ഞങ്ങള്‍ക്ക്‌ നിര്‍ഭയമായി ജീവിക്കണം

നിര്‍ഭയമായി ജീവിക്കാനുള്ള അവകാശം മനുഷ്യകുലത്തിന്റെ പാതിയോളം വരുന്ന സ്ത്രീ സമൂഹത്തിന്റെ അവകാശമാണ്. അത് ഉറപ്പുവരുത്തുക എന്നത് സ്ത്രീകള്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളും, അവരാല്‍ നയിക്കുന്ന ഗവണ്‍മെന്റിന്റെയും ഉത്തരവാദിത്വമാണ്. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ പരമ്പരകളാകുന്ന സാഹചര്യത്തില്‍ ഇതൊരു പൊതുപ്രശ്നമായി ചര്‍ച്ച ചെയ്യുകയും, കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമവ്യവസ്ഥ പര്യാപ്തമല്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതുമുണ്ട്. സ്ത്രീ സുരക്ഷയ്ക്കും, ഉന്നമനത്തിനും വേണ്ടി എക്കാലവും നിലകൊണ്ട, ഭരണരംഗത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുള്ള സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. സൗമ്യ വധക്കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കാനും, പ്രോസിക്യൂഷന്റെ പരാജയ കാരണം പഠിക്കാനും, നീതി ലഭിക്കുന്നതരത്തിലുള്ള എല്ലാ സഹായവും നല്‍കാമെന്ന സര്‍ക്കാര്‍ നിലപാട് കേരളത്തിന് പ്രതീക്ഷ നല്‍കുന്നു. 

സമാനതകളില്ലാത്ത ക്രൂരതയുടെ പ്രതിരൂപമാണ് കേരള സമൂഹത്തിന് ഗോവിന്ദച്ചാമിയെന്ന കുറ്റവാളി. കേരള മനസ്സാക്ഷിയെ ഒന്നടക്കം ഞെട്ടിച്ച വിധിയാണ് സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധി. ജനാധിപത്യ വ്യവസ്ഥയുടെ നെടും തൂണുകളില്‍ ഒന്നാണ് ജുഡീഷ്യറി. ലോകത്തിലെ ഏറ്റവും വലിയ ജുഡീഷ്യല്‍ വ്യവസ്ഥയായ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ സ്ത്രീ സുരക്ഷിതത്വം ലക്ഷ്യമിട്ട് നിരവധി നിയമങ്ങളുമുണ്ട്. പൂവാലശല്യം, ശെെശവ വിവാഹം, അടിസ്ഥാന വേതനം, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, പെെത്യക സ്വത്തിലുള്ള അവകാശം, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന കാരണങ്ങള്‍ എന്നിങ്ങനെ പോകുന്നു ആ സുരക്ഷിതത്വ പട്ടിക. എന്നാല്‍, 'ജീവിക്കുക' എന്ന അവകാശം ക്രൂരമായി നിഷേധിക്കപ്പെട്ട സൗമ്യ എന്ന പെണ്‍കുട്ടിയുടെ കോടതി വിധിയില്‍ അമര്‍ഷവും, ആശങ്കയും പ്രകടിപ്പിക്കാന്‍ മാത്രമേ കേരള ജനതയ്ക്ക് സാധിക്കുകയുള്ളൂ.

ഏതു സാധാരണക്കാരനും എക്കാലവും നീതിയ്ക്കും, ന്യായത്തിനുമുള്ള അവസാന ആശ്രയമാണ് കോടതികള്‍. എന്നാല്‍, പണവും, സ്വാധീനവുമുണ്ടങ്കില്‍ ഏതു വിധിന്യായവും മാറ്റിയെടുക്കാം എന്നുപോലും ചിന്തിച്ചുപോകുന്നു. കോടതിയില്‍ തെളിവാണ് ആവശ്യം എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെ കേരള സമൂഹം ചോദിക്കുന്ന ചോദ്യങ്ങള്‍ നിരവധിയുണ്ട്. തെരുവില്‍ അലഞ്ഞു നടന്ന ഗോവിന്ദ ചാമിയെന്ന ക്രിമിനലിന് പ്രഗത്ഭരായ നിയമ വിദഗ്ദ്ധരെ ഉപയോഗിച്ച് കേസ് വാദിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തത് ആരാണ്? ഗോവിന്ദ ചാമി ഒരു ഭിക്ഷക്കാരന്‍ മാത്രമാണോ? അതോ, ഏതെങ്കിലും വന്‍ മാഫിയസംഘത്തിലെ പ്രധാന കണ്ണിയോ? ആരാണ് ഇയാളുടെ സഹായികള്‍? കേസിനും, മറ്റാവശ്യങ്ങള്‍ക്കുമായി വന്‍തുക ചെലവാക്കുന്നതിന്റെ ഉറവിടം എവിടെയാണ്? സൗമ്യ വധക്കേസില്‍ നിര്‍ണ്ണായകമാകേണ്ടിയിരുന്ന തെളിവുകള്‍ക്ക് എന്ത് സംഭവിച്ചു? ഇതെല്ലാം സംബന്ധിച്ച് ക്യത്യമായി അന്വേഷണം നടത്താന്‍ സര്‍ക്കാറിന് അധികാരവും, അറിയാന്‍ ജനങ്ങള്‍ക്ക് അവകാശവുമുണ്ട്. അല്ലെങ്കില്‍ കൊല്ലാനായി ഗോവിന്ദചാമിമാരും, കൊല്ലപ്പെടാനായി സൗമ്യമാരേയും സ്യഷ്ടിക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ നാടും മാറും. അത്രയേറെ ആശങ്കകള്‍ സ്യഷ്ടിച്ച വിധിയായിരുന്നു സൗമ്യ വധക്കേസില്‍ പുറത്തുവന്നത്.

കൊലപാതകം എന്ന 302- ാം വകുപ്പ് 325 ആക്കി മാറ്റുകയാണ് സുപ്രീം കോടതി ചെയ്തത്. ബലാല്‍സംഗത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന 7 വര്‍ഷം കഠിനതടവ് എന്ന ശിക്ഷയാണ് നല്‍കിയത്. കൂടാതെ ബാക്കിയുള്ള ഏതാണ്ട് 18 കുറ്റക്യത്യങ്ങളില്‍ ഹെെക്കോടതി വിധി അതുപോലെ സ്വീകരിച്ചിരിക്കുന്നു. ബലാല്‍സംഗത്തിന് ക്യാപിറ്റല്‍ പണിഷ്മെന്റ് റദ്ദാക്കി ഏഴുവര്‍ഷം തടവെന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ ആദ്യം പുറത്തുവിട്ടത്‌. ഒരുപകല്‍ കഴിഞ്ഞ ശേഷമാണ് അവര്‍ ജീവപര്യന്തം എന്ന യാഥാര്‍ത്യത്തിലേക്ക്‌ എത്തിയത്. ഒാരോ സമയത്തും ഒാരോ വാര്‍ത്തകള്‍ നല്‍കാനായി മത്സരിക്കുന്ന മാധ്യമങ്ങള്‍ കുറച്ചുകൂടി സത്യസന്ധതയും, ക്ഷമയും, ധാര്‍മ്മികതയും പുലര്‍ത്തേണ്ടതുണ്ട്. സൗമ്യയ്ക്ക് നീതി കിട്ടിയില്ല എന്ന ആളൂരിന്റെ പ്രസ്താവനയും, സൗമ്യയുടെ അമ്മയുടെ പ്രതികരണവും, പ്രോസിക്യൂഷനേയും, സര്‍ക്കാരിനേയും കുറ്റപ്പെടുത്തിയുള്ള വാര്‍ത്താ വ്യാഖ്യാനങ്ങളും കൂടുതല്‍ ആശങ്കയുണ്ടാക്കി. ക്യത്യമായ രാഷ്ട്രീയ അജണ്ടകള്‍ ലക്ഷ്യമാക്കി വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന മാധ്യമ രീതി മാറിയെ മതിയാവൂ. 

നിര്‍ഭയമായി ജീവിക്കാനുള്ള അവകാശം മനുഷ്യകുലത്തിന്റെ പാതിയോളം വരുന്ന സ്ത്രീ സമൂഹത്തിന്റെ അവകാശമാണ്. അത് ഉറപ്പുവരുത്തുക എന്നത് സ്ത്രീകള്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളും, അവരാല്‍ നയിക്കുന്ന ഗവണ്‍മെന്റിന്റെയും ഉത്തരവാദിത്വമാണ്. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായി ഉണ്ടാകുന്ന അതിക്രമങ്ങള്‍ പരമ്പരകളാകുന്ന സാഹചര്യത്തില്‍ ഇതൊരു പൊതുപ്രശ്നമായി ചര്‍ച്ച ചെയ്യുകയും, കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമവ്യവസ്ഥ പര്യാപ്തമല്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതുമുണ്ട്.

സ്ത്രീ സുരക്ഷയ്ക്കും, ഉന്നമനത്തിനും വേണ്ടി എക്കാലവും നിലകൊണ്ട, ഭരണരംഗത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുള്ള സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. സൗമ്യ വധക്കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കാനും, പ്രോസിക്യൂഷന്റെ പരാജയ കാരണം പഠിക്കാനും, നീതി ലഭിക്കുന്നതരത്തിലുള്ള എല്ലാ സഹായവും നല്‍കാമെന്ന സര്‍ക്കാര്‍ നിലപാട് കേരളത്തിന് പ്രതീക്ഷ നല്‍കുന്നു. സൗമ്യയ്ക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരമായ ദുരന്തത്തിന് നിരക്കുന്നതല്ല ഈ ശിക്ഷാവിധി എന്ന സര്‍ക്കാര്‍ നിലപാട് നീതിയ്ക്കായുള്ള പുതിയ ചുവട് തന്നെയാവട്ടെ.