജ്ജനം ചെയ്യുക എന്നത് ആര്‍ എസ് എസിന്റെ പ്രഖ്യാപിത അജണ്ടയാണ്. അതാണ് കണ്ണൂരില്‍ നടപ്പിലാകുന്നത്.
· കണ്ണൂര്‍ ഒരു വിഭാഗ്, അതില്‍ രണ്ട് ജില്ലകള്‍. അങ്ങനെയൊക്കെയാണല്ലൊ ആര്‍ എസ് എസ് സംഘടനാ ശരീരം. കേരളത്തില്‍ ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ ശൃംഘലയെ എങ്ങിനെയാണ് വിശദീകരിക്കുക?
കണ്ണൂര്‍ ജില്ലയിലെ ബലിദാനികള്‍ക്ക് വേണ്ടി ഞാനെന്റെ പ്രധാനമന്ത്രി പദം സമര്‍പ്പിക്കുന്നു എന്ന് നരേന്ദ്രമോഡി പറയണമെങ്കില്‍ കണ്ണൂരിന് പ്രത്യേകത വേണമല്ലൊ. കണ്ണൂരിന്റെ മണ്ണ്, കമ്യൂണിസം വളര്‍ന്നുപിടിച്ച മണ്ണാണ്. കണ്ണൂരിന്റെ ചരിത്രം കമ്യൂണിസ്റ്റുകളെ കുറിച്ച് പറയാതെ അടയാളപ്പെടുത്താന്‍ സാധിക്കില്ല. നമ്മുടെ രാജ്യത്ത് കണ്ണൂര് പോലെ മറ്റൊരു സ്ഥലമില്ല. കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കാനുള്ള പരീക്ഷണശാല എന്നുള്ള നിലയില്‍ തെരഞ്ഞെടുക്കാന്‍ ആര്‍ എസ് എസിന് മുന്നില്‍ ഇതിലും നല്ലൊരു സ്ഥലം വേറെയില്ല. ഇവിടെ ഉന്‍മൂലനം നടത്തി വിജയിച്ചാല്‍ കമ്യൂണിസ്റ്റുകളെ രാജ്യത്ത് എവിടെയും ഇല്ലാതാക്കാം. അതിനാല്‍ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലെ സംഘടനാ രീതിയല്ല കണ്ണൂരില്‍ അവലംബിക്കുന്നത്. നാഗ്പൂരിലെ അഖില ഭാരതീയ കാര്യാലയത്തില്‍ കണ്ണൂരിന് വേണ്ടി ഒരു വിഭാഗ് ഉണ്ട്. ബലിദാനികളുടെ ഫോട്ടോകള്‍ അവിടെ പ്രദര്‍ശിപ്പിക്കുന്നു. കണ്ണൂരില്‍ നിന്നുള്ള ചിലര്‍ക്ക് തന്നെയാണ് അവിടുത്തെ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ചുമതല. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രചാരകന്‍മാര്‍ തീര്‍ത്തും നിഗൂഡമായ രീതിയിലാണ് പ്രവര്‍ത്തിക്കുക. അവര്‍ ആരാണ് ഏത് പദവിയിലുള്ളയാളാണ് എന്നതൊന്നും സംഘത്തിന്റെ ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും അറിയുകയില്ല. |
കേരളത്തില്‍ സംസ്ഥാനതല കമ്മിറ്റിക്ക് കീഴില്‍ ഒരു പ്രാന്തീയ കാര്യകാരീ മണ്ഡലം ഉണ്ട്. ശാഖകള്‍ക്ക് മുകളില്‍ സംഘടനയെ വിഭാഗം, ജില്ല, താലൂക്ക്-നഗരം, ബ്ലോക്ക്, ഏരിയ എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്. ആര്‍എസ്എസിന്റെ അടിസ്ഥാനഘടകം ശാഖയാണ്. ഓരോ ശാഖക്കും മുഖ്യശിക്ഷക്, ശിക്ഷക്, ശാഖാ കാര്യവാഹക് എന്നിങ്ങനെ ഭാരവാഹികളുണ്ട്. ശാഖയ്ക്ക് തൊട്ടുമുകളില്‍ മണ്ഡലം കമ്മിറ്റിയാണ്. മണ്ഡലം കാര്യവാഹകിന് കീഴിലാണ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. അവിടെ ശാരീരിക് പ്രമുഖ്, ബൗദ്ധിക പ്രമുഖ്, വ്യവസ്ഥാ പ്രമുഖ്, ബാലപ്രമുഖ്, സമ്പര്‍ക്ക പ്രമുഖ് എന്നിങ്ങനെ ഭാരവാഹികളുണ്ട്.
മണ്ഡലത്തിന് മുകളില്‍ ഗണ്ട (ബ്ലോക്ക്) എന്ന ഘടകമാണുള്ളത്. മൂന്നോ അതിലധികമോ വരുന്ന മണ്ഡലങ്ങളാണ് ഗണ്ടയിലുണ്ടാവുക. ഇതിന്റെ ചുമതല ഗണ്ടാകാര്യവാഹകിനാണ്. ഒരു വിസ്താരകും ഗണ്ടയിലുണ്ടാവും. ഇതിന് മുകളില്‍ താലൂക്ക് കാര്യകാരീ മണ്ഡല്‍ എന്ന് വിളിക്കുന്ന താലൂക്ക് കമ്മിറ്റിയാണ്. താലൂക്ക് സംഘചാലകാണ് ഇതിന്റെ മുഖ്യചുമതലക്കാരന്‍. ഗണ്ട തലത്തിലുള്ളത് പോലെ ഇവിടെയും പദവികള്‍ നിശ്ചയിച്ചിരിക്കുന്നു. എന്നാല്‍ ഈ കമ്മിറ്റിയുടെ പരമാധികാരി താലൂക്ക് പ്രചാരക് ആണ്. വലിയ പട്ടണങ്ങളെയും നഗരങ്ങളെയുമാണ് നഗര്‍ എന്നു വിളിക്കുന്നത്. ഇതിന് താലൂക്കിന്റെ പവര്‍ ആണുള്ളത്. താലൂക്കിന് മുകളിലാണ് ജില്ലാ കാര്യകാരി മണ്ഡല്‍ നിലനില്‍ക്കുന്നത്. ജില്ലാ സംഘചാലകിനാണ് ഈ കമ്മിറ്റിയുടെ ചുമതല.
സംഘകാര്യങ്ങളുടെ പരമാധികാരി ജില്ലാ പ്രചാരകാണ്. താലൂക്ക് തലത്തിലുള്ള സ്ഥാനങ്ങള്‍ ജില്ലാതലത്തിലുമുണ്ട്. ജില്ലകളില്‍ ബാന്‍ഡ് സംഘം വേണം അതിന്റെ മേധാവി ഘോഷ്പ്രമുഖ്. ജില്ലാ ഓഫീസിന്റെ സെക്രട്ടറി കാര്യാലയ പ്രമുഖ്. എന്നിങ്ങനെയാണ്. ജില്ലാ പ്രവര്‍ത്തക സമിതി രൂപീകരിക്കുന്നത് ജില്ലാ കാര്യകാരി മണ്ഡല്‍ ആണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങള്‍ (മഹാനഗര്‍) ജില്ലാ കമ്മിറ്റിയുടെ പദവിയിലുണ്ട്. ജില്ലാ കമ്മിറ്റിക്ക് മുകളിലായി വിഭാഗ് കമ്മിറ്റി. സംസ്ഥാനത്തെ 14 വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. അതില്‍ രണ്ട് ജില്ലകള്‍ കാണും. ഉദാഹരണത്തിന് കണ്ണൂര്‍ വിഭാഗില്‍ രണ്ട് ജില്ലകളാണ് ഉള്ളത്. കണ്ണൂര്‍, പയ്യന്നൂര്‍ ജില്ലാ കമ്മിറ്റികള്‍. വളപട്ടണം പാലത്തനപ്പുറത്ത് പയ്യന്നൂര്‍ ജില്ല. ഇപ്പുറത്ത് കണ്ണൂര്‍ ജില്ല. ജില്ലാ കാര്യാലയം തലശ്ശേരിയില്‍ തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു. വിഭാഗ് കാര്യാലയം തളാപ്പില്‍ എ കെ ജി ആശുപത്രിയുടെ അടുത്താണ്.
ആര്‍എസ്എസിന്റെ പ്രാദേശിക ഘടകത്തിലെ ഏറ്റവും ഉന്നതമായ തലം പ്രാന്തീയ കാര്യകാരി മണ്ഡല്‍ അഥവാ സംസ്ഥാന പ്രവര്‍ത്തക സമിതിയാണ്. സംസ്ഥാന സംഘചാലകാണ് സമിതിയെ നിയമിക്കുന്നത്. പ്രാന്തപ്രചാരക് എന്നാണ് വിശേഷിപ്പിക്കുക. അയാളാണ് പ്രാന്ത കാര്യവാഹകിനെ നിശ്ചയിക്കുക. ഇവിടെ അയാളുടെ തീരുമാനം നടപ്പിലാക്കല്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയൊന്നുമില്ല. പ്രാന്ത പ്രചാരകന്റേതാണ് അവസാന വാക്ക്. അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തും അദ്ദേഹത്തിന്റെ സ്വാദ് മനസിലാക്കി സന്തോഷിപ്പിച്ചാല്‍ സ്ഥാനമാനങ്ങള്‍ നേടാനാവും. പണ്ട് മഹര്‍ഷിമാരെ ശിഷ്യന്‍മാര്‍ സന്തോഷിപ്പിക്കും പോലെ എന്ന് ഉദാഹരിക്കാം. പ്രാന്തപ്രചാരകിന്റെ വെറുപ്പിന് പാത്രമായാല്‍ സംഘത്തില്‍ നിന്ന് എളുപ്പം പുറത്തുപോവും.
പ്രചാരകിന്റെ കീഴിലുള്ള പ്രചാരക് വിഭാഗവും സംഘചാലകിന്റെ നേതൃത്വത്തിലുള്ള സംഘടനാ വിഭാഗവും അടങ്ങുന്നതാണ് സംസ്ഥാനത്തെ മുഴുവന്‍ സമയപ്രവര്‍ത്തകര്‍. ഇതില്‍ പ്രചാരക് വിഭാഗം അക്രമങ്ങളടക്കമുള്ള പരിപാടികള്‍ ദൈനംദിനം ആസൂത്രണം ചെയ്യും. ഇന്ന് എവിടെ ബോംബെറിയണം, ആരെയൊക്കെ വെട്ടിപ്പരുക്കേല്‍പ്പിക്കണം, കൊല്ലണം, എവിടെയൊക്കെ ബോംബ് നിര്‍മിക്കണം, എവിടെയൊക്കെ നുണപ്രചരണം നടത്തണം തുടങ്ങി കുത്സിതമായ ആസൂത്രണങ്ങളുടെ ഒരു കേന്ദ്രമാണത്. സംഘടനാവിഭാഗമാവട്ടെ ബി ജെ പി അടക്കമുള്ള സംഘപരിവാരങ്ങളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും നടപ്പിലാക്കുകയും ചെയ്യും.
· കണ്ണൂര്‍ ജില്ലയെ സംബന്ധിച്ച് പ്രത്യേകമൊരു പരിഗണന ആര്‍ എസ് എസിന്റെ അഖില ഭാരതീയ കാര്യാലയം വെച്ചുപുലര്‍ത്തുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട്. എന്താണ് ഈ ജില്ലയ്ക്ക് ആര്‍ എസ് എസ് കാണുന്ന ആ പ്രത്യേകത ?
കണ്ണൂര്‍ ജില്ലയിലെ ബലിദാനികള്‍ക്ക് വേണ്ടി ഞാനെന്റെ പ്രധാനമന്ത്രി പദം സമര്‍പ്പിക്കുന്നു എന്ന് നരേന്ദ്രമോഡി പറയണമെങ്കില്‍ കണ്ണൂരിന് പ്രത്യേകത വേണമല്ലൊ. കണ്ണൂരിന്റെ മണ്ണ്, കമ്യൂണിസം വളര്‍ന്നുപിടിച്ച മണ്ണാണ്. കണ്ണൂരിന്റെ ചരിത്രം കമ്യൂണിസ്റ്റുകളെ കുറിച്ച് പറയാതെ അടയാളപ്പെടുത്താന്‍ സാധിക്കില്ല. നമ്മുടെ രാജ്യത്ത് കണ്ണൂര് പോലെ മറ്റൊരു സ്ഥലമില്ല. കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കാനുള്ള പരീക്ഷണശാല എന്നുള്ള നിലയില്‍ തെരഞ്ഞെടുക്കാന്‍ ആര്‍ എസ് എസിന് മുന്നില്‍ ഇതിലും നല്ലൊരു സ്ഥലം വേറെയില്ല. ഇവിടെ ഉന്‍മൂലനം നടത്തി വിജയിച്ചാല്‍ കമ്യൂണിസ്റ്റുകളെ രാജ്യത്ത് എവിടെയും ഇല്ലാതാക്കാം. അതിനാല്‍ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലെ സംഘടനാ രീതിയല്ല കണ്ണൂരില്‍ അവലംബിക്കുന്നത്.
നാഗ്പൂരിലെ അഖില ഭാരതീയ കാര്യാലയത്തില്‍ കണ്ണൂരിന് വേണ്ടി ഒരു വിഭാഗ് ഉണ്ട്. ബലിദാനികളുടെ ഫോട്ടോകള്‍ അവിടെ പ്രദര്‍ശിപ്പിക്കുന്നു. കണ്ണൂരില്‍ നിന്നുള്ള ചിലര്‍ക്ക് തന്നെയാണ് അവിടുത്തെ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ചുമതല. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രചാരകന്‍മാര്‍ തീര്‍ത്തും നിഗൂഡമായ രീതിയിലാണ് പ്രവര്‍ത്തിക്കുക. അവര്‍ ആരാണ് ഏത് പദവിയിലുള്ളയാളാണ് എന്നതൊന്നും സംഘത്തിന്റെ ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും അറിയുകയില്ല. പക്ഷെ, കഴിഞ്ഞ ദിവസം ആര്‍ എസ് എസ് ബലിദാനി മനോജിന്റെ ശവശരീരം കടന്നതിനടുത്ത് നായ്ക്കളെ കൊന്ന് കെട്ടിയതടക്കമുള്ള കാര്യങ്ങള്‍ അവരുടെ അറിവോടും ആശിര്‍വാദത്തോടും കൂടിയാവും. അത്തരത്തില്‍ ഗൂഡാലോചന ആവശ്യമുള്ള ഏത് പ്രവര്‍ത്തനങ്ങളിലും പ്രചാരകന്‍മാരുടെ സാന്നിധ്യമുണ്ടാവും. കണ്ണൂരിന്റെ സമാധാനന്തരീക്ഷം തകര്‍ക്കുക. ജനങ്ങളില്‍ ഭീതി പടര്‍ത്തുക. ഒപ്പം ജനങ്ങളെ ഭക്തിയിലേക്ക് നടത്തുക. കണ്ണൂരില്‍ ഇതെല്ലാം നല്ല രീതിയില്‍ നടക്കുന്നുണ്ട്. പക്ഷെ, പണ്ടത്തെ പോലെ ഒന്നും ഫലിക്കുന്നില്ല. ജനങ്ങള്‍ക്ക് തിരിച്ചറിവ് കൂടിയിട്ടുണ്ട്. അതുകൊണ്ടാണ് ഇത്രയേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഇവിടെ ആര്‍ എസ് എസിന്റെ അടിത്തറ തകരുന്നത്.
· സ്ത്രീകളെ മനുസ്മൃതി നോക്കി കാണുന്നത് എങ്ങനെയെന്ന് നമുക്ക് അറിയാം. “ന:സ്ത്രീ സ്വാതന്ത്രമര്‍ഹതി” എന്നാണ് മനു പ്രഖ്യാപിക്കുന്നത്. ആര്‍ എസ് എസ് രാജ്യത്തെ സ്ത്രീകളെ ഇതിനപ്പുറത്ത് പരിഗണിക്കാന്‍ തയ്യാറാവുമോ?
ഗുജറാത്തില്‍ ഒരു കലാപകാലത്ത്, സൂറത്തിലാണെന്നാണ് എന്റെയോര്‍മ്മ. ഒരു മൈതാനത്തേക്ക് ഇരുനൂറിലേറെ മുസ്ലീം കുടുംബങ്ങളെ ആട്ടിത്തെളിച്ച് കൊണ്ടുവന്നു. അവിടെ ഫുട്‌ബോള്‍ മത്സരത്തിനെന്ന പോലെ മൈതാനത്തിന് മുളവേലിയൊക്കെ കെട്ടി, അതിന്‍മേല്‍ ഫ്‌ളഡ്‌ലൈറ്റ് പ്രകാശിപ്പിക്കുന്നുണ്ടായിരുന്നു. പിന്നെ നടന്നത് ക്രൂരമായ ബലാല്‍സംഗങ്ങളും മറ്റ് പീഡനങ്ങളുമാണ്. ബലാല്‍സംഗം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും ആ മൈതാനത്തിന്റെ ചുറ്റും നഗ്നരായി നടത്തിച്ചു. അതൊക്കെ വീഡിയോ ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. 1992ലാണ് ഇത്. അതിന്റെ ഒരു ചെറുപതിപ്പാണ് കണ്ണൂരില്‍ നടന്നത്. ബലാല്‍സംഗം ചെയ്യണം എന്ന് ആക്രമണം നടത്തിയ ആര്‍ എസ് എസ് സംഘപരിവാറുകാരന് ആഗ്രഹമുണ്ടായിരിക്കും. പക്ഷെ, കണ്ണൂരായത് കൊണ്ട് അവന് കമ്യൂണിസ്റ്റുകാരെ പേടിയുണ്ട്. അതാണ് വിവസ്ത്രമാക്കലില്‍ മാത്രം ഒതുങ്ങിയിട്ടുണ്ടാവുക. ആര്‍ എസ് എസ് കണ്ണൂരില്‍ ഭയം വിതച്ച് വിജയം കൊയ്യാനുള്ള ഒരു പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ആര്‍ എസ് എസ് സംഘപരിവാരം തങ്ങള്‍ക്ക് മേല്‍ക്കൈ നേടാന്‍ വേണ്ടി ഏത് മാര്‍ഗവും സ്വീകരിക്കും. മാര്‍ഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന ശ്രീകൃഷ്ണന്റെ വാക്കുകള്‍ അതിനെ ന്യായീകരിക്കാന്‍ അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. |
ഒരിക്കലും തയ്യാറാവില്ല. അതിന്റെ ആവശ്യമില്ല എന്നുതന്നെയാണ് ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ നിലപാട്. നാളെ ആരെങ്കിലും സ്ത്രീകള്‍ക്ക് തുല്യ പരിഗണന കൊടുക്കും എന്നൊക്കെ മൈതാന പ്രസംഗം നടത്തിയാല്‍ അത് മൈതാനപ്രസംഗം മാത്രമായി ഒടുങ്ങും. താല്‍ക്കാലികമായി ചിലര്‍ക്ക് കണ്ടോ, ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലൊ എന്ന് ആശ്വസിക്കാനുള്ള ഒരു പ്രസ്താവന മാത്രമാണ് അത്. ആര്‍ എസ് എസ് നിലപാട് അങ്ങനെ തന്നെ നിലനില്‍ക്കും. അത് മാത്രമേ നടപ്പിലാകുകയുമുള്ളു.
സ്ത്രീകള്‍ സ്വര്‍ണം പോലെയാണെന്നാണ് ആര്‍ എസ് എസ് വിലയിരുത്തല്‍. കേള്‍ക്കുമ്പോള്‍ സ്ത്രീകള്‍ക്ക് സുഖം തോന്നും. പക്ഷെ, സ്വര്‍ണത്തിന്റെ പ്രത്യേകത എന്താണ്? അടിച്ചാണ് പതം വരുത്തുക, പാകപ്പെടുത്തുക, തിളക്കം വരുത്തുക. അതുപോലെ സ്ത്രീകളെ അടിച്ച് തിളക്കം വരുത്താന്‍ പുരുഷന് കഴിയണം. അത്തരത്തിലുള്ള സ്ത്രീകളാണ് കുലസ്ത്രീകള്‍.
· ആര്‍ എസ് എസിന്റെ സംഘടനാ ശൃംഖലയില്‍ എവിടെയെങ്കിലും സ്ത്രീകളുണ്ടോ?
ഡോക്ടര്‍ജി (ഹെഡ്‌ഗേവാര്‍)യോട് ഒരു സ്ത്രീ പണ്ട് “ഞങ്ങള്‍ക്കും സുരക്ഷിതത്വത്തിന്റെ ഒരു പ്രശ്‌നമില്ലേ? ഞങ്ങളുടെ സ്വത്വവും പ്രകാശിപ്പിക്കേണ്ടേ?” എന്ന ഒരു ചോദ്യം ചോദിച്ചിരുന്നു. അദ്ദേഹം അതിന് നല്‍കിയ മറുപടി, സഹോദരന്‍മാര്‍ ശക്തരാണ് എങ്കില്‍ സഹോദരിമാര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവില്ല എന്നാണ്. അന്ന് സ്ത്രീകളുടെ ഒരു സംഘത്തിനുവേണ്ടിയുള്ള ആലോചന നടന്നപ്പോള്‍ ഡോക്ടര്‍ജി അതിന് സമ്മതം കൊടുത്തില്ല. പക്ഷെ, സംഘത്തിന്റെ ദ്വിതീയ സര്‍സംഘ് ചാലക് ആയ ഗുരുജി (ഗോള്‍വാക്കര്‍), ഡോക്ടര്‍ജിയുടെ മരണത്തിന് ശേഷം രാഷ്ട്ര സേവികാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള പച്ചക്കൊടി വീശി. പെണ്‍കുട്ടികളുടെ ശാഖാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത് അങ്ങിനെയാണ്. ഉത്തരേന്ത്യയില്‍ വ്യാപകമായി രാഷ്ട്ര സേവികാ സമിതിയുണ്ട്. കേരളത്തില്‍ പെണ്‍കുട്ടികളുടെ ചില അനാഥാലയങ്ങള്‍ കേന്ദ്രീകരിച്ച് അതിന്റെ പ്രവര്‍ത്തനമുണ്ട്.
· സതി, സാവിത്രി, ശീലാവതി മാതൃകകളായി സ്ത്രീകളെ വാര്‍ത്തെടുക്കാനുള്ള പരിശീലനമായിരിക്കും രാഷ്ട്ര സേവികാ സമിതിയില്‍ നടക്കുന്നത്. അല്ലെ?
(ചിരിക്കുന്നു) ഒരിക്കലുമല്ല. വാളും ദണ്ഡയും മറ്റ് ആയുധങ്ങളും പ്രയോഗിക്കാനുള്ള പരിശീലനങ്ങള്‍. പിന്നെ ശാരീരികമായി നേരിടാന്‍, നാഭിക്ക് ചവിട്ടി വീഴ്ത്തുന്നതടക്കമുള്ള കാര്യങ്ങളാണ് അവിടെ പഠിപ്പിക്കുന്നത്. സതി, സാവിത്രിയൊക്കെ പ്രസംഗത്തിലല്ലേ, പ്രയോഗത്തില്‍ വേണ്ടത് അക്രമമാണ്. ആ തിരിച്ചറിവ് ആര്‍ എസ് എസ് നേതൃത്വത്തിനുണ്ട്. അവരതാണ് പ്രാവര്‍ത്തികമാക്കുന്നത്.
· പല തരത്തിലുള്ള ആര്‍ എസ് എസ് ഫാസിസ്റ്റ് രീതികള്‍ക്ക് കണ്ണൂര്‍ പാത്രീഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ ഒരെണ്ണം ആര്‍ എസ് എസ് ആവിഷ്‌കരിച്ചത് താങ്കളുടെ ശ്രദ്ധയില്‍ വന്നുകാണുമെന്ന് കരുതുന്നു. സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളില്‍ അതിക്രമിച്ച് കയറി, അവിടെയുള്ള സ്ത്രകളം ബലംപ്രയോഗിച്ച് വിവസ്ത്രരാക്കുക. അവരുടെ നഗ്നത മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുക. പാര്‍ട്ടിപ്രവര്‍ത്തനം നിര്‍ത്തിയില്ല എങ്കില്‍ ആ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക. ഇത് ആര്‍ എസ് എസിന്റെ സാമ്പ്രദായിക രീതിയാണോ?
ഗുജറാത്തില്‍ ഒരു കലാപകാലത്ത്, സൂറത്തിലാണെന്നാണ് എന്റെയോര്‍മ്മ. ഒരു മൈതാനത്തേക്ക് ഇരുനൂറിലേറെ മുസ്ലീം കുടുംബങ്ങളെ ആട്ടിത്തെളിച്ച് കൊണ്ടുവന്നു. അവിടെ ഫുട്‌ബോള്‍ മത്സരത്തിനെന്ന പോലെ മൈതാനത്തിന് മുളവേലിയൊക്കെ കെട്ടി, അതിന്‍മേല്‍ ഫ്‌ളഡ്‌ലൈറ്റ് പ്രകാശിപ്പിക്കുന്നുണ്ടായിരുന്നു. പിന്നെ നടന്നത് ക്രൂരമായ ബലാല്‍സംഗങ്ങളും മറ്റ് പീഡനങ്ങളുമാണ്. ബലാല്‍സംഗം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും ആ മൈതാനത്തിന്റെ ചുറ്റും നഗ്നരായി നടത്തിച്ചു. അതൊക്കെ വീഡിയോ ക്യാമറ വെച്ച് ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. 1992ലാണ് ഇത്. അതിന്റെ ഒരു ചെറുപതിപ്പാണ് കണ്ണൂരില്‍ നടന്നത്. ബലാല്‍സംഗം ചെയ്യണം എന്ന് ആക്രമണം നടത്തിയ ആര്‍ എസ് എസ് സംഘപരിവാറുകാരന് ആഗ്രഹമുണ്ടായിരിക്കും. പക്ഷെ, കണ്ണൂരായത് കൊണ്ട് അവന് കമ്യൂണിസ്റ്റുകാരെ പേടിയുണ്ട്. അതാണ് വിവസ്ത്രമാക്കലില്‍ മാത്രം ഒതുങ്ങിയിട്ടുണ്ടാവുക. ആര്‍ എസ് എസ് കണ്ണൂരില്‍ ഭയം വിതച്ച് വിജയം കൊയ്യാനുള്ള ഒരു പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ആര്‍ എസ് എസ് സംഘപരിവാരം തങ്ങള്‍ക്ക് മേല്‍ക്കൈ നേടാന്‍ വേണ്ടി ഏത് മാര്‍ഗവും സ്വീകരിക്കും. മാര്‍ഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന ശ്രീകൃഷ്ണന്റെ വാക്കുകള്‍ അതിനെ ന്യായീകരിക്കാന്‍ അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും.
· മുസ്ലീം കൃസ്ത്യന്‍ വിഭാഗത്തെയും കമ്യൂണിസ്റ്റുകളെയും ഉന്‍മൂലനനാശം വരുത്തുക എന്ന ആര്‍ എസ് എസ് അജണ്ട, കണ്ണൂരില്‍ നടപ്പിലാക്കുമ്പോള്‍ കമ്യൂണിസ്റ്റുകളെയാണ് ആദ്യം ലക്ഷ്യമിടുന്നതെന്ന് തോന്നുന്നു. കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കിയാല്‍ മറ്റുള്ളവരെ ഇല്ലാതാക്കല്‍ വളരെ എളുപ്പമാവുമല്ലൊ. അങ്ങനെയല്ലേ?
തീര്‍ച്ചയായും. ഇപ്പോള്‍ സിപിഐ എം ആണ് കണ്ണൂരിലടക്കം രാജ്യത്ത് ആര്‍ എസ് എസ് സംഘപരിവാരത്തെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നത്. അവരുടെ ഫാസിസ്റ്റ് മുന്നേറ്റത്തെ ചെറുക്കുന്നത്. ആര്‍ എസ് എസ് അക്രമികള്‍ ജീവിതം തച്ചുടക്കുന്ന കൃസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ക്ക് സിപിഐ എം ഓഫീസുകളില്‍ സംരക്ഷണം നല്‍കിയ, അവിടം പ്രാര്‍ത്ഥനയ്ക്കായി വിട്ടുനല്‍കിയ വാര്‍ത്തകള്‍ നമ്മള്‍ കാണുന്നുണ്ട്. അപ്പോള്‍ ഈ കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കിയാല്‍ പിന്നെ മറ്റുള്ള വിഭാഗത്തെ ഉന്‍മൂലനം ചെയ്യുക എന്നത് വളരെ എളുപ്പമായിരിക്കും. അത് ആര്‍ എസ് എസിന് നന്നായി അറിയാം. ആര്‍ എസ് എസിനെ സംബന്ധിച്ച് ഇവരൊക്കെ സമൂഹത്തിലെ വിഷങ്ങളാണ്.
മുസ്ലീം കൃസ്ത്യന്‍ വിഭാഗത്തിലുള്ള ഗര്‍ഭിണികളെ ശാഖകളിലെ ആര്‍ എസ് എസുകാര്‍ വിശേഷിപ്പിക്കുന്നത് വിഷഭ്രൂണം വഹിക്കുന്നവര്‍ എന്നാണ്. അന്യമതസ്ഥരായ ഗര്‍ഭസ്ഥ ശിശുക്കള്‍ വിഷമാണ്. ഹിന്ദു രാഷ്ട്രത്തില്‍ പിറന്നുവീഴുന്ന അന്തക വിത്തുകളാണ് അവര്‍. ആര്‍ എസ് എസിന് അങ്ങനെ മാത്രമേ വിലയിരുത്താന്‍ കഴിയുകയുള്ളു. കമ്യൂണിസ്റ്റുകളെയും ഇങ്ങനെ തന്നെയാണ് കാണുന്നത്. വിഷം ആര്‍ക്കും പഥ്യമല്ലല്ലോ, ആ വിഷത്തെ ഇല്ലാതാക്കണം. അതാണ് ആര്‍ എസ് എസുകാരന്റെ ലക്ഷ്യം.
· ആര്‍ എസ് എസുകാരനില്‍ നിരന്തരം ഈ വിഷ സിദ്ധാന്തം പ്രയോഗിക്കുമ്പോള്‍ അവന്റെ മാനസിക നില തന്നെ മാറിമറിയില്ലേ? സ്ത്രീകളോടുള്ള നിരന്തരമായ അതിക്രമമൊക്കെ അതിന്റെ ഭാഗമായി ഉണ്ടാവുന്നതാവും അല്ലെ? ഗര്‍ഭിണികളുടെ നിറവയര്‍ പിളര്‍ന്ന് ഭ്രൂണം ശൂലത്തില്‍ കൊരുത്ത് തീയിലേക്ക് നീട്ടുന്ന മനോനിലയൊക്കെ അതിന്റെ ഭാഗമായി ഉണ്ടാവുന്നതല്ലേ?
ആത്യന്തികമായി ആര്‍ എസ് എസ് ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷ നിര്‍മാര്‍ജ്ജനമാണ്. ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ആ ലക്ഷ്യം എപ്പോഴും നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കും. ഹിന്ദു രാഷ്ട്രം എന്നത് ഒരു സങ്കല്‍പ്പമാണെന്ന തിരിച്ചറിവ് സംഘത്തിനുണ്ട്. അത് ഏത് കാലയളവിലാണ് യാഥാര്‍ത്ഥ്യമാവുക എന്ന് കൃത്യമായി പറയുന്നില്ല. അതിനാല്‍ ലോകമുള്ളിടത്തോളം കാലം ആ സങ്കല്‍പ്പത്തിന് വേണ്ടി ന്യൂനപക്ഷ ധ്വംസനം നടത്താം. എന്നും കലാപം ഉണ്ടാക്കാം. ആ കലാപങ്ങളില്‍ ഏറ്റവുമധികം വേട്ടയാടപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. അവര്‍ ഏറെ പീഡിപ്പിക്കപ്പെടുന്നു. ആക്രമിക്കപ്പെടുന്നു. കലാപകാലത്ത് സംഘത്തിന്റെ ഭാവം രാക്ഷസീയമാണ്. രാക്ഷസീയതയ്ക്ക് മൃദുല വികാരങ്ങളില്ല. കലാപങ്ങള്‍ ആര്‍ എസ് എസിലെ ഹിന്ദു യുവാക്കള്‍ക്കുള്ള പ്രലോഭനമാണ്. അവരില്‍ ഉറങ്ങിക്കിടക്കുന്ന രാക്ഷസീയതയെ വെളിയിലേക്ക് കൊണ്ടുവരാനുള്ള അവസരം. തോന്നുന്നതൊക്കെ ചെയ്യാം. ആരും ചോദിക്കാനില്ല. കൂടുതല്‍, കൂടുതല്‍ മൃഗീയത. കൂടുതല്‍, കൂടുതല്‍ പൈശാചികത. കൂടുതല്‍, കൂടുതല്‍ ശവശരീരങ്ങളിലേക്കുള്ള യാത്ര. അതാണ് കലാപം. |
അതില്‍ സംശയമെന്താണ്? ഇത് നിരന്തരം കേള്‍ക്കുമ്പോള്‍ മുസ്ലീംങ്ങളോടും കൃസ്ത്യാനികളോടും കമ്യൂണിസ്റ്റുകളോടും ആര്‍ എസ് എസുകാര്‍ക്ക് ശത്രുത ഉണ്ടാകും. ഈ ശത്രുത വൈകാതെ ഒരു രാക്ഷസീയതയായി മാറും. ആര്‍ എസ് എസുകാരില്‍ ഇത് കാമവികാരം വര്‍ധിപ്പിക്കും. ഈ മൂന്ന് വിഭാഗങ്ങളെയും ഇല്ലാതാക്കണം, കൊല്ലണം എന്നുള്ളതാണ് ആത്യന്തികമായ ചിന്ത. വിഷ ഭ്രൂണങ്ങള്‍ ഉണ്ടാവുന്നത് സ്ത്രീകളിലാണ്. ഒരു സ്ത്രീയെ ഇല്ലാതാക്കുമ്പോള്‍ അവരില്‍ വളരുന്ന വിഷ ഭ്രൂണത്തെ, ഇനി വരാനിരിക്കുന്ന ഭ്രൂണങ്ങളുടെ സാധ്യതയെ കൂടിയാണ് ഇല്ലാതാവുന്നത്. അതിനായി മുസ്ലീം, കൃസ്ത്യന്‍ സ്ത്രീകളെ സമീപിക്കുമ്പോള്‍ അവരുടെ മേനിയഴകില്‍ ആകൃഷ്ടരാവുന്ന ആര്‍ എസ് എസുകാര്‍ അവരെ ബലാല്‍സംഗം ചെയ്യും. മറ്റ് പീഡനങ്ങള്‍ നടത്തും. പൈശാചികതയ്ക്ക് അളവുകോല്‍ വെക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. രാക്ഷസന്‍മാര്‍ക്ക് കാമം വര്‍ധിക്കുമ്പോള്‍ പീഡനം ഉണ്ടാവും. ഏതെങ്കിലും കലാപത്തില്‍ പീഡനം ഇല്ലാതിരുന്നിട്ടുണ്ടോ?
· മതധ്രുവീകരണം ഇത്രമേല്‍ കഠിനമാവുന്നതിന് മുന്‍പ്, എണ്‍പതുകളില്‍ കേരളത്തിലെ ആര്‍ എസ് എസ് ശാഖകളിലേക്ക് ഒരു സന്ദേശം എത്തിയിരുന്നു. ആ കാലത്ത് ഇന്നുള്ളതിനേക്കാള്‍ വ്യാപകമായി കൂലിപ്പണിയും മറ്റും ഉണ്ടായിരുന്നല്ലൊ. മുസ്ലീം വീടുകളില്‍ ഹിന്ദു തൊഴിലാളികള്‍ പണിക്ക് പോവാറുണ്ട്. തിരിച്ചുമുണ്ട്. അന്ന് ആര്‍ എസ് എസ് ശാഖയിലുള്ളവര്‍ക്ക് കൊടുത്ത നിര്‍ദേശം, “മുസ്ലീം വീടുകളില്‍ കൂലിപ്പണിക്ക് പോകുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അവിടെയുള്ള സ്ത്രീകളുമായി അടുത്തിടപഴകണം. അര്‍ദ്ധനഗ്നരായി നിന്ന്, സ്ത്രീകളെ വശീകരിച്ച് ഹിന്ദു ബീജം മുസ്ലീം സ്ത്രീകളില്‍ നിക്ഷേപിക്കണം” എന്നാണ്. ഇത് ആ കാലത്ത് ആര്‍ എസ് എസ് പ്രാവര്‍ത്തികമാക്കിയോ?
ആര്‍ എസ് എസിന് ലിഖിതമായ ഒരു തത്വസംഹിത ഇല്ല. ഒരു പ്രാന്ത പ്രചാരകിന്റെ ഭ്രാന്തമായ വര്‍ഗീയ ചിന്ത ചിലപ്പോള്‍ ഒരു പ്രവര്‍ത്തന പരിപാടിയായി മാറാന്‍ സാധ്യതയുള്ള സംഘമാണ് അത്. ഗോള്‍വാക്കര്‍ എത്രമാത്രം വിഷലിപ്തമായാണ് ചിന്തിച്ചിട്ടുള്ളത്, പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്? അപ്പോള്‍ താങ്കള്‍ മനസിലാക്കിയ ആ നിര്‍ദേശം തീര്‍ച്ചയായും പ്രയോഗവത്കരിക്കാന്‍ ആര്‍ എസ് എസ് പരിശ്രമിച്ചിട്ടുണ്ടാവും.
ആത്യന്തികമായി ആര്‍ എസ് എസ് ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷ നിര്‍മാര്‍ജ്ജനമാണ്. ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ആ ലക്ഷ്യം എപ്പോഴും നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കും. ഹിന്ദു രാഷ്ട്രം എന്നത് ഒരു സങ്കല്‍പ്പമാണെന്ന തിരിച്ചറിവ് സംഘത്തിനുണ്ട്. അത് ഏത് കാലയളവിലാണ് യാഥാര്‍ത്ഥ്യമാവുക എന്ന് കൃത്യമായി പറയുന്നില്ല. അതിനാല്‍ ലോകമുള്ളിടത്തോളം കാലം ആ സങ്കല്‍പ്പത്തിന് വേണ്ടി ന്യൂനപക്ഷ ധ്വംസനം നടത്താം. എന്നും കലാപം ഉണ്ടാക്കാം. ആ കലാപങ്ങളില്‍ ഏറ്റവുമധികം വേട്ടയാടപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. അവര്‍ ഏറെ പീഡിപ്പിക്കപ്പെടുന്നു. ആക്രമിക്കപ്പെടുന്നു. കലാപകാലത്ത് സംഘത്തിന്റെ ഭാവം രാക്ഷസീയമാണ്. രാക്ഷസീയതയ്ക്ക് മൃദുല വികാരങ്ങളില്ല. കലാപങ്ങള്‍ ആര്‍ എസ് എസിലെ ഹിന്ദു യുവാക്കള്‍ക്കുള്ള പ്രലോഭനമാണ്. അവരില്‍ ഉറങ്ങിക്കിടക്കുന്ന രാക്ഷസീയതയെ വെളിയിലേക്ക് കൊണ്ടുവരാനുള്ള അവസരം. തോന്നുന്നതൊക്കെ ചെയ്യാം. ആരും ചോദിക്കാനില്ല. കൂടുതല്‍, കൂടുതല്‍ മൃഗീയത. കൂടുതല്‍, കൂടുതല്‍ പൈശാചികത. കൂടുതല്‍, കൂടുതല്‍ ശവശരീരങ്ങളിലേക്കുള്ള യാത്ര. അതാണ് കലാപം.
· ആര്‍ എസ് എസിന് കണ്ണൂര്‍ ജില്ലയില്‍ കലാപം സംഘടിപ്പിക്കാന്‍ സാധിക്കാത്തത് സിപിഐ എം കാണിക്കുന്ന സംയമനം കൊണ്ടല്ലേ?
അതില്‍ സംശയമെന്താണ്? സ്വന്തം വീട്ടിലെ, പ്രസ്ഥാനത്തിലെ സ്ത്രീകളെ ഇത്തരത്തില്‍ അപമാനിക്കുമ്പോള്‍ ആരെങ്കിലും വെറുതെ ഇരിക്കുമോ? സിപിഐ എം കാണിക്കുന്ന സംയമനം കൊണ്ട് മാത്രമാണ് കണ്ണൂരില്‍ ആര്‍ എസ് എസുകാര്‍ ഇന്നും നിലനില്‍ക്കുന്നത്. ആര്‍ എസ് എസിന്റെ രീതി ശാസ്ത്രം സിപിഐ എം അവരോട് തിരികെ പ്രയോഗിക്കുകയാണെങ്കില്‍ ഇന്ന് കണ്ണൂരില്‍ ഒരൊറ്റ ആര്‍ എസ് എസുകാരന്‍ കാണില്ല. ആര്‍ എസ് എസ് പോക്കറ്റുകള്‍ വളരെ കുറച്ചല്ലേ ഉള്ളു. ഇപ്പോള്‍ പാനൂര്‍ മേഖല എടുക്കാം. കണ്ണൂരിലെ മറ്റ് ഭാഗങ്ങളില്‍ നിന്നെല്ലാം, രാമക്ഷേത്ര നിര്‍മാണത്തിന് സംഘപരിവാറുകാര്‍ പോയത് പോലെ സിപിഐ എം കാര്‍ പാനൂരിലേക്ക് വന്നാല്‍, ആര്‍ എസ് എസ് സംഘപരിവാറുകാരെ അടിച്ചോടിച്ചാല്‍, ആര്‍ എസ് എസുകാര്‍ക്ക് മുന്നില്‍ ഓടി രക്ഷപ്പെടുക എന്നതല്ലാതെ വേറെ മാര്‍ഗമില്ല. പക്ഷെ, അത് സിപിഐ എം രീതിയല്ല. ആശയപരമായ പ്രതിരോധമാണ് സിപിഐ എം നടത്തുന്നത്. ഞങ്ങളൊക്കെ സിപിഐ എംനെ പ്രതീക്ഷയോടെ നോക്കുന്നതും ആ ഉയര്‍ന്ന തലത്തില്‍ പാര്‍ട്ടി നില്‍ക്കുന്നത് കൊണ്ടാണ്.
· കലാപങ്ങളില്‍ നിന്നും വളരുന്ന ആര്‍ എസ് എസ് സംഘപരിവാരം വര്‍ഗീയ കലാപങ്ങളെ ആസ്വദിക്കുകയും സാമ്പത്തിക സമാഹരണത്തിനുള്ള വേദിയാക്കി മാറ്റുകയും ചെയ്യുന്നുണ്ട് അല്ലേ?
അരാഷ്ട്രീയതയും ഹിന്ദുവികാരം ഭ്രാന്തായി മാറുന്ന അവസ്ഥയും ആര്‍ എസ് എസുകാരനെ കൊണ്ട് എന്തും ചെയ്യിക്കും. ശാഖയില്‍ നിന്ന് പറയുന്നത് തുപ്പല് തൊടാതെ വിഴുങ്ങുക എന്നതിനപ്പുറം ഒന്നും ആര്‍ എസ് എസ് പരിവാറുകാരന് ചെയ്യാനില്ല. കലാപങ്ങള്‍ അവര്‍ക്ക് ആഘോഷമാണ്. കൊള്ള നടത്താനുള്ള, ബലാല്‍സംഗം ചെയ്യാനുള്ള, മൃഗീയമായി കൊലപാതകങ്ങള്‍ നടത്താനുള്ള വേദിയാണ് അത്. ഒരു മനുഷ്യനിലെ പൈശാചികത മറയില്ലാതെ പ്രദര്‍ശിപ്പിക്കാനുള്ള വേദി. 1930ല്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച കലാപത്തിലും അതൊക്കെയാണ് സംഭവിച്ചത്. നാഗ്പൂരിലെ കാര്യാലയം ആ കലാപത്തില്‍ നിന്ന് കൊള്ള ചെയ്ത സമ്പത്ത് കൊണ്ട് ഉണ്ടാക്കിയതാണ്. ഡോക്ടര്‍ജിയുടെ വീട് വെറും പത്ത് സെന്റ് സ്ഥലത്താണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 1000 ഏക്കറിലധികം സ്ഥലമുണ്ട് നാഗ്പൂര്‍ കാര്യാലയത്തിന്. നാഗ്പൂരിലെ കലാപം കൊണ്ട് തന്നെ ഏക്കറ് കണക്കിന് സ്വത്തുണ്ടാക്കി. പിന്നെ ഓരോ കലാപത്തിലും നാഗ്പൂരിലെ അഖിലഭാരതീയ കാര്യാലയത്തിന്റെ വിസ്തൃതി വര്‍ധിച്ചു. ആര്‍ എസ് എസിനെ സംബന്ധിച്ച് കലാപം നല്ലൊരു കാര്യമാണ്.
ഭക്തി. ഭക്തിയിലൂടെ ജനങ്ങളെ തങ്ങളുടെ കൂടെ കൂട്ടാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. അന്ധമായ ഭക്തിക്ക് അടിപ്പെട്ട് പോകുന്നവര്‍ പുരോഗമന പക്ഷത്ത് നില്‍ക്കാന്‍ മടിക്കുമല്ലൊ. അങ്ങനെ കമ്യൂണിസ്റ്റുകളെ ദുര്‍ബലപ്പെടുത്താമെന്നാണ് ആര്‍ എസ് എസ് കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായാണ് നമ്മുടെ സമൂഹത്തിലേക്ക് പലതും കടന്നുവരുന്നത്. ഗണേശോല്‍ത്സവം ഇവിടെയുള്ളതല്ലല്ലോ, ഇവിടേക്ക് വന്നില്ലേ? രക്ഷാബന്ധന്‍ ഇവിടെ വ്യാപകമായില്ലേ? ആര്‍ എസ് എസ് രക്ഷാബന്ധന് ഒരു പ്രാധാന്യവും നല്‍കുന്നില്ല. പണ്ട്, ഞങ്ങളൊക്കെ ശാഖകളില്‍ മാത്രമാണ് അത് കൊണ്ടാടിയിരുന്നത്. ഇന്ന് മാധ്യമങ്ങളുടെ സഹായത്തോടെയാണ് അതൊക്കെ കൊണ്ടുവരുന്നത്. എന്തിനേറെ പറയുന്നു, കോര്‍പ്പറേറ്റ് മുതലാളിയായ സുക്കന്‍ബര്‍ഗിന്റെ ഫേസ്ബുക്ക് വരെ നമ്മളെ രക്ഷാബന്ധനത്തെ കുറിച്ച് ഓര്‍മിപ്പിച്ചു. അതാണ് ആര്‍ എസ് എസിന്റെ വിജയം. പണ്ടില്ലാത്ത പല യാഗങ്ങളും യജ്ഞങ്ങളും തിരിച്ചുവരികയാണ്. യാഗങ്ങള്‍ക്ക് വേണ്ടി ഒരു യുഗ പുരുഷന്‍ തന്നെ പാലക്കാടുണ്ട്. തഥാഥന്‍. യാഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള മനീഷി എന്നാണ് വിശേഷിപ്പിക്കുന്നത്. അതുപോലുള്ള ആള്‍ക്കാരെ ഉയര്‍ത്തിക്കൊണ്ടുവരുന്നു. വേദഗ്രന്ഥങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെടാത്ത യാഗങ്ങള്‍ വരെ ഇപ്പോള്‍ ഉണ്ടാവുന്നു. ഇതൊക്കെ ജനതയെ ഭക്തിയിലൂടെ തകര്‍ക്കാന്‍വേണ്ടിയുള്ള പരിശ്രമങ്ങളാണ്. ഭക്തി വരുമ്പോള്‍ ക്ഷേത്ര വിശ്വാസങ്ങള്‍ വരും. ഹിന്ദു ഉണരും. അങ്ങനെ വരുമ്പോള്‍ മറ്റ് വിഭാഗങ്ങള്‍ ശത്രുക്കളായി മാറും. ആ ശത്രുതയാണ് ആര്‍ എസ് എസിന് വേണ്ടത്. |
· 1961 ജനുവരി 2ല്‍ പ്രസിദ്ധീകരിച്ച ആര്‍ എസ് എസിന്റെ മുഖപത്രം ഓര്‍ഗനൈസറില്‍ ഒരു ആര്‍ട്ടിക്കിള്‍ ഉണ്ടായിരുന്നു അന്നത്തെ സര്‍സംഘചാലക് ആയിരുന്ന ഗോള്‍വാക്കറുടേത്. അതില്‍ 1960 ഡിസംബര്‍ 17ന് അദ്ദേഹം ഗുജറാത്ത് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗമാണ് ഉദ്ദരിച്ചിരിക്കുന്നത്.: “ഇന്ന് മൃഗങ്ങളില്‍ മാത്രമേ സങ്കരപ്രത്യുത്പാദനത്തിനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുള്ളു. ഇന്ന് ആധുനിക ശാസ്ത്രജ്ഞരെന്ന് വിളിക്കപ്പെടുന്നവര്‍ പോലും മനുഷ്യരില്‍ അത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ ധൈര്യപ്പെടുന്നവരല്ല. ഇന്ന് മനുഷ്യരുടെ സങ്കര പ്രത്യുത്പാദനം നടക്കുന്നത് ശാസ്ത്രീയ പരീക്ഷണങ്ങള്‍ മൂലമല്ല, മറിച്ച് മാംസനിബദ്ധം മൂലമാണ്. ഇനി ഈ മേഖലയില്‍ നമ്മുടെ പൂര്‍വ്വികര്‍ നടത്തിയ പരീക്ഷണങ്ങള്‍ എന്തായിരുന്നുവെന്ന് നോക്കാം. സങ്കര പ്രത്യുത്പാദനത്തിലൂടെ മനുഷ്യരിലെ വംശങ്ങളെ മെച്ചപ്പെടുത്താന്‍ വേണ്ടി വടക്കുനിന്നുള്ള നമ്പൂതിരി ബ്രാഹ്മണര്‍ കേരളത്തില്‍ പാര്‍പ്പുറപ്പിച്ചു. നമ്പൂതിരി കുടുംബത്തിലെ മൂത്തപുത്രന് കേരളത്തിലെ വൈശ്യ- ക്ഷത്രിയ അല്ലെങ്കില്‍ ശൂദ്ര കുടുംബത്തിലെ കന്യകയെ മാത്രമേ കല്യാണം കഴിക്കാവൂ എന്നൊരു നിബന്ധന പ്രാബല്യത്തില്‍ വരുത്തി. വിവാഹിതരായ ഏതു വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെയും ആദ്യ സന്താനം ഒരു നമ്പൂതിരി ബ്രാഹ്മണന്‍ മുഖേനയാവണമെന്നും പിന്നീടവര്‍ക്ക് സ്വന്തം ഭര്‍ത്താവിനെ കൊണ്ട് സന്താനങ്ങളെ സൃഷ്ടിക്കാം എന്നുമുള്ള കൂടുതല്‍ ധീരമായ ഒരു നിബന്ധനയും പ്രാബല്യത്തില്‍ വന്നു. ഇന്ന് ഈ പരീക്ഷണത്തെ വ്യഭിചാരമെന്ന് വിളിക്കപ്പെടും. എന്നാല്‍, അങ്ങനെയല്ല. ഇത് സ്വത്തും മറ്റ് ഉത്തരവാദിത്തങ്ങളും വന്നുചേരുന്ന ആദ്യത്തെ കുട്ടിയെ ഉത്പാദിപ്പിക്കാനുള്ള ബീജത്തില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു” എത്ര നികൃഷ്ടമായ ചിന്തയാണ് ഇത്. ഇതിലൂടെ സവര്‍ണ ബ്രാഹ്മണിസം പ്രഖ്യാപിക്കുന്നത്, ഹിന്ദു വിഭാഗത്തിലെ നായര്‍, നമ്പ്യാര്‍, മേനോന്‍, ഈഴവന്‍, തുടങ്ങി ബ്രാഹ്മണര്‍ ഒഴികെയുള്ള എല്ലാ ഹിന്ദു ജാതികളും മ്ലേച്ഛമാണ്. അവരുടെ ഗര്‍ഭപാത്രങ്ങളില്‍ നമ്പൂതിരി ബ്രാഹ്മണന്റെ ബീജം നിക്ഷേപിച്ച് ശ്രേഷ്ട ഹിന്ദുക്കളെ ഉത്പാദിപ്പിക്കണം എന്നല്ലേ? ഇത് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നുണ്ടോ?
ഇതൊന്നും കേരളത്തില്‍ നടക്കുന്നില്ല എന്നേയുള്ളു. അത് കേരളം പ്രബുദ്ധമായത് കൊണ്ടും ഇവിടെ കമ്യൂണിസ്റ്റുകള്‍ സംഘത്തെ പ്രതിരോധിക്കുന്നത് കൊണ്ടുമാണ്. താങ്കള്‍ പറഞ്ഞതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് ജാത്യാചാരങ്ങളും അയിത്തവും നിലനില്‍ക്കുന്ന കേരളത്തിലെ സാമൂഹ്യ വ്യവസ്ഥയാണ് ഗുരുജിക്ക് ഇഷ്ടം എന്നാണ്. അതാണ് ആര്‍ എസ് എസിന്റെ ഇഷ്ടം. ലക്ഷ്യം. അത് നായാടി മുതല്‍ നമ്പൂതിരിക്ക് താഴെവരെയുള്ള ഹിന്ദു ജാതി വിഭാഗങ്ങള്‍ മനസിലാക്കുന്നില്ല. ആര്‍ എസ് എസിന്റെ ഇത്തരം നിരീക്ഷണങ്ങള്‍ വ്യാപകമായി ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്.
ഗുരുജി ഗോള്‍വാക്കര്‍ പറഞ്ഞ ഈ സങ്കല്‍പ്പം ഇപ്പോള്‍ ഉത്തരേന്ത്യയില്‍ നടക്കുന്നുണ്ട്. അവിടെ ദളിത് സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി സവര്‍ണ ഹിന്ദുക്കള്‍ ലൈംഗികദാഹം തീര്‍ക്കുന്നുണ്ട്. ഗര്‍ഭിണികളാക്കുന്നുണ്ട്. എന്നിട്ട് സംരക്ഷിക്കുന്നു എന്ന് പറയും. അവര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ ശിശുവാടികയില്‍ പ്രവേശിപ്പിക്കും.
· എന്താണീ ശിശുവാടിക?
ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. ഉത്തരേന്ത്യയില്‍ വ്യാപകമായി കാണാന്‍ കഴിയും കേരളത്തില്‍ ഇല്ലാത്തത് അവിടെ പ്രവേശിപ്പിക്കാന്‍ പറ്റുന്ന 'ശ്രേഷ്ഠരായ ഹിന്ദുകുഞ്ഞുങ്ങളെ' ഉത്പാദിപ്പിക്കാന്‍ പറ്റാത്തത് കൊണ്ടാണ്.
ശിശുവാടികയില്‍ പ്രവേശിപ്പിക്കുന്നത് ഇത്തരത്തില്‍ ഉണ്ടാവുന്ന സന്താനങ്ങളെയാണ്. അവര്‍ണ വിഭാഗങ്ങളില്‍ സവര്‍ണന് ഉണ്ടാവുന്ന സന്താനങ്ങള്‍. ഈ കുട്ടികളെ ആര്‍ എസ് എസ് സങ്കല്‍പ്പത്തിലുള്ള 'ഹിന്ദുക്കളായി' വളര്‍ത്തും. അവര്‍ക്ക് ഉപനയനം നല്‍കും. പഠിപ്പിക്കും. വലിയ വലിയ ബിരുദങ്ങള്‍ക്ക് പ്രാപ്തരാക്കും. ഐ ഐ ടിയില്‍ നിന്നൊക്കെ ശിശുവാടികയില്‍ നിന്നുള്ള നിരവധി കുട്ടികള്‍ പഠിച്ചിറങ്ങിയിട്ടുണ്ട്. പഠിക്കുന്നുണ്ട്. പലരും പ്രചാരകന്‍മാരായി മാറും. അമൃതാനന്ദമയി ഹോസ്പിറ്റലില്‍ ശിശുവാടികയില്‍ നിന്നും വന്ന ഗണേശന്‍ എന്നൊരു വ്യക്തി ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം ജര്‍മനിയിലേക്ക് പോയി. ഇത്തരത്തില്‍ നിരവധി പേരുണ്ട്.
· കേരളത്തില്‍ ശിശുവാടികയുണ്ടാക്കി ഇത്തരത്തിലുള്ള കുട്ടികളെ ഉത്പാദിപ്പാക്കാന്‍ പറ്റാത്തതും ഇവിടെ ജാതീയമായ ഉച്ഛനീചത്വങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കാത്തതും കമ്യൂണിസ്റ്റുകള്‍ വിശിഷ്യാ സിപിഐ എം ഉള്ളത് കൊണ്ടാണല്ലൊ. അപ്പോള്‍, തീര്‍ച്ചയായും ആര്‍ എസ് എസ് ഇതിനെ മറികടക്കാനുള്ള ഒരു പദ്ധതി ഉണ്ടാക്കി പ്രയോഗിക്കാതിരിക്കില്ല. എന്തായിരിക്കും ആ പദ്ധതി?
ഭക്തി. ഭക്തിയിലൂടെ ജനങ്ങളെ തങ്ങളുടെ കൂടെ കൂട്ടാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. അന്ധമായ ഭക്തിക്ക് അടിപ്പെട്ട് പോകുന്നവര്‍ പുരോഗമന പക്ഷത്ത് നില്‍ക്കാന്‍ മടിക്കുമല്ലൊ. അങ്ങനെ കമ്യൂണിസ്റ്റുകളെ ദുര്‍ബലപ്പെടുത്താമെന്നാണ് ആര്‍ എസ് എസ് കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായാണ് നമ്മുടെ സമൂഹത്തിലേക്ക് പലതും കടന്നുവരുന്നത്. ഗണേശോല്‍ത്സവം ഇവിടെയുള്ളതല്ലല്ലോ, ഇവിടേക്ക് വന്നില്ലേ? രക്ഷാബന്ധന്‍ ഇവിടെ വ്യാപകമായില്ലേ?
ആര്‍ എസ് എസ് രക്ഷാബന്ധന് ഒരു പ്രാധാന്യവും നല്‍കുന്നില്ല. പണ്ട്, ഞങ്ങളൊക്കെ ശാഖകളില്‍ മാത്രമാണ് അത് കൊണ്ടാടിയിരുന്നത്. ഇന്ന് മാധ്യമങ്ങളുടെ സഹായത്തോടെയാണ് അതൊക്കെ കൊണ്ടുവരുന്നത്. എന്തിനേറെ പറയുന്നു, കോര്‍പ്പറേറ്റ് മുതലാളിയായ സുക്കന്‍ബര്‍ഗിന്റെ ഫേസ്ബുക്ക് വരെ നമ്മളെ രക്ഷാബന്ധനത്തെ കുറിച്ച് ഓര്‍മിപ്പിച്ചു. അതാണ് ആര്‍ എസ് എസിന്റെ വിജയം. പണ്ടില്ലാത്ത പല യാഗങ്ങളും യജ്ഞങ്ങളും തിരിച്ചുവരികയാണ്. യാഗങ്ങള്‍ക്ക് വേണ്ടി ഒരു യുഗ പുരുഷന്‍ തന്നെ പാലക്കാടുണ്ട്. തഥാഥന്‍. യാഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള മനീഷി എന്നാണ് വിശേഷിപ്പിക്കുന്നത്. അതുപോലുള്ള ആള്‍ക്കാരെ ഉയര്‍ത്തിക്കൊണ്ടുവരുന്നു. വേദഗ്രന്ഥങ്ങളില്‍ പോലും പരാമര്‍ശിക്കപ്പെടാത്ത യാഗങ്ങള്‍ വരെ ഇപ്പോള്‍ ഉണ്ടാവുന്നു. ഇതൊക്കെ ജനതയെ ഭക്തിയിലൂടെ തകര്‍ക്കാന്‍വേണ്ടിയുള്ള പരിശ്രമങ്ങളാണ്. ഭക്തി വരുമ്പോള്‍ ക്ഷേത്ര വിശ്വാസങ്ങള്‍ വരും. ഹിന്ദു ഉണരും. അങ്ങനെ വരുമ്പോള്‍ മറ്റ് വിഭാഗങ്ങള്‍ ശത്രുക്കളായി മാറും. ആ ശത്രുതയാണ് ആര്‍ എസ് എസിന് വേണ്ടത്.
· ഇപ്പോള്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്രകള്‍ പോലുള്ള കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനൊപ്പം അമൃതാനന്ദമയി മഠം, ബ്രഹ്മകുമാരി മഠം തുടങ്ങിയ പ്രത്യക്ഷത്തില്‍ സംഘസ്വഭാവമുണ്ടെന്ന് തോന്നിക്കാത്ത മണ്ഡലങ്ങള്‍ കൂടി സജീവമാക്കുന്നില്ലേ?
തലശേരിയിലെ ഫസലിന്റെ കൊലപാതകവും ഈ തരത്തിലുള്ള ഗൂഡാലോചനയുടെ ഉത്പന്നമാണ്. കാരായി രാജനെയൊക്കെ കുടുക്കണം എന്നതും ആര്‍ എസ് എസ്-പോപ്പുലര്‍ ഫ്രണ്ട് ധാരണയാണ്. ആര്‍ എസ് എസ് ശാഖകകളില്‍ ഞാന്‍ സജീവമായിരുന്നപ്പോള്‍ ഫസലിന്റെ പേര് നിരന്തരം ശാഖകളില്‍ പരാമര്‍ശിച്ച് കേള്‍ക്കാറുണ്ട്. ആ വിഷജീവി കൊല്ലപ്പെടേണ്ടവനാണെന്നാണ് അവിടെ പറയാറ്. തലശേരിയുടെ ഒരു പ്രത്യേകത അവിടെയുള്ള മുസ്ലീംങ്ങള്‍ സെക്കുലര്‍ മനോഭാവമുള്ളവരാണ് എന്നതാണ്. കമ്യൂണിസ്റ്റുകാരെ അവര്‍ വലിയ പ്രതീക്ഷയോടെ ചേര്‍ത്ത് നിര്‍ത്തുന്നവരാണ്. അത് ആര്‍ എസ് എസിനെ സംബന്ധിച്ച്, മുസ്ലീം നിവാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പോപ്പുലര്‍ ഫ്രണ്ടിനും മുസ്ലീംങ്ങളുടെ സെക്കുലര്‍ മനോഭാവം അനുകൂലമല്ല. ഫസലിന്റെ കൊലപാതകത്തിലൂടെ തലശേരിയിലെ മുസ്ലീംങ്ങളെ സിപിഐ എംല്‍ നിന്നും അകറ്റാന്‍ സാധിക്കുമെന്നതാണ് ആര്‍ എസ് എസിന്റെ കണക്കുകൂട്ടല്‍. ആ മുസ്ലീംങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനോടടുക്കുമെന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വ്യാമോഹം. രണ്ടുപേര്‍ക്കും ഗുണമുള്ള കാര്യമെന്നുള്ള നിലയിലാണ് ഫസലിന്റെ വധം നടക്കുന്നത്. |
തീര്‍ച്ചയായും. പ്രത്യക്ഷമായ ഭക്തിയിലൂടെ ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ശോഭായാത്രകള്‍ വ്യാപകമായി സംഘടിപ്പിക്കുന്നത്. എല്ലായിടത്തും അത് കൂടുതല്‍ സജീവമായി സംഘടിപ്പിക്കണമെന്നുള്ള നിര്‍ദേശമാണ് പ്രാന്ത പ്രചാരക് നല്‍കിയിട്ടുള്ളത്. അതോടൊപ്പം താങ്കള്‍ സൂചിപ്പിച്ചത് പോലുള്ള മഠങ്ങളും മറ്റും സമൂഹത്തില്‍ വേറൊരു തരത്തില്‍ സംഘപ്രവര്‍ത്തനം നടത്തുന്നു.
പ്രജാപിത ബ്രഹ്മകുമാരീസ്, ആര്‍ട്ട് ഓഫ് ലിവിംഗ്, അമൃതാനന്ദമയി മിഷന്‍, ചിന്‍മയ മിഷന്‍ ഇവരുടെയൊക്കെ കടിഞ്ഞാണ്‍ സംഘത്തിന്റെ കൈയ്യിലാണുള്ളത്. കണ്ണൂര്‍ ജില്ലയില്‍ ഇവരോടൊക്കെ വളരെ സജീവമായി പ്രവര്‍ത്തിക്കാന്‍ വേണ്ടി പറഞ്ഞിട്ടുണ്ട്. പല പുസ്തകങ്ങളും പുരാണ ഗ്രന്ഥങ്ങളുമായി ഇക്കൂട്ടര്‍ വീടുകള്‍ കയറി പ്രചരണം നടത്തുന്നത് ഇതിന്റെ ഭാഗമായാണ്. കണ്ണൂരില്‍ കുറെ അമ്പലങ്ങളുടെ പുന പ്രതിഷ്ഠ, നവീകരണം തുടങ്ങിയുള്ള പരിപാടികളും ആവിഷ്‌കരിച്ചു വരുന്നുണ്ട്. ഇതിന് സാമ്പത്തിക സമാഹരണം നടത്തുവാനെന്നും പറഞ്ഞ് നിരവധി സംഘങ്ങള്‍ സ്ത്രീകളടക്കമുള്ളവര്‍ വീടുകളില്‍ കയറി പ്രചരണം നടത്തുന്നുണ്ട്. ഇതൊക്കെ പ്രത്യക്ഷത്തിലല്ലെങ്കിലും സംഘത്തിന്റെ ഇടപെടലുകളുടെ ഭാഗമായി ഉള്ളതാണ്.
· ഒരേ സമയം പല മുഖങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ എസ് എസ് നേതൃത്വത്തില്‍ വിഭിന്നങ്ങളായ സംഘങ്ങളിലൂടെ നടപ്പിലാക്കുന്നു. ഇതിനൊപ്പമാണ് മദ്യവും മദിരാക്ഷിയും നല്‍കി അരാഷ്ട്രീയ യുവത്വത്തെ വലയിലാക്കുന്നത് അല്ലെ?
അതെ. ചാരിറ്റബില്‍ സ്വഭാവമുള്ള സംഘടനകള്‍ വഴി അത്തരം പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടുന്നവരിലേക്ക് പോകും. അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തി ആ സ്വഭാവമുള്ള മനുഷ്യരെ തൃപ്തിപ്പെടുത്തും. ഇതിലൊന്നും താല്‍പ്പര്യമില്ലാത്ത അരാഷ്ട്രീയതയെ സന്തോഷിപ്പിച്ച് കൂടെ നിര്‍ത്താന്‍ മദ്യം നല്‍കും പെണ്ണ് കൂട്ടികൊടുക്കും. കണ്ണൂരിലെ യുവാക്കളെ ആര്‍ എസ് എസ് ഇത്തരത്തില്‍ സ്വാധീനിക്കുമ്പോള്‍ ഈ നാടിന്റെ സ്വത്വം തന്നെ ഇല്ലാതാവുമെന്നതാണ് യാഥാര്‍ത്ഥ്യം. എന്ത് വിലകൊടുത്തും ഈ രീതിയെ പ്രതിരോധിക്കാന്‍ പുരോഗമന ശക്തികള്‍ തയ്യാറായില്ലെങ്കില്‍ വലിയ #്പകടം തന്നെയുണ്ടാവും.
· കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കാന്‍ ആരുമായും കൂട്ടുകൂടും എന്നതിന്റെ ഉദാഹരണമാണല്ലൊ തീവ്രവാദ സ്വഭാവമുള്ള മുസ്ലീം സംഘടനയായ എസ് ഡി പി ഐയുമായി കൂട്ടുകൂടി അക്രമങ്ങള്‍ പ്ലാന്‍ ചെയ്തത്. ഇപ്പോള്‍ അത്തരത്തിലുള്ള ധാരണകള്‍ കൂടുതല്‍ സജീവമാകുന്നുണ്ടോ?
കണ്ണൂരില്‍ സംഘത്തിന്റെ പ്രഥമ ലക്ഷ്യം സിപിഐ എംനെ തകര്‍ക്കുക എന്നതാണ്. അതിനുള്ള പരീക്ഷണങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കും. ഏത് മാര്‍ഗവും അതിനായി സ്വീകരിക്കും. പുന്നാട് അശ്വനികുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ്, പോപ്പുലര്‍ ഫ്രണ്ട് ധാരണ ഉണ്ടായിട്ടുണ്ട്. സംഘത്തിന്റെ നേതൃത്വവും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വവും അത്തരത്തിലുള്ള പരിപാടികള്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്നുമുണ്ട്. ഞാന്‍ സംഘത്തില്‍ സജീവമായിരുന്നപ്പോള്‍ എന്റെ അറിവില്‍ തന്നെ കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. ആര്‍ എസ് എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും വളര്‍ച്ചയ്ക്കും ഹിംസാത്മക മനോഭാവത്തിനും തടസം നില്‍ക്കുന്നത് സിപിഐ എം ആണ്. ആ പാര്‍ട്ടിയെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഹിന്ദു-മുസ്ലീം തീവ്രവാദം കൂട്ടുകൂടുന്നത്.
അശ്വനികുമാറിന്റെ വധവുമായി ബന്ധപ്പെട്ട് കുറെയേറെ കേസുകള്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടുണ്ട്. അതൊക്കെ പണം കൊടുത്താണ് ധാരണയിലെത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവും സംഘത്തിലെ വത്സനും ശങ്കരനുമൊക്കെയിരുന്ന് നടത്തിയ കൂടിയാലോചനയിലാണ് ആ ധാരണ രൂപപ്പെട്ടുവന്നത്. മാറാട് കലാപവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് പണം വാങ്ങിയത് മുസ്ലീം ലീഗില്‍ നിന്നാണ്. ലീഗിന്റെ നേതൃത്വവും സംഘത്തിന്റെ പ്രചാരകന്‍മാരും അതിനായി കൂടിയാലോചന നടത്തുകയുണ്ടായി.
തലശേരിയിലെ ഫസലിന്റെ കൊലപാതകവും ഈ തരത്തിലുള്ള ഗൂഡാലോചനയുടെ ഉത്പന്നമാണ്. കാരായി രാജനെയൊക്കെ കുടുക്കണം എന്നതും ആര്‍ എസ് എസ്-പോപ്പുലര്‍ ഫ്രണ്ട് ധാരണയാണ്. ആര്‍ എസ് എസ് ശാഖകകളില്‍ ഞാന്‍ സജീവമായിരുന്നപ്പോള്‍ ഫസലിന്റെ പേര് നിരന്തരം ശാഖകളില്‍ പരാമര്‍ശിച്ച് കേള്‍ക്കാറുണ്ട്. ആ വിഷജീവി കൊല്ലപ്പെടേണ്ടവനാണെന്നാണ് അവിടെ പറയാറ്.
തലശേരിയുടെ ഒരു പ്രത്യേകത അവിടെയുള്ള മുസ്ലീംങ്ങള്‍ സെക്കുലര്‍ മനോഭാവമുള്ളവരാണ് എന്നതാണ്. കമ്യൂണിസ്റ്റുകാരെ അവര്‍ വലിയ പ്രതീക്ഷയോടെ ചേര്‍ത്ത് നിര്‍ത്തുന്നവരാണ്. അത് ആര്‍ എസ് എസിനെ സംബന്ധിച്ച്, മുസ്ലീം നിവാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പോപ്പുലര്‍ ഫ്രണ്ടിനും മുസ്ലീംങ്ങളുടെ സെക്കുലര്‍ മനോഭാവം അനുകൂലമല്ല. ഫസലിന്റെ കൊലപാതകത്തിലൂടെ തലശേരിയിലെ മുസ്ലീംങ്ങളെ സിപിഐ എംല്‍ നിന്നും അകറ്റാന്‍ സാധിക്കുമെന്നതാണ് ആര്‍ എസ് എസിന്റെ കണക്കുകൂട്ടല്‍. ആ മുസ്ലീംങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനോടടുക്കുമെന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വ്യാമോഹം. രണ്ടുപേര്‍ക്കും ഗുണമുള്ള കാര്യമെന്നുള്ള നിലയിലാണ് ഫസലിന്റെ വധം നടക്കുന്നത്.
· പണ്ട് പിപി മുകുന്ദന്‍ പ്രചാരകനായി സജീവമായിരുന്നപ്പോള്‍ മുസ്ലീം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയുടെ സഹായത്തോടെ മുസ്ലീം ലീഗ് നേതൃത്വവുമായി ധാരണയിലെത്തിയിരുന്നു. ബേപ്പൂരിലെ കുപ്രസിദ്ധമായ കോ ലീ ബി സഖ്യം അതിന്റെ ഭാഗമായി ഉണ്ടായതാണല്ലൊ?
അതെ. ആര്‍ എസ് എസ് നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് സംഘത്തിന്റെ പ്രചാരകനായിരുന്ന പി പി മുകുന്ദന്റെ നേതൃത്വത്തില്‍ ആ സഖ്യമുണ്ടാക്കിയത്. കേരളത്തിലെ പ്രധാന ശത്രുക്കളായ കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കാന്‍ പരീക്ഷിക്കാവുന്ന ഒരു സഖ്യമാണ് അത്. താങ്കള്‍ നോക്കിക്കോളൂ, വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളം കോ.ലീ.ബി സഖ്യത്തിന്റെ പുതിയ രൂപത്തിന് സാക്ഷ്യം വഹിക്കും. ആര്‍ എസ് എസിന് കേരളത്തിലെ സിപിഐ എംന്റെ കുറ്റിനാശം കാണണം. അതിനവര്‍ ആരുമായും കൂട്ടുകൂടും.
· മുസ്ലീംങ്ങളെ ഒരു ഭാഗത്ത് വംശഹത്യ നടത്തി ഇല്ലാതാക്കുന്നു. മറ്റൊരു ഭാഗത്ത് അവരുമായി കൂട്ടുകൂടുന്നു. ഇത് എന്ത് രീതിയാണ്?
ആര്‍ എസ് എസ് ക്യാമ്പുകളിലും ചിലര്‍ ഇത്തരം ചോദ്യം ചോദിക്കാറുണ്ട്. അപ്പോള്‍ അതിന് നല്‍കുന്ന മറുപടി ഇതാണ്. പാലാഴി മഥനം ചെയ്യാന്‍ അസുരരെയും ദേവന്‍മാര്‍ കൂട്ടുവിളിച്ചിരുന്നു. പക്ഷെ, അമൃത് ദേവന്‍മാര്‍ക്ക് മാത്രമുള്ളതാണ്. അതുപോലെ മുസ്ലീം ലീഗുപോലുള്ള, എസ് ഡി പി ഐ പോലുള്ള സംഘടനകളെ, കമ്യൂണിസ്റ്റുകളെ തളര്‍ത്താന്‍ വേണ്ടി ആര്‍ എസ് എസ് ഉപയോഗിക്കും. കമ്യൂണിസ്റ്റുകള്‍ ഇല്ലാതായാല്‍ അവരെ ഇല്ലാതാക്കല്‍ വളരെയെളുപ്പമാണ്. ആര്‍ എസ് എസ് അങ്ങിനെയാണ് ചിന്തിക്കുന്നത്.
· നായാടി മുതല്‍ നമ്പൂതിരിവരെയുള്ള ഹിന്ദുക്കള്‍ ഒന്നിക്കുന്നു എന്നാണ് ഇപ്പോള്‍ പറയുന്നത്. അവസാനം ആര്‍ എസ് എസ് സര്‍സംഘചാലക് ആയി ഒരു നായാടി വരുമോ?
(ചിരിക്കുന്നു) പൂണൂല്‍ ഇടാത്തവര്‍ക്ക് നാഗ്പൂരിലെ അഖില ഭാരതീയ കാര്യാലയത്തില്‍ പ്രവേശനമില്ല. എല്ലാവരും കൊട്ടിഘോഷിക്കുന്ന നരേന്ദ്രമോഡി എന്ന ആര്‍ എസ് എസ് പ്രചാരകനും നാഗ്പൂരില്‍ പ്രവേശിക്കണമെങ്കില്‍ പൂണൂല്‍ ധരിക്കണം. മഹാരാഷ്ട്ര ബ്രാഹ്മണന്‍മാരുടെ കൈയിലാണ് ഇന്നും ആര്‍ എസ് എസ്. ഡോക്ടര്‍ജി അങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതിനപ്പുറം പോകാന്‍ ആ സംഘടനയ്ക്ക് ആവില്ല. നായാടികളെയൊന്നും ആ പരിസരത്ത് അടുപ്പിക്കില്ല. ദളിത് വിഭാഗമൊക്കെ കലാപങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ആയുധമെടുത്ത് കൊല്ലാനും ചാവാനും ഉള്ള വിഭാഗങ്ങളാണ്. അതിനപ്പുറമുള്ള ബൈഠക്കുകളിലൊന്നിലും അവര്‍ക്ക് പ്രവേശനമില്ല.
കള്ളം പറയുക എന്നത് സംഘത്തിന്റെ ഒരു രീതിയാണ്. ഞാന്‍ ഇരിക്കുമ്പോള്‍ സംവരണത്തിനെതിരെയുള്ള പ്രമേയം നിരവധി തവണ വായിച്ചുകേട്ടിട്ടുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആ സംഘ പ്രവര്‍ത്തകനും അത് നന്നായി അറിയാം. പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കള്ളം പറയാന്‍ ഒരു ആര്‍ എസ് എസുകാരന്‍ ഒരിക്കലും മടിച്ചു നില്‍ക്കില്ല. സംവരണം ഒഴിവാക്കിയാലേ ഇവിടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ സാധിക്കുകയുള്ളു. ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്ര മോഡി അതിനുവേണ്ടിയുള്ള വഴിയൊരുക്കുമെന്നതില്‍ സംശയം വേണ്ട. സംവരണം ഇല്ലായാകുമ്പോള്‍ സവര്‍ണ മേധാവിത്വം സ്ഥാപിക്കാന്‍ സാധിക്കും. ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരികെ കൊണ്ടുവരാന്‍ സാധിക്കും. മനുസ്മൃതിയിലെ കല്‍പ്പനകള്‍ നടപ്പിലാക്കാന്‍ സാധിക്കും. ബ്രാഹ്മണന്‍മാര്‍ക്ക് മറ്റ് ഹിന്ദുവിഭാഗത്തിലെ സ്ത്രീകളെ ഉപയോഗിച്ച് ശ്രേഷ്ഠ ഹിന്ദുക്കളെ ഉത്പാദിപ്പിക്കാനും സാധിക്കും. അങ്ങനെ സംവരണം ഒഴിവാക്കപ്പെടുമ്പോള്‍ ഒരുപാട് ഗുണങ്ങള്‍ ആര്‍ എസ് എസിന് ഉണ്ടാവും. |
ഇതുവരെ നടന്ന കലാപങ്ങള്‍ എടുത്ത് നോക്കൂ. ഒരൊറ്റ സവര്‍ണന്‍ കലാപഭൂമിയില്‍ അപകടപ്പെട്ടിട്ടുണ്ടോ, കുറ്റവാളിയായി ജയിലിലേക്ക് പോയിട്ടുണ്ടോ? എല്ലാം അവര്‍ണന്‍മാരാണ്. ദളിതുകളാണ്. എനിക്ക് തീഹാര്‍ ജയിലിലെ ക്ഷേത്രകാര്യങ്ങളൊക്കെ പരിപാലിക്കുന്ന ഒരു തടവുകാരനെ അറിയാം. റാം മനോഹര്‍ എന്നോ മറ്റോ ആണ് പേര്. ജയിലിലെ മുഖ്യശിക്ഷകനാണ്. ദളിതനാണ്. കുറ്റമൊന്നും ചെയ്തിട്ടില്ല. ജയിലിലേക്ക് വന്നത് സംഘത്തിലെ ഒരു സവര്‍ണന്റെ കുറ്റം ഏറ്റെടുത്താണ്. രാമജന്‍മഭൂമി പ്രശ്‌നത്തില്‍ ഏതെങ്കിലും സവര്‍ണന്‍ ജയിലില്‍ പോയോ? ഉത്തരേന്ത്യയില്‍ സവര്‍ണനായ ആര്‍ എസ് എസ് നേതാവിന് ദേവപദമാണ്. അതിനാല്‍ അവര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്താലോ, കൊലപാതകങ്ങള്‍ നടത്തിയാലോ അവര്‍ക്ക് വേണ്ടി ദളിതുകളായ സംഘം പ്രവര്‍ത്തകര്‍ കുറ്റം ഏറ്റെടുക്കും. ദേവന്‍മാരെ ശിക്ഷിക്കാന്‍ പാടില്ലല്ലോ.
· ദളിതന്‍മാര്‍ ഒരിക്കലും മേല്‍ഗതി പിടിക്കരുത് എന്ന ആര്‍ എസ് എസ് മനോഭാവമായിരിക്കും എം ജി വൈദ്യ എന്ന ആര്‍ എസ് എസ് നേതാവിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിലൂടെ പുറത്ത് വന്നത് അല്ലേ?
അതെ. സംവരണം കൊടുക്കരുത് എന്നത് ആര്‍ എസ് എസിന്റെ പണ്ടേയുള്ള നിലപാടാണ്. അതില്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, സംഘത്തെ അറിയുന്നവര്‍ക്ക് ഒരു അത്ഭുതവും തോന്നില്ല.
· മണ്ഡല്‍ കമ്മീഷന്‍ സമയത്തൊക്കെ ആര്‍ എസ് എസ് സംവരണത്തിന് അനുകൂലമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട് എന്ന് ചാനല്‍ ചര്‍ച്ചയില്‍ ഏതോ ആര്‍ എസ് എസ് നേതാവ് പറയുന്നുണ്ടായിരുന്നു.
കള്ളം പറയുക എന്നത് സംഘത്തിന്റെ ഒരു രീതിയാണ്. ഞാന്‍ ഇരിക്കുമ്പോള്‍ സംവരണത്തിനെതിരെയുള്ള പ്രമേയം നിരവധി തവണ വായിച്ചുകേട്ടിട്ടുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആ സംഘ പ്രവര്‍ത്തകനും അത് നന്നായി അറിയാം. പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കള്ളം പറയാന്‍ ഒരു ആര്‍ എസ് എസുകാരന്‍ ഒരിക്കലും മടിച്ചു നില്‍ക്കില്ല. സംവരണം ഒഴിവാക്കിയാലേ ഇവിടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ സാധിക്കുകയുള്ളു. ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്ര മോഡി അതിനുവേണ്ടിയുള്ള വഴിയൊരുക്കുമെന്നതില്‍ സംശയം വേണ്ട. സംവരണം ഇല്ലായാകുമ്പോള്‍ സവര്‍ണ മേധാവിത്വം സ്ഥാപിക്കാന്‍ സാധിക്കും. ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരികെ കൊണ്ടുവരാന്‍ സാധിക്കും. മനുസ്മൃതിയിലെ കല്‍പ്പനകള്‍ നടപ്പിലാക്കാന്‍ സാധിക്കും. ബ്രാഹ്മണന്‍മാര്‍ക്ക് മറ്റ് ഹിന്ദുവിഭാഗത്തിലെ സ്ത്രീകളെ ഉപയോഗിച്ച് ശ്രേഷ്ഠ ഹിന്ദുക്കളെ ഉത്പാദിപ്പിക്കാനും സാധിക്കും. അങ്ങനെ സംവരണം ഒഴിവാക്കപ്പെടുമ്പോള്‍ ഒരുപാട് ഗുണങ്ങള്‍ ആര്‍ എസ് എസിന് ഉണ്ടാവും.
· ദളിതരായ ഹിന്ദുക്കള്‍ ആര്‍ എസ് എസിലെ സവര്‍ണ ഹിന്ദുക്കളുടെ കൈയ്യിലെ വെറും ആയുധങ്ങള്‍ മാത്രമാണ് അല്ലെ?
അതില്‍ സംശയമെന്താണ്. ബോംബെ കലാപത്തിന്റെ വേളയില്‍ ശിവസേന രംഗത്തിറക്കിയത് തെരുവിലെ, കോളനികളിലെ ദളിതരെയല്ലേ? രാമജന്‍മഭൂമി പ്രശ്‌നത്തില്‍ അധ്വാനിയും സുഷമ സ്വരാജുമൊക്കെ സവര്‍ണരുടെ വലയത്തില്‍ നില്‍ക്കുമ്പോള്‍ പോലീസുകാര്‍ അടിച്ചുകൊന്നതും കലാപങ്ങള്‍ നടത്തിയതും ദളിതരല്ലേ? ദളിതുകള്‍ കൊല്ലാനും ചാവാനുമുള്ള കൂട്ടര്‍ മാത്രമാണ്. സവര്‍ണന്റെ അധികാര കസേര നിലനിര്‍ത്താന്‍, സവര്‍ണന്‍ പറയുന്നത് കേള്‍ക്കാന്‍, നാഗ്പൂരിലെ നിലം തുടക്കാന്‍ അതിനൊക്കെ ദളിതന്‍ വേണം.
· ഒരു പിന്നോക്കക്കാരനെയാണ് ആര്‍ എസ് എസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചത്. അത് മറക്കരുത്.
അതിലെന്തിരിക്കുന്നു? ആര്‍ എസ് എസ് ഈ രാജ്യത്തിന്റെ ജനാധിപത്യത്തെയും ഫെഡറലിസത്തെയും ഭരണഘടനയെയും എന്തിന് ദേശീയ പതാകയെ പോലും അംഗീകരിക്കുന്നില്ല. പിന്നെയാണ് പ്രധാനമന്ത്രി സ്ഥാനം. നരേന്ദ്രമോഡി ആര്‍ എസ് എസിന്റെ പ്രചാരകനാണ്. മോഡിയെ നിയന്ത്രിക്കുന്നത് രാം മാധവ് ആണ്. സര്‍ സംഘചാലക് രാം മാധവിനോടാണ് കാര്യങ്ങള്‍ തിരക്കുക. മോഡിയോടല്ല. കാരണം അത്രയ്ക്ക് പ്രാധാന്യമേ ആര്‍ എസ് എസ് അദ്ദേഹത്തിന് നല്‍കുന്നുള്ളു. മോഡി സംഘത്തിന്റെ മികച്ചൊരു ആജ്ഞാനുവര്‍ത്തിയാണ്. ഗുജറാത്ത് വംശഹത്യയെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും നരേന്ദ്രമോഡിയെയാണ് കുറ്റക്കാരനായി ഉയര്‍ത്തിക്കാട്ടുന്നത്. മോഡി സംഘത്തിന്റെ ഒരു ടൂള്‍ മാത്രമാണ്. എല്ലാ പ്രചാരകന്‍മാരും അങ്ങനെ തന്നെയാണ്. ഞാനും അങ്ങനെയായിരുന്നു. ഗുജറാത്തില്‍ സംഭവിച്ചത് മോഡിയുടെ ബുദ്ധിയിലുദിച്ച കാര്യങ്ങളല്ല. ആര്‍ എസ് എസ് തീരുമാനിച്ച കാര്യങ്ങള്‍ നരേന്ദ്രമോഡി ഭംഗിയായി ഗുജറാത്തില്‍ നടപ്പിലാക്കി എന്ന് മാത്രം. സംഘം പറയുന്നത് അനുസരിക്കുന്ന, നടപ്പിലാക്കുന്ന മികച്ചൊരു പ്രചാരകന്‍. അതാണ് നരേന്ദ്രമോഡി. അത് മാത്രമാണ് നരേന്ദ്രമോഡി.
· അപ്പോള്‍ ആര്‍ എസ് എസ് പറയുന്നതിനപ്പുറത്തേക്ക് ബി ജെ പിക്ക് പോകാനേ സാധിക്കില്ല എന്നാണോ?
രാമന്‍ ആര്‍ എസ് എസാണെങ്കില്‍ ഹനുമാനാണ് പരിവാര്‍ പ്രസ്ഥാനങ്ങളെന്നാണ് സംഘത്തില്‍ പറയുക. രാമന്‍ മനസില്‍ ചിന്തിക്കുന്നത് ഹനുമാന്റെ ഹൃദയത്തിലുണ്ടാവണം. ബി ജെ പി പുറത്ത് നിന്ന് നോക്കുമ്പോള്‍ സ്വതന്ത്രമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് പക്ഷെ, കടിഞ്ഞാണ്‍ ആര്‍ എസ് എസിന്റെ കൈയിലാണ്. എല്ലാ പരിവാര്‍ പ്രസ്ഥാനങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്. ഓരോ പരിവാര്‍ പ്രസ്ഥാനത്തിനും ഓരോ ആര്‍ എസ് എസ് ചുമതലക്കാരനുണ്ടാവും. അവരെ നിയന്ത്രിക്കുന്നത് നാഗ്പൂരില്‍ നിന്നാവും. പരിവാര്‍ പ്രസ്ഥാനങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് ഒരു സംസ്ഥാന അധികാരി ആര്‍ എസ് എസിന്റെ പ്രചാരകനായിരിക്കും. പരിവാര്‍ പ്രസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ മാസവും ഒരു സമന്വയ ബൈഠക് ചേരും. ആ സമന്വയ ബൈഠകില്‍ തീരുമാനിക്കുന്ന കാര്യങ്ങളാണ് ഈ പരിവാര്‍ പ്രസ്ഥാനങ്ങള്‍ നടപ്പിലാക്കുക. അതിനപ്പുറവും ഇപ്പുറവും ഉണ്ടാവില്ല. നാളെ പാക്കിസ്ഥാനുമായി യുദ്ധം വേണം എന്ന് ആര്‍ എസ് എസ് സര്‍ സംഘചാലകിന് തോന്നിയാല്‍ മോഡിയെന്ന പ്രചാരകന്‍ അത് നടപ്പിലാക്കിയിരിക്കും. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ എല്ലാം കൈക്കൊള്ളുന്നത് ആര്‍ എസ് എസ് ആണ്. കേന്ദ്രത്തിലുള്ള ബി ജെ പി മന്ത്രിമാര്‍ അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഓരോ മാസത്തിലും ആര്‍ എസ് എസ് നേതൃത്വത്തിന് മുന്നില്‍ സമര്‍പ്പിക്കണം. അതില്‍ വേണ്ട മാറ്റങ്ങളും മറ്റും ആര്‍ എസ് എസ് കല്‍പ്പിക്കും. അത് നടപ്പിലാക്കുക എന്നതാണ് മന്ത്രിമാരുടെ ഉത്തരവാദിത്തം. അതേ നടപ്പിലാകുകയുമുള്ളു. |
ഒരിക്കലും സാധിക്കില്ല. രാമന്‍ ആര്‍ എസ് എസാണെങ്കില്‍ ഹനുമാനാണ് പരിവാര്‍ പ്രസ്ഥാനങ്ങളെന്നാണ് സംഘത്തില്‍ പറയുക. രാമന്‍ മനസില്‍ ചിന്തിക്കുന്നത് ഹനുമാന്റെ ഹൃദയത്തിലുണ്ടാവണം. ബി ജെ പി പുറത്ത് നിന്ന് നോക്കുമ്പോള്‍ സ്വതന്ത്രമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് പക്ഷെ, കടിഞ്ഞാണ്‍ ആര്‍ എസ് എസിന്റെ കൈയിലാണ്. എല്ലാ പരിവാര്‍ പ്രസ്ഥാനങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്. ഓരോ പരിവാര്‍ പ്രസ്ഥാനത്തിനും ഓരോ ആര്‍ എസ് എസ് ചുമതലക്കാരനുണ്ടാവും. അവരെ നിയന്ത്രിക്കുന്നത് നാഗ്പൂരില്‍ നിന്നാവും. പരിവാര്‍ പ്രസ്ഥാനങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് ഒരു സംസ്ഥാന അധികാരി ആര്‍ എസ് എസിന്റെ പ്രചാരകനായിരിക്കും.
പരിവാര്‍ പ്രസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ മാസവും ഒരു സമന്വയ ബൈഠക് ചേരും. ആ സമന്വയ ബൈഠകില്‍ തീരുമാനിക്കുന്ന കാര്യങ്ങളാണ് ഈ പരിവാര്‍ പ്രസ്ഥാനങ്ങള്‍ നടപ്പിലാക്കുക. അതിനപ്പുറവും ഇപ്പുറവും ഉണ്ടാവില്ല. നാളെ പാക്കിസ്ഥാനുമായി യുദ്ധം വേണം എന്ന് ആര്‍ എസ് എസ് സര്‍ സംഘചാലകിന് തോന്നിയാല്‍ മോഡിയെന്ന പ്രചാരകന്‍ അത് നടപ്പിലാക്കിയിരിക്കും.
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ എല്ലാം കൈക്കൊള്ളുന്നത് ആര്‍ എസ് എസ് ആണ്. കേന്ദ്രത്തിലുള്ള ബി ജെ പി മന്ത്രിമാര്‍ അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഓരോ മാസത്തിലും ആര്‍ എസ് എസ് നേതൃത്വത്തിന് മുന്നില്‍ സമര്‍പ്പിക്കണം. അതില്‍ വേണ്ട മാറ്റങ്ങളും മറ്റും ആര്‍ എസ് എസ് കല്‍പ്പിക്കും. അത് നടപ്പിലാക്കുക എന്നതാണ് മന്ത്രിമാരുടെ ഉത്തരവാദിത്തം. അതേ നടപ്പിലാകുകയുമുള്ളു.
· നരേന്ദ്രമോഡി എന്ന ആര്‍ എസ് എസ് പ്രചാരകനെ ഉയര്‍ത്തിയ ആര്‍ എസ് എസ്, പി പി മുകുന്ദനെന്ന പ്രചാരകനെ ഒരു അമ്പലത്തില്‍ ഒതുക്കിയിരിക്കുകയാണ്. അദ്ദേഹത്തിന് ഒരക്ഷരം മിണ്ടാന്‍ സാധിക്കാത്ത വിധത്തില്‍ ഒതുക്കിയിരിക്കുന്നു. എന്താണ് മുകുന്ദന്റെ കാര്യത്തില്‍ സംഭവിച്ചത്?
പി പി മുകുന്ദന്‍ മികച്ചൊരു പ്രചാരകനായിരുന്നു. ആര്‍ എസ് എസിന് വേണ്ടി കോ.ലീ.ബി സംഖ്യം വരെ നടപ്പിലാക്കിയ മിടുക്കനാണ്. മുകുന്ദേട്ടന് ഒരുപാട് കാര്യങ്ങള്‍ അറിയാം. രഹസ്യങ്ങളുടെ കലവറ എന്ന് തന്നെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. കേരളത്തില്‍ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്യുകയും ചെയ്തു. ഒരു ഘട്ടത്തില്‍ അദ്ദേഹം ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞേക്കും എന്ന് സംഘത്തിന് തോന്നിയപ്പോഴാണ് അദ്ദേഹത്തെ ട്രാപ്പില്‍ പെടുത്തിയത്. സ്ത്രീ വിഷയത്തിലാണ് പി പി മുകുന്ദനെ കുടുക്കിയത്. സംഘത്തിന് വിധേയനായി ജീവിച്ചില്ല എങ്കില്‍ മുകുന്ദന്റെ മുഖം വൃത്തികേടാവും. അതാണ് ആര്‍ എസ് എസ്. അതുകൊണ്ട് പി പി മുകുന്ദന്‍ ഒരു ക്ഷേത്രപരിവാലന പരിപാടിയുമായി മുന്നോട്ട് പോകുന്നു.
· താങ്കളും ഒരു പ്രചാരകനായിരുന്നു.
അതെ, നമ്മള്‍ ഈ പോകുന്ന പോക്കില്‍ എന്നെ കൊന്നേക്കാം. ഇപ്പോള്‍ സിപിഐ എം എനിക്ക് ആര്‍ എസ് എസിനെ തുറന്നുകാട്ടാനുള്ള കുറെ വേദികള്‍ ഒരുക്കി തരുന്നുണ്ട്. അവിടെയൊക്കെ എന്നെ ടാര്‍ജറ്റ് ചെയ്ത് ആര്‍ എസ് എസ് ക്വട്ടേഷന്‍ ടീം വരുന്നുണ്ട്. സഖാക്കളുടെ ഇടയില്‍ നില്‍ക്കുന്നത് കൊണ്ട് മാത്രമാണ് ഞാന്‍ ഇപ്പോഴും നിങ്ങളോട് സംസാരിക്കുന്നത്. ഇല്ലെങ്കില്‍ അവര്‍ എന്നെ തീര്‍ത്തുകളഞ്ഞേനെ. എന്നെ കൊല്ലാന്‍ തന്നെയാവും നാഗ്പൂരില്‍ നിന്ന് നിര്‍ദേശം കൊടുത്തിട്ടുണ്ടാവുക.
· കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി, ആര്‍ എസ് എസുമായി എങ്ങനെയുള്ള ബന്ധമാണ് പുലര്‍ത്തുന്നത്?
ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസുകാര്‍ പരക്കെ ആര്‍ എസ് എസ് ശാഖയില്‍ പോകും. പക്ഷെ, അവര്‍ ബി ജെ പിക്ക് എതിരാണ്. എന്നാല്‍ ആര്‍ എസ് എസിനോട് യാതൊരു വിരോധവുമില്ല. ചിലപ്പോള്‍ ആര്‍ എസ് എസ് ഇത്തരത്തിലുള്ള മനോഭാവമുള്ള പല കോണ്‍ഗ്രസ് നേതാക്കളെയും സഹായിച്ചിട്ടുമുണ്ട്. ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ശാഖയില്‍ പോകുന്നില്ല എന്നേയുള്ളു. മുസ്ലീം, കൃസ്ത്യന്‍ സമുദായങ്ങളുടെ വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാവുമെന്നുള്ള തിരിച്ചറിവ് കൊണ്ടാണത്. മനസുകൊണ്ട് കോണ്‍ഗ്രസിലെ ഹിന്ദുക്കളില്‍ ഭൂരിഭാഗവും ആര്‍ എസ് എസുകാരാണ്. അവര്‍ സംഘത്തിന് നേട്ടമുണ്ടാകുന്ന സമീപനം വരുന്ന തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ സ്വീകരിക്കും. ആര്‍ എസ് എസ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ജയിപ്പിക്കുകയും ചെയ്യും. കോ. ലീ. ബി സഖ്യത്തിന് കേരളം വീണ്ടും സാക്ഷിയാവാന്‍ പോവുകയാണ്.
· കേരളത്തില്‍ പല ഭാഗത്തും കാവിപതാക ഉയരുന്നുണ്ട്. അത് നാടിന്റെ ഭാവിയ്ക്ക് അപകടമല്ലെ?
അതിലെന്താണ് സംശയം? ഞാന്‍ ഒരു ആര്‍ എസ് എസ് പ്രചാരകനായിരുന്നു. ഹിന്ദുരാഷ്ട്രം എന്നത് ഞാനും കുറെയേറെ കാലം സ്വപ്നം കണ്ടു. പക്ഷെ, ഒരിക്കലും അത് സാധ്യമാകില്ല എന്ന ബോധ്യം എനിക്കുണ്ടായി. ഹിന്ദുക്കളില്‍ സവര്‍ണ വിഭാഗത്തിന് ഹിന്ദുക്കളിലെ അവര്‍ണ വിഭാഗത്തെ ചൂഷണം ചെയ്യാനും പഴയ രാജഭരണത്തേക്കാള്‍ മോശപ്പെട്ട ഒരു കാലാവസ്ഥയിലേക്ക് രാജ്യത്തെ തിരിച്ചു നടത്തിക്കാനും മാത്രമേ ഈ കാവി രാഷ്ട്രീയം ഗുണപ്പെടുകയുള്ളു. ഹിന്ദു മതത്തിലെ തുലോം തുച്ഛമായ വിഭാഗത്തിന്റെ ചൊല്‍പ്പടിക്ക് കാര്യങ്ങളൊന്നും ഗ്രഹിക്കാത്ത കുറെയേറെ മനുഷ്യര്‍ നില്‍ക്കുന്നു. അപകടകരമാണ് ആ അവസ്ഥ. എനിക്ക് തിരിച്ചറിവുണ്ടായി. ഒരു പ്രചാരകനായിട്ടുപോലും എനിക്ക് കയറി ചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങള്‍ സംഘത്തിലുണ്ടായിരുന്നു. സ്ത്രീകളെയും ദളിതരെയും എത്ര നിന്ദ്യമായാണ് ഈ സംഘടന കൈകാര്യം ചെയ്യുന്നത്. ഒന്ന് വിതുമ്പാന്‍ പോലുമാവാതെ പിടഞ്ഞു തീര്‍ന്ന ഒരുപാട് ജീവിതങ്ങളെ ഞാന്‍ കണ്ടു. മതിയായി. മനുഷ്യന്‍ എന്നുള്ള അവസ്ഥയില്‍ തന്നെ എനിക്ക് ജീവിക്കണം. അതാണ് ഞാന്‍ മാനവീകതയുടെ പക്ഷത്തേക്ക് വന്നത്. സിപിഐ എമ്മിനൊപ്പം ചേര്‍ന്ന് നടക്കുന്നത്. തിരിച്ചറിവുള്ളവര്‍ക്ക് അങ്ങനെ മാത്രമേ സാധിക്കുകയുള്ളു. ആ തിരിച്ചറിവ് ഉണ്ടാവുമ്പോള്‍ കാവി പതാക വലിച്ചെറിയണം എന്ന് നമുക്ക് ബോധ്യം വരും. ആ തിരിച്ചറിവിലേക്ക് ഈ നാട് പോകുമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.
05-Sep-2015
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര്‍ പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്