അവര്‍ രാജ്യത്തിന്റെ അടിവേരറുക്കുകയാണ്
ഡോ.തോമസ് ഐസക്/പ്രീജിത്ത് രാജ്
നവംബര്‍ എട്ടിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന പണത്തിന്റെ മൂല്യത്തില്‍ 86 ശതമാനം വരുന്ന നോട്ടുകള്‍ ഒറ്റയടിക്ക് നിയമസാധുത ഇല്ലാതായി. ഇങ്ങനെ റദ്ദാക്കപ്പെട്ട 1000ന്റെയും 500 ന്റെയും നോട്ടുകള്‍ക്കുപകരം പുതിയ നോട്ടുകള്‍ ലഭിക്കുന്നതുവരെ അതിന്റെ ഉടമകള്‍ക്ക് വാങ്ങല്‍ക്കഴിവ് നിശ്ശേഷം ഇല്ലാതാകും. അങ്ങനെ സംഭവിച്ചു. അതിന്റെ കെടുതികളാണ് എട്ടിനുശേഷമുള്ള ദിവസങ്ങളില്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അത്യാവശ്യകാര്യങ്ങള്‍ക്കുപോലും പണമില്ലാതെ നെട്ടോട്ടമോടുന്നവരുടെ വ്യഥകള്‍ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമാണ്. ഒറ്റരാത്രികൊണ്ടു ജനതയുടെയാകെ സ്വാസ്ഥ്യം കെടുത്തിക്കളഞ്ഞു! |
പ്രീജിത്ത് രാജ് : നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്കുമുമ്പുള്ള ഇന്ത്യയുംഎട്ടുമണിക്കുശേഷമുള്ള ഇന്ത്യയും തമ്മിലുള്ള വ്യത്യാസം താങ്കള്‍ എങ്ങിനെയാണു നോക്കിക്കാണുത്?
ഡോ. തോമസ് ഐസക് : നവംബര്‍ എട്ടിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന പണത്തിന്റെ മൂല്യത്തില്‍ 86 ശതമാനം വരുന്ന നോട്ടുകള്‍ ഒറ്റയടിക്ക് നിയമസാധുത ഇല്ലാതായി. ഇങ്ങനെ റദ്ദാക്കപ്പെട്ട 1000ന്റെയും 500 ന്റെയും നോട്ടുകള്‍ക്കുപകരം പുതിയ നോട്ടുകള്‍ ലഭിക്കുന്നതുവരെ അതിന്റെ ഉടമകള്‍ക്ക് വാങ്ങല്‍ക്കഴിവ് നിശ്ശേഷം ഇല്ലാതാകും. അങ്ങനെ സംഭവിച്ചു. അതിന്റെ കെടുതികളാണ് എട്ടിനുശേഷമുള്ള ദിവസങ്ങളില്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അത്യാവശ്യകാര്യങ്ങള്‍ക്കുപോലും പണമില്ലാതെ നെട്ടോട്ടമോടുന്നവരുടെ വ്യഥകള്‍ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമാണ്. ഒറ്റരാത്രികൊണ്ടു ജനതയുടെയാകെ സ്വാസ്ഥ്യം കെടുത്തിക്കളഞ്ഞു!
ചെറുകിടമേഖല ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ നിശ്ചലമായി. ഇവിടങ്ങളിലെ ദശലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അവരുടെ പട്ടിണിയും ദാരിദ്ര്യവും കൂടി. രാജ്യത്തിന്റെ വരുമാനം കുറഞ്ഞു. നവംബര്‍ എട്ടുവരെ ലോകത്തെ ഏറ്റകും വേഗത്തില്‍ വളരുന്ന രാജ്യം എന്നെല്ലാം വീമ്പിളക്കിക്കൊണ്ടിരുന്ന ഇന്ത്യ ഇന്ന് മാന്ദ്യത്തിന്റെ പിടിയിലായി.
500, 1000 രൂപ നോട്ടുകള്‍ നിയമസാധുതയില്ലാതാക്കി മാറ്റുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവന, കള്ളപ്പണത്തിന്റെ അടിവേരറുക്കാന്‍ വേണ്ടിയുള്ളതാണെന്നാണ് സംഘികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുകൂടി പൊതുസമൂഹം ഈ പ്രചരണത്തിന്റെ കൂടെ നില്‍ക്കുന്നതുകൊണ്ടാണ് രാജ്യം കലാപത്തിലേക്കു പോകാത്തത്. 'ഭീകരതയ്‌ക്കെതിരായ സര്‍ജിക്കല്‍ സ്‌െ്രെടക്കെ'ന്നു സംഘികളും അവരുടെ അനുകൂലികളും തുല്യം ചാര്‍ത്തുന്ന ഈ നടപടി യഥാര്‍ത്ഥത്തില്‍ ആരുടെ അടിവേരാണ് അറുക്കുന്നത്?
സംശയം വേണ്ട, രാജ്യത്തിന്റെതന്നെ. ജനങ്ങളുടെതന്നെ.
നോട്ടുകള്‍ നിയമസാധുതയില്ലാതാക്കി മാറ്റിയതിന് ശേഷം നടത്തിക്കൊണ്ടിരിക്കുന്നതുപോലൊരു കുപ്രചാരണമാണ് ഗുജറാത്ത് കൂട്ടക്കൊലയ്ക്കുശേഷം മോഡി നടത്തിയത്. ഗുജറാത്തിലെ ജനങ്ങളെക്കൊണ്ട് അതു വിശ്വസിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. അന്നുണ്ടായിരുന്ന അതേ നിര്‍വ്വികാരതയാണ് അദ്ദേഹത്തിന്റെ മുഖത്ത് ഇപ്പോഴുമുള്ളത്. അതേ ദേശസ്‌നേഹത്തില്‍ പിടിച്ചാണ് ഇന്നും അദ്ദേഹം ആണയിടുന്നത്. അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ട്രമ്പിനെപ്പോലെ ജനമനസില്‍ ഒരുതരം രൂപാന്തരം സ്വയം സൃഷ്ടിക്കാനാണ് മോഡിയുടെ ശ്രമം. കള്ളപ്പണക്കാരെ വേട്ടയാടാന്‍ നിങ്ങള്‍ കുറച്ചു ത്യാഗം സഹിക്കാന്‍ തയ്യാറല്ലേ എന്നാണ് ചോദ്യം. കള്ളപ്പണം പിടിക്കപ്പെടണം എന്നതു ശരി. അതിനെ എല്ലാവരും പിന്തുണയ്ക്കും. പക്ഷേ, ആ പേരില്‍ സ്വന്തം അജന്‍ഡകള്‍ നടപ്പാക്കുകയും ജനങ്ങള്‍ അതിന്റെ ദുരന്തം പേറേണ്ടിവരികയും ചെയ്യുമ്പോള്‍ ജനം അതു തിരിച്ചറിയും.
കള്ളപ്പണം യഥാര്‍ത്ഥത്തില്‍ പൂഴ്ത്തിവെക്കപ്പെട്ട പണമാണോ?
ഒരു വ്യക്തിക്ക് ശമ്പളം കിട്ടിയ പണത്തില്‍നിന്ന് 500 രൂപ ഒരു ഡോക്ടര്‍ക്ക് കണ്‍സള്‍ട്ടേഷന്‍ ഫീസ് കൊടുക്കുന്നു എന്നു കരുതുക. അതിനു രസീത് ഉണ്ടാവില്ലല്ലോ. അപ്പോള്‍ ആ 500 രൂപ കള്ളപ്പണമാണ്. ഡോക്ടര്‍ ആ പണം കൊടുത്ത് ഒരു ഷര്‍ട്ട് വാങ്ങി. തുണിക്കടക്കാര്‍ ബില്ലു നല്‍കി. അതോടെ തുണിക്കടക്കാരന്റെ കയ്യിലെത്തിയ കള്ളപ്പണം വെള്ളപ്പണമായി. ആ തുണിക്കടക്കാരന്‍ ഇങ്ങനെ നികുതിവിധേയമായി നേടിയ 20 ലക്ഷം രൂപ മകളുടെ പ്രൊഫഷണല്‍ കോളെജ് പ്രവേശനത്തിന് ക്യാപ്പിറ്റേഷന്‍ ഫീസായി നല്‍കുന്നു എന്നു കരുതുക. അതിനു രസീതില്ലല്ലോ. അപ്പോള്‍ ഒറ്റയടിക്ക് അത്രയും വെള്ളപ്പണം കള്ളപ്പണമായി. ഇത് കോളെജ് മാനേജ്‌മെന്റ് കെട്ടിടംപണിക്കു സിമന്റു വാങ്ങാന്‍ നല്‍കുമ്പോള്‍ അത് വീണ്ടും വെളുക്കുന്നു. എളുപ്പം മനസിലാക്കാന്‍വേണ്ടി ലളിതവത്ക്കരിച്ച് ഇങ്ങനെ പറയാവുന്ന ഒരു പ്രതിഭാസമാണ് കള്ളപ്പണം. അതു നിശ്ചലമല്ല. രൂപം മാറി അത് സമ്പദ്ഘടനയില്‍ വ്യാപരിച്ചുകൊണ്ടേയിരിക്കും.
കള്ളപ്പണം കയ്യിലുണ്ടാകുന്നത് സ്വാഭാവികമായും നിയമവിരുദ്ധമായ ബിസിനസുകള്‍ ചെയ്യുന്നവരുടെ പക്കലാകും. അവര്‍ ബിസിനസുകാര്‍ ആയതുകൊണ്ടുതന്നെ കയ്യിലെത്തുന്ന കള്ളപ്പണം ബിസിനസില്‍ മുടക്കും. അതുകൊണ്ട് ഓഹരികളോ ഭൂമിയോ സ്വര്‍ണ്ണമോ ഒക്കെ വാങ്ങി എന്നും വരാം. കള്ളപ്പണം രൂപയായി സൂക്ഷിക്കുന്നത് ഇതിനൊന്നും വഴിയില്ലാത്ത ആരെങ്കിലുമൊക്കെയാകും. പണം കൂട്ടിവയ്ക്കുന്നത് പിശുക്കരായ ആളുകളുടെ മാത്രം സ്വഭാവമായിരുന്നു. ഇന്നത്തെക്കാലത്ത് അത്തരക്കാര്‍ നന്നേ വിരളവുമാണ്. അതുകൊണ്ടാണ് ആകെ കള്ളപ്പണത്തിന്റെ ആറു ശതമാനം മാത്രമാണ് കറന്‍സിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കാവുന്ന കള്ളപ്പണം എന്ന് കേന്ദ്രം തന്നെ ധവളപത്രത്തില്‍ മുമ്പു പറഞ്ഞത്.
ഇതില്‍നിന്ന് മനസിലാക്കേണ്ട ഒരു കാര്യം മുകളിലെ ഉദാഹരണത്തില്‍നിന്നുതന്നെ വ്യക്തമാണ്. അടുത്തവര്‍ഷവും ക്യാപ്പിറ്റേഷന്‍ ഫീസ് സംവിധാനം രാജ്യത്ത് തുടരുകയാണെങ്കില്‍ കോടികളുടെ കള്ളപ്പണം ഒറ്റ അഡ്മിഷന്‍ സീസണ്‍കൊണ്ടുമാത്രം രാജ്യത്തുണ്ടാകും. നിരോധിച്ച നോട്ടിന് പകരം വന്ന നോട്ടിന്റെ രൂപത്തിലോ മറ്റ് ആസ്തികളൊ, നിക്ഷേപങ്ങളോ ആയി അത് നിലനില്‍ക്കും. ഇത്തരത്തില്‍ കള്ളപ്പണം ഉണ്ടാകുന്ന എല്ലാ വഴികളും അടയ്ക്കാനുള്ള നടപടികള്‍ എടുക്കുകയായിരുന്നില്ലേ കള്ളപ്പണം തടയുകയാണു ലക്ഷ്യമെങ്കില്‍ എടുക്കേണ്ടിയിരുന്ന ആദ്യപടി? ആ നടപടി എടുത്താല്‍പ്പിന്നെ ജനങ്ങളെ ബുദ്ധിമുട്ടിച്ച ഈ നോട്ടുനിരോധംതന്നെ വേണ്ടിവരുമായിരുന്നോ?
കള്ളപ്പണം ഉണ്ടാകുന്ന എല്ലാ വഴികളും അടയ്ക്കാനുള്ള നടപടികള്‍ എടുക്കുകയായിരുന്നില്ലേ കള്ളപ്പണം തടയുകയാണു ലക്ഷ്യമെങ്കില്‍ എടുക്കേണ്ടിയിരുന്ന ആദ്യപടി? ആ നടപടി എടുത്താല്‍പ്പിന്നെ ജനങ്ങളെ ബുദ്ധിമുട്ടിച്ച ഈ നോട്ടുനിരോധംതന്നെ വേണ്ടിവരുമായിരുന്നോ? മറ്റൊരു പ്രധാനചോദ്യം, കള്ളപ്പണത്തില്‍ സിംഹഭാഗവും വിദേശത്താണെന്നിരിക്കെ അതു പിടികൂടാന്‍ ഒരു നടപടിയും ഇല്ലാത്തത് എന്തുകൊണ്ട് എന്നതാണ്. നോട്ടിന്റെ രൂപത്തിലല്ലാത്ത കള്ളപ്പണം കണ്ടെത്താനും നടപടി ഇല്ലല്ലോ. കള്ളപ്പണം തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാനും വെളുപ്പിക്കാനുമുള്ള എല്ലാ വഴികളും തുറന്നിട്ടുകൊണ്ടല്ലേ കേന്ദ്രം കള്ളപ്പണത്തിനെതിരെ ഗിരിപ്രഭാഷണം നടത്തുന്നത്? കള്ളപ്പണം വെളുപ്പിച്ചുനല്‍കുന്ന പുത്തന്‍തലമുറ ബാങ്കുകളെപ്പറ്റി തെളിവുകള്‍ സഹിതം 'കോബ്രാ പോസ്റ്റി'ന്റെ അടക്കം റിപ്പോര്‍ട്ടുകള്‍ വന്നിട്ട് ആ ബാങ്കുകളെ നീതിമല്‍ക്കരിക്കാനും ഏതാനും ജീവനക്കാരുടെ പേരില്‍ നടപടി എടുത്തെന്നു വരുത്തിത്തീര്‍ത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും ശ്രമിച്ചവരല്ലേ ഈ സര്‍ക്കാര്‍? |
മറ്റൊരു പ്രധാനചോദ്യം, കള്ളപ്പണത്തില്‍ സിംഹഭാഗവും വിദേശത്താണെന്നിരിക്കെ അതു പിടികൂടാന്‍ ഒരു നടപടിയും ഇല്ലാത്തത് എന്തുകൊണ്ട് എന്നതാണ്. നോട്ടിന്റെ രൂപത്തിലല്ലാത്ത കള്ളപ്പണം കണ്ടെത്താനും നടപടി ഇല്ലല്ലോ. കള്ളപ്പണം തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാനും വെളുപ്പിക്കാനുമുള്ള എല്ലാ വഴികളും തുറന്നിട്ടുകൊണ്ടല്ലേ കേന്ദ്രം കള്ളപ്പണത്തിനെതിരെ ഗിരിപ്രഭാഷണം നടത്തുന്നത്? കള്ളപ്പണം വെളുപ്പിച്ചുനല്‍കുന്ന പുത്തന്‍തലമുറ ബാങ്കുകളെപ്പറ്റി തെളിവുകള്‍ സഹിതം 'കോബ്രാ പോസ്റ്റി'ന്റെ അടക്കം റിപ്പോര്‍ട്ടുകള്‍ വന്നിട്ട് ആ ബാങ്കുകളെ നീതിമല്‍ക്കരിക്കാനും ഏതാനും ജീവനക്കാരുടെ പേരില്‍ നടപടി എടുത്തെന്നു വരുത്തിത്തീര്‍ത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും ശ്രമിച്ചവരല്ലേ ഈ സര്‍ക്കാര്‍?
ഇക്കാര്യങ്ങളൊക്കെ തടയുകയാണ് കള്ളപ്പണം തടയാന്‍ വേണ്ടതെന്ന് ചിന്തിക്കാന്‍ തക്ക അറിവോ ബുദ്ധിയോ ഇല്ലാത്തവരാണോ കേന്ദ്രഭരണകൂടത്തെയും റിസര്‍വ്വ് ബാങ്കിനെയുമൊക്കെ നയിക്കുന്നത്? തീര്‍ച്ചയായും അല്ല. അപ്പോള്‍പ്പിന്നെ എന്തായിരുന്നു നോട്ടുനിരോധത്തിന്റെ യഥാര്‍ത്ഥ അജന്‍ഡ? അവിടെയാണ് ദുരൂഹത. ഈ നടപടിയുടെ ഉദ്ദേശ്യശുദ്ധി മുഴുവന്‍ ചോദ്യംചെയ്യപ്പെടുന്നത് അവിടെയാണ്.
രാജ്യത്തെ നികുതിപിരിവ് സംവിധാനം നിലവില്‍ തൃപ്തികരമാണോ?
ഒട്ടും തൃപ്തികരമല്ല. ഒന്ന്, പ്രത്യക്ഷനികുതികളെക്കാള്‍ പരോക്ഷനികുതികളാണ് നമ്മള്‍ ആശ്രയിക്കുന്നത്. പാവങ്ങളുടെ മേലാണ് ഈ നികുതിയുടെ ഭാരം കൂടുതല്‍ വരിക. രണ്ട്, സമ്പന്നര്‍ക്ക് പ്രഖ്യാപിതനികുതിയില്‍നിന്നുതന്നെ ഒരുപാട് ഇളവു നല്‍കുന്ന നികുതിസമ്പ്രദായമാണ് നാം പിന്തുടരുന്നത്. മൂന്ന്, നമ്മുടെ ദേശീയവരുമാനത്തിന്റെ നാലിലൊന്നേ നമ്മള്‍ നികുതിയായി പിരിച്ചെടുക്കുന്നുള്ളൂ. മറ്റു വികസിതരാജ്യങ്ങളില്‍ ഇതു 30,35 ശതമാനമാണ്. നാല്, ഇതിലെല്ലാമുപരി അതിഭീമമായ തുകയാണ് നികുതിവെട്ടിച്ച് ഓരോവര്‍ഷവും വിദേശത്തേക്ക് കടത്തിക്കൊണ്ടുപോകുന്നത്. കയറ്റുമതിവിലകള്‍ കുറച്ചുകാണിച്ച് (അണ്‍ഡര്‍ ഇന്‍വോയിസ് നടത്തി) അരലക്ഷംകോടി രൂപവീതമാണ് ഇങ്ങനെ പുറത്തേക്കു പോയത്.
'നോട്ട്‌ലെസ്സ് ഡിജിറ്റല്‍ ഇന്ത്യ'യിലേക്കെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പറയുന്നത്. ഇന്റര്‍നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗുമൊക്കെ എത്രമാത്രം പ്രായോഗികമാവും?
നോട്ട്‌ലെസ്സ് ഡിജിറ്റല്‍ ഇന്ത്യയോടൊന്നും നമുക്ക് എതിര്‍പ്പില്ല. പക്ഷേ, ഇന്ത്യയില്‍ ഭൂരിപക്ഷത്തിനും ഇന്നും ബാങ്ക് അക്കൗണ്ട് ഇല്ല. 34 ശതമാനം പേര്‍ക്കേ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉള്ളൂ. എന്തിന് അക്ഷരം അറിയാത്തവരാണ് 26 ശതമാനവും. 90 ശതമാനം തൊഴിലാളികളും 45 ശതമാനം വരുമാനവും അസംഘടിതമേഖലയില്‍നിന്നാണ്. ഇങ്ങനെയൊരവസ്ഥയില്‍ ഇപ്പോള്‍ രാജ്യത്തെ നോട്ട്‌ലെസ്സ് ആക്കാനാവുമോ? ആവില്ല. സമ്പദ്ഘടനയുടെ നവീകരണവും വികാസവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് ക്യാഷ്‌ലെസ്സ് സമ്പദ്ഘടനയിലേക്കുള്ള പരിണാമം. നോട്ട് റദ്ദാക്കിക്കൊണ്ട് ക്യാഷ്‌ലെസ്സ് ഇക്കോണമിയിലേക്ക് ഏതെങ്കിലും രാജ്യം പോയ ചരിത്രമില്ല.
രാജ്യത്ത് 121 കോടി ജനങ്ങള്‍. 69 ശതമാനം പേര്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്നവര്‍. മൊത്തം ജനതയുടെ 22 ശതമാനം പരമദരിദ്രര്‍. മൊത്തം തൊഴില്‍ ചെയ്യുന്ന പുരുഷന്‍മാരില്‍ 50 ശതമാനം സ്വയംതൊഴില്‍ ചെയ്യുന്നവരും 32 ശതമാനം കാഷ്വല്‍ തൊഴിലാളികളുമാണെന്നാണു കണക്കുകള്‍ പറയുന്നത്. ഇവരോടൊപ്പം കര്‍ഷകത്തൊഴിലാളികളും ചെറുകിടകര്‍ഷകരും അടക്കമുള്ള ദുര്‍ബല വിഭാഗങ്ങളും ഇവരൊക്കെ തങ്ങളുടെ കൂലിയും സമ്പാദ്യവും പണമായി സൂക്ഷിക്കാറാണ് പതിവ്. ഈ വിഭാഗത്തിന്റെ കൈയ്യിലേക്ക് വരുന്ന നോട്ടുകള്‍ അസാധുവാകുമ്പോള്‍ ഇവരുടെ ജീവിതം തകരുകയല്ലേ? ഇവരില്‍ പലര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ പോലുമില്ല. ഈ പാവങ്ങളുടെ നിവൃത്തികേട് എങ്ങിനെയാണ് അഭിസംബോധന ചെയ്യപ്പെടുന്നത്? കേരളത്തിലെ ദുര്‍ബലവിഭാഗങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്?
പാവങ്ങള്‍ നേരിടാന്‍പോകുന്ന പ്രശ്‌നങ്ങള്‍ ഈ പ്രഖ്യാപനം വന്ന ദിവസംതന്നെ ജനങ്ങളെ ജാഗ്രതപ്പെടുത്തിയത് കേരളസര്‍ക്കാരാണ്. ജനങ്ങള്‍ക്ക് ഇത്രയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയെ കണ്ടില്ലെന്നു നടിക്കാനോ ലഘൂകരിച്ചുകാണാനോ അല്ല, തുറന്നെതിര്‍ക്കാന്‍ തന്നെയാണ് കേരളം തയ്യാറായത്. ഈ രാഷ്ട്രീയം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്.
സംസ്ഥാനസര്‍ക്കാരിന് നോട്ട് അച്ചടിക്കാന്‍ അവകാശമില്ലല്ലോ. അതുകൊണ്ട്, ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ട്. എങ്കിലും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും 24000 രൂപവീതമെങ്കിലും എത്തിച്ചുകൊടുക്കുന്നതില്‍ കേരളം വിജയിച്ചു. മറ്റേതെങ്കിലും സംസ്ഥാനത്ത് ഇതു നടന്നതായി എനിക്കറിയില്ല.
ആദ്യദിവസംതന്നെ ഒട്ടനവധി ആശ്വാസനടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നോട്ടുലഭ്യതയുടെ പ്രശ്‌നം കാരണം വൈദ്യുതിച്ചാര്‍ജ്ജും വെള്ളക്കരവും അടക്കമുള്ള വിവിധ സേവനങ്ങളുടെ ചാര്‍ജ്ജുകളും നികുതികളും ഫീസുകളും നവംബര്‍ 30 വരെ പിഴകൂടാതെ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട നികുതികളും ഫീസുകളും കേന്ദ്രം അനുവദിച്ചിരിക്കുന്ന സമയപരിധിവരെ നിരോധിച്ച നോട്ടുകളിലും സ്വീകരിക്കാന്‍ ഉത്തരവിറക്കി. ഇതെല്ലാം ജനങ്ങളെയും അറിയിച്ചു. സഹകരണബാങ്കുകളില്‍നിന്ന് ജനങ്ങള്‍ എടുത്ത വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. ജപ്തിനടപടികള്‍ നിര്‍ത്തിവയ്പിച്ചു.
കെഎസ്എഫ്ഇയും നവംബര്‍ 30 വരെ വിവിധ ആശ്വാസനടപടികള്‍ പ്രഖ്യാപിച്ചു. ഈ കാലയളവില്‍ ചിട്ടിത്തവണ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ അടയ്‌ക്കേണ്ട വീതപ്പലിശ പിടിക്കില്ല. ചിട്ടിത്തവണ അടയ്ക്കുന്നതില്‍ ഈ കാലയളവില്‍ വീഴ്ച വരുത്തിയാല്‍ പലിശയും ഈടാക്കില്ല. വായ്പാപദ്ധതികളിന്മേലുള്ള പിഴപ്പലിശയ്ക്കും ഇളവുണ്ടാകും. വിവിധ ആനുകൂല്യങ്ങളോടെ പ്രഖ്യാപിച്ച പൊന്നോണച്ചിട്ടിയുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി. കെ.എസ്.എഫ്.ഇ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ചിട്ടിലേലങ്ങള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
അസംഘടിതമേഖലയിലെ തോട്ടം തൊഴിലാളികള്‍ക്കും മറ്റും കളക്ടര്‍ വഴി വേതനം നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കി. മിക്ക വകുപ്പുകളും സമാനമായ ആശ്വാസനടപടികള്‍ പ്രഖ്യാപിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം മുമ്പേ ഇത്തരം ആശ്വാസനടപടികള്‍ കൈക്കൊണ്ടത് കേരളമാണ്.
ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ കൈക്കൊണ്ട നടപടികള്‍ കൂടാതെ എന്തെങ്കിലും ഇടപെടലുകള്‍ നടത്തുകയുണ്ടായോ?
ഏറ്റവുമാദ്യം പ്രശ്‌നത്തില്‍ ഇടപെടുകയും വസ്തുനിഷ്ഠമായി കാര്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തത് നമ്മള്‍തന്നെയാണ്. നവംബര്‍ 10നുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ഞാനും കത്തയച്ചു. കേന്ദ്രം 500ന്റെയും 1000ന്റെയും നോട്ടുകള്‍ നിരോധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനജീവിതവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും സ്തംഭിക്കാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു ഇത്. അന്നുതന്നെ റിസര്‍വ്വ് ബാങ്ക് അധികൃതരുമായി ധനവകുപ്പിന്റെയും സഹകരണവകുപ്പിന്റെയും സെക്രട്ടറിമാര്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു. സഹകരണബാങ്കുകളുടെ കാര്യത്തില്‍ റിസര്‍വ്വ് ബാങ്ക് ചില ഇളവുകള്‍ അനുവദിച്ചെങ്കിലും സംസ്ഥാനം ആവശ്യപ്പെട്ട മറ്റുകാര്യങ്ങളില്‍ മറുപടി ലഭിച്ചിട്ടില്ല. |
തീര്‍ച്ചയായും. ഏറ്റവുമാദ്യം പ്രശ്‌നത്തില്‍ ഇടപെടുകയും വസ്തുനിഷ്ഠമായി കാര്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തത് നമ്മള്‍തന്നെയാണ്. നവംബര്‍ 10നുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ഞാനും കത്തയച്ചു. കേന്ദ്രം 500ന്റെയും 1000ന്റെയും നോട്ടുകള്‍ നിരോധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനജീവിതവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും സ്തംഭിക്കാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു ഇത്. അന്നുതന്നെ റിസര്‍വ്വ് ബാങ്ക് അധികൃതരുമായി ധനവകുപ്പിന്റെയും സഹകരണവകുപ്പിന്റെയും സെക്രട്ടറിമാര്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു. സഹകരണബാങ്കുകളുടെ കാര്യത്തില്‍ റിസര്‍വ്വ് ബാങ്ക് ചില ഇളവുകള്‍ അനുവദിച്ചെങ്കിലും സംസ്ഥാനം ആവശ്യപ്പെട്ട മറ്റുകാര്യങ്ങളില്‍ മറുപടി ലഭിച്ചിട്ടില്ല.
നിരോധിച്ച നോട്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അവരുടെ അംഗങ്ങളായ ഉപഭോക്താക്കളില്‍നിന്ന് അവരെ തിരിച്ചറിയാന്‍ കഴിയുന്ന (KYC compliant) അക്കൗണ്ടുകളില്‍ സ്വീകരിക്കാം എന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചിരുന്നു. പ്രാഥമികസഹകരണസംഘങ്ങള്‍ക്കും ഈ നോട്ടുകള്‍ അവരുടെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനായി സ്വീകരിക്കാം. മുന്‍കൂര്‍ അറിയിപ്പോടെ ഈ കറന്‍സികള്‍ ഈ സ്ഥാപനങ്ങള്‍ക്ക് അവരുടെ ബാങ്കുകളില്‍ നിക്ഷേപിക്കുകയും ചെയ്യാം. എന്നാല്‍, ഈ നോട്ടുകള്‍ മാറ്റി വേറെ തുകയുടെ നോട്ടുകള്‍ നല്‍കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ല!
നിരോധിച്ച നോട്ടുകള്‍ മാറ്റിനല്‍കാന്‍ ജില്ലാസഹകരണബാങ്കുകളെക്കൂടി അനുവദിക്കണം എന്നു സംസ്ഥാനം ഈ കത്തില്‍ ആവശ്യപ്പെട്ടു. ഈ പ്രവര്‍ത്തനം സുഗമമാക്കാന്‍ മതിയായ തുക ബാങ്കുകളില്‍നിന്നു പിന്‍വലിക്കാന്‍ സഹകരണസ്ഥാപനങ്ങളെ അനുവദിക്കുകയും വേണം. അംഗങ്ങളുടെ 75,000 കോടി രൂപ നിക്ഷേപമുള്ള സഹകരണസ്ഥാപനങ്ങള്‍ സംസ്ഥാനത്തെ കൃഷി, ചില്ലറവ്യാപാര സമ്പദ്‌സംവിധാനത്തിന്റെ നട്ടെല്ലാണ് എന്നതും ഓര്‍മ്മപ്പെടുത്തി.
സംസ്ഥാനട്രഷറിക്ക് പ്രത്യേക ഇളവുകളും സൗകര്യങ്ങളും അനുവദിച്ചില്ലെങ്കില്‍ ട്രഷറിപ്രവര്‍ത്തനവും നിശ്ചലമാകും. നിയന്ത്രണം വന്നതുമുതല്‍ അടിയന്തരകാര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പരിമിതമായ തുകയേ ബാങ്കുകള്‍ ട്രഷറികള്‍ക്ക് ഇമ്പ്രസ്റ്റ് അഡ്വാന്‍സായി അനുവദിച്ചുള്ളൂ. എന്നാല്‍, ട്രഷറിയിലൂടെ നടക്കേണ്ട എല്ലാ ഇടപാടുകളും തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനസംവിധാനം തകരുമെന്ന് കത്തുകളില്‍ മുഖ്യമന്ത്രിയും ഞാനും അന്നേ മുന്നറിയിപ്പു നല്‍കി.
സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസ് കോര്‍പ്പറേഷനുകള്‍, ശ്മശാനങ്ങള്‍, പാല്‍ ബൂത്തുകള്‍, കണ്‍സ്യൂമര്‍ സഹകരണസംഘങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെ നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് ഇടപാടുനടത്താന്‍ അനുവദിക്കുന്നതായി പ്രധാനമന്ത്രി സംസ്ഥാനത്തിനയച്ച കത്തില്‍ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച റിസര്‍വ്വ് ബാങ്കിന്റെ സര്‍ക്കുലറില്‍ ഇക്കാര്യം വ്യവസ്ഥ ചെയ്തിട്ടില്ല. ഒരുദിവസം 10,000 രൂപയ്ക്കുവരെയേ ചെറിയതുകയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഈ സ്ഥാപനങ്ങളെ അനുവദിക്കൂ! ആ നിയന്ത്രണം നീക്കി അവരുടെ യഥാര്‍ത്ഥ ആവശ്യത്തിനനുസരിച്ചു പിന്‍വലിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു നമ്മുടെ മറ്റൊരാവശ്യം. അല്ലെങ്കില്‍ ഈ പ്രവര്‍ത്തനം നിര്‍വ്വഹിക്കാനാവില്ല. അതു കഴിയില്ലെങ്കില്‍, തുക സംസ്ഥാനട്രഷറിയില്‍ അടയ്ക്കാന്‍ അവരെയും അത് ബാങ്കില്‍ നിക്ഷേപിക്കാന്‍ ട്രഷറിയെയും അനുവദിക്കണമെന്ന ബദല്‍നിര്‍ദ്ദേശവും സംസ്ഥാനം മുന്നോട്ടുവച്ചു. ഒന്നും അംഗീകരിക്കാന്‍ പോയിട്ട്, പരിഗണിക്കാന്‍ പോലും കേന്ദ്രം തയ്യാറായിരുന്നില്ല.
നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കാന്‍ മേല്‍പറഞ്ഞ സ്ഥാപനങ്ങള്‍ക്ക് ആദ്യം അനുവദിച്ച സമയപരിധി നവംബര്‍ 11 വരെ ആയിരുന്നല്ലോ. ഇത് കേന്ദ്രം ആഗ്രഹിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ സാധാരണനിലയില്‍ ആകാന്‍ മതിയാവില്ല എന്ന് അന്നേ കേരളം പറഞ്ഞതാണ്. അന്ന് അതൊന്നും കേട്ടില്ല. എന്നാല്‍, പിന്നീട് അവര്‍ക്ക് സ്വയം ഇത് പലതും ചെയ്യേണ്ടിവന്നു.
കേന്ദ്രം അനുമതി നല്‍കിയ സ്ഥാപനങ്ങള്‍ക്ക് പുറമെ, വൈദ്യുതി ബോര്‍ഡ്, ജലവിതരണം പോലുള്ള പൊതുസേവനങ്ങള്‍, ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനും ഫിനാന്‍ഷ്യല്‍ എന്റര്‍െ്രെപസും പോലുള്ള സര്‍ക്കാര്‍ ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഈ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കണം എന്നതും ആദ്യം ചെവിക്കൊണ്ടില്ല. പിന്നെ പൊതുസേവനങ്ങള്‍ക്കുള്ള ചാര്‍ജ്ജുകള്‍ പഴയ കറന്‍സിയില്‍ സ്വീകരിക്കാന്‍ കേന്ദ്രം സ്വയം നിര്‍ബ്ബന്ധിതരായി. വാസ്തവത്തില്‍ കേന്ദ്രത്തിന് കുറെയെങ്കിലും പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങളായിരുന്നു നമ്മുടേത്. എന്നാല്‍, രാജ്യത്തിനുവേണ്ടി എന്തോ ഭയങ്കര കാര്യം ചെയ്തിരിക്കുകയാണ് എന്ന ധാര്‍ഷ്ട്യംകൊണ്ടും അന്ധമായ രാഷ്ട്രീയം കൊണ്ടും തക്കസമയത്ത് അവ സ്വീകരിക്കാതിരുന്നത് അവരുടെതന്നെ സ്ഥിതി കൂടുതല്‍ പരുങ്ങലില്‍ ആക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറി പ്രവര്‍ത്തനങ്ങളെ ഈ നടപടി എങ്ങിനെയാണ് ബാധിച്ചിരിക്കുന്നത്?
സംസ്ഥാനട്രഷറിക്ക് പ്രത്യേക ഇളവുകളും സൗകര്യങ്ങളും അനുവദിച്ചില്ലെങ്കില്‍ ട്രഷറി പ്രവര്‍ത്തനവും നിശ്ചലമാകുമെന്ന് പറയേണ്ടല്ലോ. വികസനക്ഷേമകാര്യങ്ങള്‍ക്കും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പണം നല്‍കേണ്ടത് ട്രഷറിവഴിയാണല്ലോ. നിയന്ത്രണം വന്നതുമുതല്‍ അടിയന്തര കാര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പരിമിതമായ തുകയേ ബാങ്കുകള്‍ ട്രഷറികള്‍ക്ക് ഇമ്പ്രസ്റ്റ് അഡ്വാന്‍സായി അനുവദിച്ചുള്ളൂ. എന്നാല്‍, ട്രഷറിയിലൂടെ നടക്കേണ്ട എല്ലാ ഇടപാടുകളും തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാന സംവിധാനം തകരുമെന്ന് കത്തുകളില്‍ മുഖ്യമന്ത്രിയും ഞാനും അന്നേ മുന്നറിയിപ്പു നല്‍കി. പക്ഷേ അനുവദിച്ചില്ല.
ട്രഷറിയും ജനങ്ങളുമായി നേരിട്ടുബന്ധപ്പെടുന്നത് ശമ്പളത്തിന്റെയും പെന്‍ഷന്റെയും കാര്യത്തിലാണ്. ശമ്പളദിവസം അടുക്കുന്തോറും ശമ്പളവും പെന്‍ഷനും വാങ്ങുന്നവര്‍ സ്വാഭാവികമായും ആശങ്കാലുക്കളായി. കച്ചവടവും വില്‍പനനികുതിവരവും മറ്റ് വരുമാനങ്ങളുമൊക്കെ കുറയുന്നതിനാല്‍ ട്രഷറിയില്‍ പണമുണ്ടാകുമോ എന്നതായിരുന്നു അവരുടെ ഉല്‍ക്കണ്ഠ. എന്നാല്‍ ഇത് മനസിലാക്കിയപ്പോള്‍ത്തന്നെ, നവംബര്‍ 17ന് പത്രസമ്മേളനം വിളിച്ച് ഞാന്‍ പറഞ്ഞു, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തെ ഇത് ഒരുതരത്തിലും ബാധിക്കില്ല എന്ന്. ശമ്പളത്തിനും പെന്‍ഷനുമുള്ള പണം ട്രഷറിയിലുണ്ട്. ട്രഷറിയില്‍ കോര്‍ ബാങ്കിങ് ഏര്‍പ്പെടുത്തിയതിനാല്‍ ബില്ലുകള്‍ പാസാക്കി അവരവരുടെ ട്രഷറി അക്കൗണ്ടിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ പതിവുപോലെ മാറ്റും എന്നും അറിയിച്ചു. പക്ഷേ, കേന്ദ്രത്തിന്റെ നിയന്ത്രണം ഉള്ളതിനാല്‍ ബാങ്കില്‍നിന്നായാലും ട്രഷറിയില്‍നിന്നായാലും ആഴ്ചയില്‍ 24,000 രൂപവീതമേ ജീവനക്കാര്‍ക്കു പിന്‍വലിക്കാന്‍ കഴിയൂ. അതായിരിക്കും അവര്‍ അഭിമുഖീകരിക്കാന്‍പോകുന്ന പ്രശ്‌നം എന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. അതിനനുസരിച്ചു കാര്യങ്ങള്‍ ക്രമീകരിക്കാനും മറ്റു സംസ്ഥാനങ്ങളില്‍ കണ്ടതുപോലുള്ള തിക്കും തിരക്കും പരിഭ്രാന്തിയും ഒഴിവാക്കാനും ഇതുമൂലം ജനങ്ങള്‍ക്ക് കഴിഞ്ഞു. ഈ രീതിയില്‍ പതിവുപോലെ കൃത്യമായി ശമ്പളം എല്ലാവര്‍ക്കും പൂര്‍ണ്ണമായിത്തന്നെ പാസാക്കി നല്‍കി. അത് അവരുടെ അക്കൗണ്ടുകളില്‍ യഥാസമയം എത്തി. എന്നാല്‍, അത് പിന്‍വലിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിയന്ത്രണം അവരെ വലച്ചു. നമ്മള്‍ കാലേകൂട്ടി ആവശ്യപ്പെടുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിട്ടും ഇളവ് അനുവദിച്ചുമില്ല, അവര്‍ നിശ്ചയിച്ച 24000 വീതമെങ്കിലും പിന്‍വലിക്കാനുള്ള നോട്ടുകള്‍ എത്തിച്ചുമില്ല.
സര്‍ക്കാരിന് ലഭിക്കേണ്ട നികുതികളില്‍ കറന്‍സി നോട്ടിലെ അനിശ്ചിതത്വം കാരണം ഇടിവുണ്ടായിട്ടുണ്ടോ? നികുതിപിരിവുകള്‍ സ്തംഭനത്തിലാവുമ്പോള്‍ സ്വാഭാവികമായും ട്രഷറിവഴിയുള്ള ക്രയവിക്രയങ്ങളെ ബാധിക്കില്ലേ?
ചെറുകിട ഉല്‍പാദനമേഖലയില്‍ പൂര്‍ണ്ണസ്തംഭനമാണ്. അത് പ്ലാന്റേഷന്‍ മേഖലയിലേക്കുകൂടി ബാധിക്കുകയാണ്. അവിടെ ശമ്പളം ആഴ്ചക്കണക്കില്‍ ആയതിനാല്‍ തുടക്കത്തിലേതന്നെ പ്രതിസന്ധിയിലാണ്. അത് കൊടിയ പട്ടിണിക്ക് വഴിതുറന്നിരിക്കുന്നു. കെട്ടിടനിര്‍മ്മാണരംഗത്തും തളര്‍ച്ച ബാധിച്ചു. പലരംഗത്തും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉടലെടുത്തുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ മൊത്തവരുമാനം 25 ശതമാനമെങ്കിലും ഇടിയും. ഡിസംബര്‍ മുതലാണ് ഇതു പ്രതിഫലിക്കുക. ഡിസംബര്‍ ആദ്യം നല്‍കേണ്ട ശമ്പളവും പെന്‍ഷനും സാധാരണപോലെ വിതരണം ചെയ്‌തെങ്കിലും ഡിസംബര്‍ രണ്ടാംപകുതിയില്‍ ഉത്സവസീസണില്‍ കാലേകൂട്ടി നല്‍കാന്‍ ഉദ്ദേശിച്ചിരിക്കുന്ന ക്ഷേമപ്പെന്‍ഷനുകള്‍ക്ക് പണമില്ലാതെവരും. ഇതിന് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വായ്പ കേന്ദ്രം നല്‍കേണ്ടിവരും. ഇതു നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. |
നികുതികളില്‍ ഇടിവുണ്ട്. ഡിസംബര്‍ മുതലാണ് അത് ട്രഷറിയില്‍ പ്രതിഫലിക്കുക. നവംബറില്‍ പിരിക്കുന്ന നികുതി ട്രഷറിയില്‍ എത്തുന്നത് അപ്പോഴാണ്. നവംബര്‍ 9 മുതലേ രജിസ്‌റ്റ്രേഷന്‍ ഏതാണ്ട് നിലച്ചു. ആ വരവില്‍ നല്ല കുറവുണ്ടായിക്കൊണ്ടിരിക്കുന്നു. വിവിധ ഫീസുകള്‍, കെ.എസ്.എഫ്.ഇ. ചിട്ടി അടവ് തുടങ്ങിയ ഇനങ്ങളിലും നല്ല കുറവുണ്ടാകും. ചില്ലറവ്യാപാരമേഖലയിലടക്കം കച്ചവടം ഇല്ലാത്തതാണ് മറ്റൊരു പ്രധാനപ്രശ്‌നം. അതിനാല്‍ വില്‍പനനികുതിയില്‍ വലിയ ഇടിവുണ്ടാകുന്നു. നികുതിപിരിവില്‍ നേരത്തേ പ്രതീക്ഷിച്ചത് 19 ശതമാനം വളര്‍ച്ചയാണ് എത്ര വളര്‍ച്ച ഉണ്ടാകുമെന്നത് ഇപ്പോള്‍ കണക്കാക്കാന്‍ കഴിയില്ല. അത് മുന്നില്‍ക്കണ്ട് വില്‍പനനികുതി പരമാവധി ഖജനാവില്‍ എത്തിക്കാന്‍ പ്രത്യേക മിഷന്‍തന്നെ സര്‍ക്കാര്‍ നടപ്പാക്കുകയാണ്. പെട്രോളിയം കമ്പനികളും ബിവറേജസ് കോര്‍പ്പറേഷനും മറ്റും അടയ്ക്കുന്ന നികുതിയുടെ കാര്യവും പറയാനാവില്ല. ഒരാഴ്ചത്തെ ലോട്ടറി നിര്‍ത്തിവച്ചതിന്റെ വിറ്റുവരവില്‍ത്തന്നെ 300 കോടി രൂപ കുറവുവരും.
ഇതെല്ലാം കാരണം യഥാര്‍ത്ഥത്തില്‍ കിട്ടേണ്ട 4000 കോടിരൂപയുടെ മാസവരുമാനം 2000 കോടി രൂപയായി കുറഞ്ഞേക്കും. ഇതിനുപുറമെയാണ് മൊത്തം ഉല്‍പാദനത്തിന്റെ 35 ശതമാനം വരുന്ന ഗള്‍ഫ് പണത്തിന്റെ വരവ് നിലച്ചത്. പ്രവാസികള്‍ എന്തുറപ്പില്‍ പണം അയയ്ക്കും?
ചെറുകിട ഉല്‍പാദനമേഖലയില്‍ പൂര്‍ണ്ണസ്തംഭനമാണ്. അത് പ്ലാന്റേഷന്‍ മേഖലയിലേക്കുകൂടി ബാധിക്കുകയാണ്. അവിടെ ശമ്പളം ആഴ്ചക്കണക്കില്‍ ആയതിനാല്‍ തുടക്കത്തിലേതന്നെ പ്രതിസന്ധിയിലാണ്. അത് കൊടിയ പട്ടിണിക്ക് വഴിതുറന്നിരിക്കുന്നു. കെട്ടിടനിര്‍മ്മാണരംഗത്തും തളര്‍ച്ച ബാധിച്ചു. പലരംഗത്തും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉടലെടുത്തുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ മൊത്തവരുമാനം 25 ശതമാനമെങ്കിലും ഇടിയും. ഡിസംബര്‍ മുതലാണ് ഇതു പ്രതിഫലിക്കുക. ഡിസംബര്‍ ആദ്യം നല്‍കേണ്ട ശമ്പളവും പെന്‍ഷനും സാധാരണപോലെ വിതരണം ചെയ്‌തെങ്കിലും ഡിസംബര്‍ രണ്ടാംപകുതിയില്‍ ഉത്സവസീസണില്‍ കാലേകൂട്ടി നല്‍കാന്‍ ഉദ്ദേശിച്ചിരിക്കുന്ന ക്ഷേമപ്പെന്‍ഷനുകള്‍ക്ക് പണമില്ലാതെവരും. ഇതിന് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വായ്പ കേന്ദ്രം നല്‍കേണ്ടിവരും. ഇതു നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്.
ഇതിനുപുറമേയാണ് സഹകരണമേഖലയില്‍ കേന്ദ്രനടപടി സൃഷ്ടിച്ച പ്രതിസന്ധി. കള്ളപ്പണം ഇഷ്ടംപോലെ വെളുപ്പിച്ചുകൊടുക്കുന്ന പുതുതലമുറബാങ്കുകളെയും സഹകരണമേഖലയുടെ പലമടങ്ങ് വലിപ്പമുള്ള നിക്ഷേപങ്ങളുള്ള മറ്റു വാണിജ്യബാങ്കുകളെയും വെറുതെ വിട്ടിട്ട് സഹകരണബാങ്കുകളില്‍ നിറയെ കള്ളപ്പണമാണെന്ന് പ്രചാരണം അഴിച്ചുവിട്ട കേരളവിരുദ്ധരും ജനവിരുദ്ധരുമായ ഒരുവിഭാഗം വ്യക്തികള്‍, ജനങ്ങളെ പരിഭ്രാന്തിയിലാഴത്തി. കള്ളപ്പണം വെളുപ്പിക്കാനുള്ള എല്ലാ മാര്‍ഗ്ഗവും തുറന്നിട്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരും ഇതിന്റെ ഭാഗമായി.
പ്രാഥമിക സഹകരണസംഘങ്ങളെ വ്യക്തിയെപ്പോലെയാണ് റിസര്‍വ്വ് ബാങ്ക് പരിഗണിക്കുന്നത്. സംഘത്തിന് 20000 രൂപവരെയേ ഒരാഴ്ച പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. സഹകരണബാങ്കുകളില്‍ അക്കൗണ്ടെടുത്തവര്‍ എന്തുചെയ്യും? സംസ്ഥാനസര്‍ക്കാര്‍ ഈ പ്രതിസന്ധി മറികടക്കാന്‍ എന്തെങ്കിലും ബദലുകള്‍ മുന്നോട്ടുവെക്കുന്നുണ്ടോ?
കേരളം അഭിമുഖീകരിച്ച സവിശേഷപ്രശ്‌നം ആയിരുന്നു സഹകരണമേഖലയിലേത്. കേവലം നിക്ഷേപ വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം, മാവേലി സ്‌റ്റോറും നീതി മെഡിക്കല്‍ ഷോപ്പും മുതല്‍ പാലുല്‍പാദനവും കയര്‍ വ്യവസായവും കശുവണ്ടി വ്യവസായവും, എന്തിന് വസ്ത്രവ്യവസായവും ഐറ്റി വ്യവസായവും റോഡ്, കെട്ടിട നിര്‍മ്മാണവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യസേവന സംരംഭങ്ങളും വരെ നടത്തി ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലും ജീവിതവും സമാശ്വാസവും പകരുന്ന ഒരു വലിയ പ്രസ്ഥാനമാണ് സഹകരണമേഖല. ചുരുക്കത്തില്‍ കേരളത്തിന്റെ പൊതുവിലും ഗ്രാമീണമേഖലയുടെ വിശേഷിച്ചും നട്ടെല്ല്.
അത് തകര്‍ന്നാല്‍ കേരളം തകര്‍ന്നു എന്നാണര്‍ത്ഥം. അതുകൊണ്ടാണ് സര്‍ക്കാര്‍ ആ പ്രശ്‌നത്തില്‍ ശക്തമായി ഇടപെട്ടത്. കേന്ദ്രത്തിന് കത്തയയ്ക്കുകയും നേരിട്ടുപോയി പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കാണുകയുമൊക്കെ ചെയ്തിട്ടും നിഷേധനിലപാട് തുടര്‍ന്ന സാഹചര്യത്തിലാണ് ട്രഷറിക്കും സഹകരണബാങ്കുകള്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍തന്നെ സത്യഗ്രഹം ഇരിക്കാന്‍ നിര്‍ബ്ബന്ധിതരായത്. ധനപ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാസമ്മേളനം ചേര്‍ന്നു. ബിജെപി അംഗം ഒഴികെ എല്ലാവരുടെയും പിന്തുണയോടെ പ്രമേയം പാസാക്കി. സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തു. സര്‍വ്വകക്ഷിസംഘം കേന്ദ്രത്തിലേക്കു പോകാനും പ്രധാനമന്ത്രിയെ കാണാനും തീരുമാനിച്ചു. എന്നാല്‍ സന്ദര്‍ശനാനുമതി നിഷേധിച്ച് രാജ്യത്തിന്റെ ഫെഡറല്‍ അടിത്തറയെത്തന്നെ പ്രധാനമന്ത്രി അപമാനിച്ചു.
നമ്മുടെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിച്ചില്ലെന്നു മാത്രമല്ല, കേന്ദ്രവും കേരളത്തിലെ ബിജെപിയും സഹകരണമേഖലയ്‌ക്കെതിരെ കള്ളപ്പണ ആരോപണവും ദുഷ്പ്രചാരണങ്ങളും സംഘടിപ്പിച്ച് ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിക്കുകയായിരുന്നു. ബാങ്കുകളിലെപ്പോലെ 24000 രൂപവച്ചുപോലും പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല എന്നതുമാത്രമല്ല, തങ്ങളുടെ നിക്ഷേപംതന്നെ നഷ്ടമാകുമോ എന്ന ഭീതിപോലും ഇക്കൂട്ടര്‍ ജനങ്ങളില്‍ വളര്‍ത്തി.
സഹകരണബാങ്കുകളിലെ നിക്ഷേപകരെക്കൊണ്ട് അവരുടെ നിക്ഷേപം വാണിജ്യബാങ്കുകളിലേക്കു മാറ്റിക്കാനുള്ള ആസൂത്രിതനീക്കവും ഇതിനിടയില്‍ ഉണ്ടായി. അതിന് അവസരം ഒരുക്കി സഹകരണബാങ്കുകള്‍ പൂട്ടിക്കുക എന്ന ഉദ്ദേശ്യമാണ് റിസര്‍വ്വ് ബാങ്കിനും കേന്ദ്രത്തിനും ഉണ്ടായിരുന്നത്. കേന്ദ്രത്തിന്റെ ഉദാരവല്‍ക്കരണ താല്‍പര്യങ്ങള്‍ക്ക് സഹകരണമേഖല തടസമാണ് എന്നതിനാല്‍ അതിനെ ഇല്ലാതാക്കാന്‍ തക്കം പാര്‍ത്തിരുന്ന ഇവര്‍ ഇത് ഒരു അവസരമാകുകയായിരുന്നു. പുരയ്ക്കു തീപിടിക്കുമ്പോള്‍ വാഴ വെട്ടുക എന്ന നയം.
സഹകരണമേഖലയുടെ വിശ്വാസ്യത ചോര്‍ന്നുപോകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ ചെയ്യാനാണ് ആലോചിക്കുന്നത്?
സംസ്ഥാന, ജില്ലാ സഹകരണബാങ്കുകളുടെ ഭാരവാഹികളുടെ യോഗം വിളിച്ചുചേര്‍ത്ത് പരിഹാരം ആലോചിച്ചു. ജപ്തിനടപടികള്‍ നിര്‍ത്തിവച്ചു. വായ്പകള്‍ക്കു മോറട്ടോറിയം അടക്കം നിരവധി ആശ്വാസങ്ങള്‍ പ്രഖ്യാപിച്ചു. വാണിജ്യബാങ്കുകളില്‍നിന്ന് 24,000 രൂപയേ പിന്‍വലിക്കാനാകൂ. എന്നാല്‍, സഹകരണബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് പരിധിയില്ലാതെ അവരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള വഴി തുറക്കുന്ന കര്‍മ്മപദ്ധതി ജില്ലാബാങ്കുകളും സഹകരണബാങ്കുകളും ചേര്‍ന്ന് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ, പ്രാഥമിക സഹകരണബാങ്കുകളിലെ പണം അവര്‍ അത് നിക്ഷേപിച്ചിരിക്കുന്ന ജില്ലാബാങ്കുകള്‍ വഴി നിക്ഷേപകര്‍ക്ക് ലഭ്യമാക്കാനുള്ള പരിപാടികളും ആലോചിച്ചു. ഇതിന് ആവശ്യമായ കറന്‍സി ജില്ലാബാങ്കുകളില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കാര്യമായ വരുമാനമുള്ള ദേവസ്വം ബോര്‍ഡും ബിവറേജസ് കോര്‍പ്പറേഷനും പോലുള്ള സര്‍ക്കാര്‍സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാബാങ്കുകളിലേക്ക് മാറ്റാനുള്ള ആലോചനയും സര്‍ക്കാര്‍ തുടങ്ങി. ഏറ്റവും വിശ്വസിക്കാവുന്ന സ്ഥാപനങ്ങളാക്കി സഹകരണബാങ്കുകളെ മാറ്റിത്തീര്‍ക്കുകയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ലക്ഷ്യം. |
ദിവസങ്ങള്‍ക്കകം സംസ്ഥാന, ജില്ലാ സഹകരണബാങ്കുകളുടെ ഭാരവാഹികളുടെ യോഗം വിളിച്ചുചേര്‍ത്ത് പരിഹാരം ആലോചിച്ചു. ജപ്തിനടപടികള്‍ നിര്‍ത്തിവച്ചു. വായ്പകള്‍ക്കു മോറട്ടോറിയം അടക്കം നിരവധി ആശ്വാസങ്ങള്‍ പ്രഖ്യാപിച്ചു. വാണിജ്യബാങ്കുകളില്‍നിന്ന് 24,000 രൂപയേ പിന്‍വലിക്കാനാകൂ. എന്നാല്‍, സഹകരണബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് പരിധിയില്ലാതെ അവരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള വഴി തുറക്കുന്ന കര്‍മ്മപദ്ധതി ജില്ലാബാങ്കുകളും സഹകരണബാങ്കുകളും ചേര്‍ന്ന് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ, പ്രാഥമിക സഹകരണബാങ്കുകളിലെ പണം അവര്‍ അത് നിക്ഷേപിച്ചിരിക്കുന്ന ജില്ലാബാങ്കുകള്‍ വഴി നിക്ഷേപകര്‍ക്ക് ലഭ്യമാക്കാനുള്ള പരിപാടികളും ആലോചിച്ചു. ഇതിന് ആവശ്യമായ കറന്‍സി ജില്ലാബാങ്കുകളില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കാര്യമായ വരുമാനമുള്ള ദേവസ്വം ബോര്‍ഡും ബിവറേജസ് കോര്‍പ്പറേഷനും പോലുള്ള സര്‍ക്കാര്‍സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാബാങ്കുകളിലേക്ക് മാറ്റാനുള്ള ആലോചനയും സര്‍ക്കാര്‍ തുടങ്ങി. ഏറ്റവും വിശ്വസിക്കാവുന്ന സ്ഥാപനങ്ങളാക്കി സഹകരണബാങ്കുകളെ മാറ്റിത്തീര്‍ക്കുകയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ലക്ഷ്യം.
ഇതൊക്കെ ചെയ്തിട്ടും സഹകരണമേഖലയിലെ നിക്ഷേപകരില്‍ ആശങ്ക പടരുന്നു എന്നു മനസിലായതോടെ അത് ലഘൂകരിക്കാന്‍ സംസ്ഥാനത്ത് സഹകരണബാങ്കുകളിലെ മുഴുവന്‍ നിക്ഷേപത്തിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ഇങ്ങനെയെല്ലാം സഹകരണമേഖലയെ സംരക്ഷിക്കാനും ജനങ്ങളിലെ ആശങ്ക അകറ്റാനുമുള്ള നടപടികളാണു കേരളസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
'കിഫ്ബി'യുടെ ഭാവിയെ ഇന്നത്തെ അവസ്ഥയില്‍ എങ്ങിനെയാണ് നോക്കിക്കാണുന്നത്?
കിഫ്ബിയുടെ പ്രവര്‍ത്തനത്തെ ഇത്തരം നടപടികള്‍ പ്രതികൂലമായി ബാധിക്കില്ലെന്നാണ് കരുതുന്നത്. ഒന്ന്, പലിശ കുറയും. രണ്ട്, ബാങ്കുകളില്‍ വലിയതോതില്‍ ഡെപ്പോസിറ്റ് ഉണ്ടാകും. അതുമൂലം കിഫ്ബിയുടെ ബോണ്ടുകള്‍ വില്‍ക്കുന്നതിന് പ്രയാസമുണ്ടാവില്ല.
രാജ്യമാകെ 2.20 ലക്ഷം എടിഎമ്മുകളാണുള്ളത്. എസ് ബി ഐ ഗ്രൂപ്പിന് രാജ്യത്താകെയുള്ള 55,000 എടിഎമ്മുകളില്‍ 29,176 എണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു എന്നാണു പറയുന്നത്. ഈ എടിഎമ്മുകളിലൂടെ രാജ്യത്തെ കോടിക്കണക്കായ ജനതയുടെ സാമ്പത്തികാവശ്യങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമോ?
ഇന്ത്യയിലെ എറ്റിഎമ്മുകളില്‍ നല്ലൊരു പങ്ക് ഇപ്പോഴും പ്രവര്‍ത്തനക്ഷമം ആയിട്ടില്ല. എറ്റിഎമ്മുകളില്‍ സിംഹഭാഗവും നഗരങ്ങളിലാണ്. ഗ്രാമപ്രദേശത്ത് എന്തെങ്കിലും സമാശ്വാസം നല്‍കാന്‍ ഇവ പര്യാപ്തമല്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും ഗ്രാമങ്ങളിലാണല്ലോ ജീവിക്കുന്നത്.
തമിഴ്‌നാട്ടില്‍ പനീര്‍ശെല്‍വം അക്കൗണ്ടില്‍ പണമിട്ടുകൊടുക്കുന്നു, കേരളത്തില്‍ ഡോ. തോമസ് ഐസക് പണം നല്‍കാതെ പരിഭ്രാന്തി പരത്തുന്നു എന്നാണു സംഘികള്‍ പ്രചരിപ്പിക്കുന്നത്. താങ്കളെ മോശപ്പെട്ട രീതിയില്‍ ആക്രമിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രചരണത്തെ എങ്ങിനെയാണ് കാണുന്നത്?
(ചിരിക്കുന്നു.) അത് ഒറ്റദിവസംകൊണ്ടു പൊളിഞ്ഞില്ലേ? അവര്‍ നുണകള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നവരും ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി മുതലെടുപ്പു നടത്തുന്നവരും ആണെന്ന് ഒരിക്കല്‍ക്കൂടി ജനങ്ങള്‍ക്കു ബോദ്ധ്യമായി. കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ ഓരോരുത്തരും എവിടൊക്കെ നില്‍ക്കുന്നുവെന്നും വെളിപ്പെട്ടു.
എങ്കിലും ആരെങ്കിലും ഇപ്പോഴും അങ്ങനെ ധരിച്ചുവച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി ഒരിക്കല്‍ക്കൂടി വിശദീകരിക്കാം. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അക്കൗണ്ടുകളിലേക്ക് ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രവൃത്തിദിവസങ്ങളിലായി പണം കൈമാറുകയാണു മുമ്പുമുതലേയുള്ള രീതി. അവിടെനിന്ന് അവര്‍ ആവശ്യാനുസരണം പിന്‍വലിക്കും. അഞ്ചരലക്ഷം ശമ്പളയക്കൗണ്ടുകള്‍ വാണിജ്യബാങ്കുകളിലാണ്. നാലരലക്ഷം വരുന്ന പെന്‍ഷന്‍ശമ്പള അക്കൗണ്ടുകള്‍ ട്രഷറിയിലും. എന്നാല്‍, പണം പിന്‍വലിക്കണമെങ്കില്‍ ബാങ്കിലായാലും ട്രഷറിയിലായാലും കറന്‍സി റിസര്‍വ്വ് ബാങ്ക് നല്‍കണം.
ഈ മാസവും ഇവര്‍ക്കെല്ലാം ശമ്പളവും പെന്‍ഷനും പൂര്‍ണ്ണമായും നല്‍കാന്‍ വേണ്ട പണം സര്‍ക്കാരിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു. പതിവുപോലെ പണം ബന്ധപ്പെട്ട അക്കൗണ്ടുകളിലേയ്ക്ക് തടസ്സമൊന്നും ഇല്ലാതെ സര്‍ക്കാര്‍ കൈമാറിയിട്ടുമുണ്ട്. അതില്‍നിന്ന് 24000 രൂപയേ പെന്‍ഷന്‍കാര്‍ക്കും ശമ്പളക്കാര്‍ക്കും നല്‍കാവൂ എന്നു നിബന്ധന വച്ചത് റിസര്‍വ്വ് ബാങ്കാണ്. ആ നിരക്കില്‍ നല്‍കാനുള്ള കറന്‍സിപോലും യഥാസമയം നല്‍കാത്തതും റിസര്‍വ്വ് ബാങ്കാണ്.
കറന്‍സി ഇല്ലാത്തതുമൂലം പണം പിന്‍വലിക്കാനാവാത്ത സാഹചര്യം ഉണ്ടാകാതിരിക്കാന്‍ നവംബര്‍ 13ന് തന്നെ കേന്ദ്രധനമന്ത്രിയുമായി ഡല്‍ഹിയില്‍വച്ച് ഞാന്‍ ചര്‍ച്ച നടത്തി. നോട്ടുപിന്‍വലിക്കലിന്റെ എല്ലാ കാര്യങ്ങളിലും എന്നപോലെ ഇതിലും മൗനമായിരുന്നു മറുപടി. 20ന് വീണ്ടും കണ്ടു. ഇതിനൊന്നും ഫലമില്ലാതെ വന്നപ്പോള്‍ 24 ന് അരുണ്‍ ജയ്റ്റ്‌ലിക്ക് വിശദമായ കത്ത് അയച്ചു. ശമ്പളം കള്ളപ്പണമല്ലെന്ന് ഓര്‍മ്മിപ്പിക്കുകയും അതുകൊണ്ട് അതു മുഴുവനായി പിന്‍വലിക്കാന്‍ അവരെ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സാധാരണ ശമ്പളവിതരണം നടക്കുന്ന ആദ്യ ഏഴു പ്രവൃത്തിദിവസങ്ങളില്‍ ഓരോ ദിവസവും എത്രകോടി രൂപയുടെ വീതം കറന്‍സി ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും ലഭ്യമാക്കണം എന്നതിന്റെ വിശദമായ കണക്കും നല്‍കി. റിസര്‍വ്വ് ബാങ്കിനെയും അറിയിച്ചു. എന്നാല്‍ അനുവദിക്കപ്പെട്ടില്ല! സ്രോതസില്‍ നികുതി പിടിച്ചുകഴിഞ്ഞു നിയമവിധേയമായി നല്‍കുന്ന ശമ്പളത്തിലും പെന്‍ഷനിലും എന്തു കള്ളപ്പണമാണുള്ളത്! അതു കൊടുക്കുന്നതിന് എന്തിന്റെ അടിസ്ഥാനത്തിലാണ് തടസം ഉണ്ടാക്കുന്നത് എന്നതിന് കേന്ദ്രം മറുപടി പറയുന്നില്ല.
പത്രക്കാരോട് പ്രതികരിച്ചുകൊണ്ടാണ് 27 നോ 28 നോ ജയ്റ്റിലി ഇതിനു മറുപടി നല്‍കിയത്. പണം മാറിയെടുക്കുന്നതിനുള്ള നിയന്ത്രണം ശമ്പളത്തിലും നിലനില്‍ക്കും എന്നതായിരുന്നു ഉത്തരം. ഇതേ സമയം 28 ന് റിസര്‍വ്വ് ബാങ്കിന്റെ പുതിയ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങി, സാധുവായ കറന്‍സിയില്‍ 29 നോ അതിനു ശേഷമോ നടത്തുന്ന നിക്ഷേപങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കാം എന്ന്. ശമ്പളവും പെന്‍ഷനും അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നത് ഒന്നാം തീയതി മുതലാണ്. അതുകൊണ്ട് ഈ സര്‍ക്കുലര്‍ പ്രകാരമുള്ള പിന്‍വലിക്കല്‍ അവകാശം ശമ്പളത്തിനും പെന്‍ഷനും നല്‍കണം എന്ന് ആവശ്യപ്പെട്ട് ധനകാര്യസെക്രട്ടറി കേന്ദ്രധനവകുപ്പുസെക്രട്ടറിയെ ബന്ധപ്പെട്ടു. ഉത്തരം ലഭിക്കാതായപ്പോള്‍ ഇത് ആവശ്യപ്പെട്ടുകൊണ്ട് 29 ന് റിസര്‍വ്വ് ബാങ്കിന് വീണ്ടും കത്ത് എഴുതി. ആവശ്യത്തിന് കറന്‍സി ലഭ്യമാക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
ഇതിനൊന്നിനും മറുപടി ലഭിക്കാതെ വന്നപ്പോഴാണ് നിലപാട് വ്യക്തമാക്കിയേ മതിയാകൂ എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ റിസര്‍വ്വ് ബാങ്കിന്റെയും ബന്ധപ്പെട്ട മറ്റു ബാങ്കുകളുടെയും മേധാവികളുടെ യോഗം വിളിച്ചത്. ആ യോഗത്തില്‍ അവര്‍ വിചിത്രമായൊരു ആവശ്യം ഉന്നയിച്ചു, പിന്‍വലിക്കല്‍ 15,000 രൂപയില്‍ ഒതുക്കണം. സാധിക്കില്ലെന്ന കര്‍ശന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രം ഉറപ്പു നല്‍കിയ അവകാശമാണ് 24000 രൂപ. അത്രയും നല്‍കാനുള്ള ബാദ്ധ്യത കേന്ദ്രത്തിനുണ്ട്. അതു നല്‍കിയേതീരൂ. അതിനുള്ള തുക അന്നന്നു കിട്ടിയേതീരൂ. ഒടുവില്‍ അതു സമ്മതിപ്പിച്ചാണു യോഗം പിരിഞ്ഞത്. എന്നാല്‍, അതു പാലിക്കുന്നതില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടു.
എങ്കിലും നവംബര്‍ 13 മുതല്‍ നടത്തുന്ന ഈ സമ്മര്‍ദ്ദങ്ങള്‍ ഫലം ചെയ്തു. മറ്റു സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ട നിലയില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനുള്ള കറന്‍സി എത്തിക്കാന്‍ റിസര്‍വ്വ് ബാങ്ക് നിര്‍ബ്ബന്ധിതരായി. ഇതരസംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ എല്ലാവര്‍ക്കും 24,000 രൂപ വച്ച് പിന്‍വലിക്കാനാവുന്നുണ്ട്. നാട്ടില്‍ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ അറിയാത്തവരും ഇതിനൊക്കെ നേരെ കണ്ണടയ്ക്കുന്നവരുമാണ് സംസ്ഥാനത്ത് പ്രതിസന്ധിയാണെന്നും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും പുലമ്പുന്നത്. എന്തെങ്കിലുമൊക്കെ പറഞ്ഞ് ശ്രദ്ധനേടുക, ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി മുതലെടുക്കുക എന്നൊക്കെയല്ലാതെ ഇക്കൂട്ടര്‍ക്ക് മറ്റ് ലക്ഷ്യങ്ങളൊന്നുമില്ല.
പെന്‍ഷന്‍കാര്‍ക്കും അക്കൗണ്ട് ബാങ്കിലേക്കു മാറ്റാനുള്ള സൗകര്യം നേരത്തേമുതലേ ഉണ്ട്. എന്നാല്‍, അവര്‍ അധികവും ട്രഷറിയക്കൗണ്ടാണ് തെരഞ്ഞെടുക്കുന്നത്. മാസത്തിലൊരിക്കല്‍ ഒന്നു പുറത്തിറങ്ങാനും പഴയസഹപ്രവര്‍ത്തകരെയൊക്കെ ഒന്നു കാണാനും ഒക്കെവേണ്ടി ആണിത്. ബാങ്കും എറ്റിഎമ്മും ഒക്കെയായി അവരെക്കൂടി പറിച്ചു മാറ്റി അവരുടെ സൗഹൃദസംഗമങ്ങള്‍ പോലും ഇല്ലാതാക്കാനാണ് പ്രതിസന്ധിയുടെ മറവില്‍ തല്പരകക്ഷികളും ബാങ്കുകളും ശ്രമിക്കുന്നത്.
ഒരുകാര്യം അഭിമാനത്തോടെ പറയാം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഭംഗിയായി കാര്യങ്ങള്‍ നടന്നത് കേരളത്തിലാണ്. ദേശീയമാദ്ധ്യമങ്ങളിലെ വാര്‍ത്തകള്‍കൂടി വായിച്ചാല്‍ ആര്‍ക്കുമത് മനസിലാകും. മറ്റു പല സംസ്ഥാനത്തും 2000ഉം 5000ഉം 10000ഉം ഒക്കെവീതം കൊടുത്തപ്പോള്‍ 24000 ആവശ്യപ്പെട്ടവര്‍ക്കെല്ലാം അതിനുള്ള അവരുടെ അവകാശം സംരക്ഷിച്ച് ആ നിരക്കില്‍ കൊടുത്തതു കേരളത്തിലാണ്.
07-Dec-2016
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
എസ് ആര് പി / പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്